കിസാന്‍ ക്രെഡിറ്റ് കാര്ഡില്ലാത്തവര് എടുത്ത കാര്ഷിക വായ്പയുടെ തിരിച്ചടവിന് ആഗസ്റ്റ് 31 വരെ സമയം നല്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് ടൊമാറിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കുറഞ്ഞ പലിശനിരക്കില് കാര്ഷിക വായ്പ തിരിച്ചടക്കുന്നതിന് ലോക്ക്ഡൗണ് കണക്കിലെടുത്ത് ജൂണ് 30 വരെ സാവകാശം അനുവദിക്കണമെന്ന് മാര്ച്ചില് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. അത് പരിഗണിച്ച് മെയ് 30 വരെ കാലാവധി നീട്ടി.
എന്നാല്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. സ്വര്‍ണം പണയംവെച്ചും മറ്റും കൃഷിവായ്പ എടുത്ത ധാരാളം പേര്‍ ഇതുകാരണം കൂടിയ പലിശ നല്‍കേണ്ടിവരും. അതുകൊണ്ടാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവരുടെ വായ്പാ തിരിച്ചടവിന് ആഗസ്ത് 31 വരെ സമയം ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.(Kerala Chief Minister asked Central Agriculture minister Narendra singh Tomar to give time till august 31 for the agriculture loanees who don't have kisan credit cards.)
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പലവ്യഞ്ജനങ്ങളുടെ വില താഴ്ന്നു
Share your comments