എല്ലാ കുടുംബങ്ങൾക്കും സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സുഭിക്ഷ നഗരം കാർഷിക പദ്ധതി തൃശ്ശൂർ ജില്ലയിൽ ചെമ്പുകാവിൽ വെച്ച് കൃഷിമന്ത്രി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം പഴം പച്ചക്കറി കാർഷിക സംഭരണ വിപണന കേന്ദ്രവും നാടിന് സമർപ്പിച്ചു. കർഷകർ ഉൽപാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും മറ്റു കാർഷിക വിഭവങ്ങളും സംഭരിച്ചു വിതരണം ചെയ്യുക എന്നതാണ് ഇതിൻറെ പരമ പ്രധാനലക്ഷ്യം. ജൈവ മുക്തമായ പച്ചക്കറികളും പഴങ്ങളും കേരള ഫാം ഫ്രഷ് എന്ന ബ്രാൻഡിൽ ഇനിമുതൽ സുരക്ഷിതമായി ഉപഭോക്താക്കളുടെ കൈകളിലേക്ക് എത്തും.
ഇതോടൊപ്പം തൃശ്ശൂർ ജില്ലയിൽ നടപ്പിലാക്കിയ സുഭിക്ഷ നഗരം കാർഷിക പദ്ധതിക്ക് കൃഷി വകുപ്പിൻറെ 27 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിൻറെ ഭാഗമായി കേരളത്തിലെ വിവിധ കോളേജുകളിൽ നാഷണൽ സർവീസ് ടീമിൻറെ സഹായ സഹകരണത്തോടെ നൂറു ഇനത്തിലുള്ള ഗ്രാഫ്റ്റ് ചെയ്തെടുത്ത മാവിൻതൈകളും നട്ട് പരിപാലിക്കും. കുട്ടനെല്ലൂർ സി അച്യുതമേനോൻ ഗവൺമെൻറ് കോളേജിൽ ആണ് പദ്ധതിപ്രകാരം മാന്തോപ്പ് വളർത്തുക. ഇതോടൊപ്പം നിയോജകമണ്ഡലത്തിലെ ഗുണഭോക്താക്കൾക്ക് പോഷക ജീവനി കിറ്റുകൾ നൽകി കൃഷിയെ പ്രോത്സാഹിപ്പിക്കും. പോഷക ജീവനി കിറ്റുകളുടെ വിതരണോദ്ഘാടനവും പോഷക ജീവനി പുസ്തകത്തിൻറെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
'സുഭിക്ഷ കേരള'ത്തിൽ ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ മത്സ്യകൃഷി വിളവെടുപ്പ്
റബ്ബർ ബോർഡ് പരിശീലന ക്ളാസ്സിൽ പങ്കെടുക്കാം
ഒരു കിലോയ്ക്ക് 75,000 രൂപ എന്ന റെക്കോർഡ് നേട്ടവുമായി മനോഹരി ഗോൾഡൻ തേയില
കേരളത്തിൽ എവിടെയും മിതമായ നിരക്കിൽ ഹൈടെക് രീതിയിൽ കോഴി, കാട കൂടുകൾ ചെയ്തു നൽകുന്നു
Share your comments