2008 ലാണ് കേരള നെല്‍വയല്‍-തണ്ണീര്‍തട സംരക്ഷണ നിയമം(The Kerala Conservation of Paddy Land and Wet Land ) സംസ്ഥാന നിയമസഭ(State assembly) പാസാക്കിയത്. കേരളത്തിന്റെ പരിസ്ഥിതി ആഘാതം(environmental impact) തടയാന്‍ ഇതനിവാര്യമായിരുന്നു താനും. നിയമപ്രകാരം നെല്‍കൃഷി നടത്താന്‍ സര്‍ക്കാരും കൃഷി വകുപ്പും കര്‍ഷകര്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് ഉറപ്പാക്കിയിരുന്നു. നിയമം കൃത്യമായി നടപ്പിലാക്കുന്നു എന്നുറപ്പാക്കാന്‍ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി -കോര്‍പ്പറേഷന്‍ തലത്തില്‍ മോണിട്ടറിംഗ് സമിതിയും(Monitoring committee) രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്/ മുനിസിപ്പാലിറ്റി- കോര്‍പ്പറേഷന്‍ മേയര്‍ ചെയര്‍മാനും കൃഷി ഓഫീസര്‍ കണ്‍വീനറും വില്ലേജ് ഓഫീസറും 3 കര്‍ഷക പ്രതിനിധികളും അംഗങ്ങളുമായതാണ് മോണിറ്ററിംഗ് സമിതി.
അനിവാര്യ ഘട്ടങ്ങളില്‍ വീട് വയ്ക്കാനോ പൊതുആവശ്യത്തിന് കെട്ടിടം നിര്‍മ്മിക്കാനോ മാത്രമെ നിലം നികത്താവൂ എന്നതാണ് നിയമം. ഇത് കൃത്യമായി പരിശോധിക്കുകയും ജില്ല സമിതിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്യേണ്ടത് മോണിറ്ററിംഗ് സമിതിയാണ്. നിലം പരിശോധിക്കാനും നിയമലംഘനം നടന്നു എന്നു ബോധ്യമായാല്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനും സമിതിക്ക് കഴിയും. നിലം നികത്തല്‍ സംബ്ബന്ധിച്ച പരാതികളില്‍ നടപടി എടുക്കാനും തരിശ് നിലം കൃഷി ചെയ്യാന്‍ ഉടമയെ പ്രേരിപ്പിക്കാനും സമിതിക്ക് അധികാരമുണ്ട്.ഉടമ കൃഷിക്ക് തയ്യാറല്ലെങ്കില്‍ പഞ്ചായത്തിന് ഏറ്റെടുത്ത് കൃഷി ചെയ്യുകയോ ഉടമയുമായി കരാര്‍ ഏര്‍പ്പാടുണ്ടാക്കി പാടശേഖര സമിതി, അല്ലെങ്കില്‍ കുടുംബശ്രീ പോലുള്ള ഏജന്‍സികള്‍ എന്നിവ വഴി കൃഷി ചെയ്യിക്കാനും സമിതിക്ക് മുന്‍കൈ എടുക്കാം. നിലം സംബ്ബന്ധിച്ച ഡേറ്റ ബാങ്ക് ഉണ്ടാക്കി പ്രദര്‍ശിപ്പിക്കാനും മുന്‍കൈ എടുക്കാം. വയല്‍ സംരക്ഷണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാനും സമിതിക്ക് ഉത്തരവാദിത്തമുണ്ട്.
സമിതിയുടെ കാലവധി മൂന്ന വര്‍ഷമൊ അല്ലെങ്കില്‍ സമിതിയുടെ പുന:സംഘടന വരെയോ ആണ്. റവന്യൂ ഡിവഷണല്‍ ഓഫീസര്‍ അധ്യക്ഷനായ ജില്ല സമിതിയും അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ അധ്യക്ഷനായ സംസ്ഥാന സമിതിയുമാണ് ഇതിനുള്ളത്. നിയമം ലംഘിച്ച് വയല്‍നികത്തിയാല്‍ അയാളുടെ പേരില്‍ നടപടി സ്വീകരിക്കാന്‍ ജില്ല കളക്ടര്‍ക്ക് ആധികാരമുണ്ട്. നിലം പഴയസ്ഥിതിയിലാക്കാന്‍ വേണ്ടിവരുന്ന ചിലവ് തുക ഉടമയില്‍ നിന്നും ഈടാക്കുകയും ചെയ്യാം. ഈ നിയമത്തില്‍ 2018 ല്‍ ഭേദഗതികള്‍ വരുത്തി. വലിയ കോംപ്ലിക്കേഷനുകളില്ലാതിരുന്ന 2008 ലെ നിയമത്തെ കോംപ്ലിക്കേറ്റു ചെയ്യാന്‍ നിയമ വകുപ്പിന് ഇതിലൂടെ കഴിഞ്ഞു. നിയമത്തില്‍ ഭേദഗതി വരുത്തുമ്പോള്‍ ആദ്യനിയമത്തെ ഒഴിവാക്കി പുത്തന്‍ നിയമം കൊണ്ടുവരുന്നതാണ് പൊതുജനങ്ങള്‍ക്കും ഗവേഷകര്‍ക്കും നല്ലത്. അല്ലെങ്കില്‍ ആദ്യനിയമവും ഭേദഗതിയും ഒത്തുനോക്കി കാര്യങ്ങള്‍ മനസിലാക്കുക തലവേദന തന്നെയാണ്. ഇത് എല്ലാ നിയമത്തിന്റെയും പ്രശ്‌നമാണുതാനും.
തൂമ്പൂരിലെ നെല്‍കര്‍ഷകനായ ടോം കിരണ്‍ ഡേവിസ്,നെല്‍വയല്‍ നികത്തലിനെതിരെ വലിയ പോരാട്ടം നടത്തിയ ഒരു പാടശേഖര സമിതിയുടെ പ്രതിനിധിയാണ്. അവിടെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നികത്തലുകാര്‍ക്കൊപ്പമായിരുന്നു. വളരെ മികച്ച നിലയില്‍ പ്രകൃതി സംരക്ഷണത്തില്‍ ഇടപെടാന്‍ കഴിയുന്ന പ്രാദേശിക മോണിറ്ററിംഗ് സമിതിയല്‍ വളരെ അപൂര്‍വ്വമായേ പരിസ്ഥിതി പ്രവര്‍ത്തകരോ രാഷ്ട്രീയ തിമിരമില്ലാത്ത കര്‍ഷകരോ ഉണ്ടാകാറുള്ളു എന്നാണ് പൊതുവായ അവസ്ഥയെന്ന് ടോം പറയുന്നു. നല്ലവരാണ് സമിതി അംഗങ്ങളെങ്കില്‍ ഇത്രയും മികച്ച ഒരു പരിസ്ഥിതി സമിതി ഇല്ലെന്നു തന്നെ പറയാം, ടോം പറഞ്ഞു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കൃഷി മന്ത്രി : നെൽവയൽ ഉടമകൾക്ക് റോയൽറ്റി : സെപ്റ്റംബർ 11 മുതൽ അപേക്ഷിക്കാം
#Paddy #Krishi #Agriculture #Farmer #Farm #Krishijagran
Share your comments