സോള്‍ പ്രൊപ്പറൈറ്ററിഷിപ്പ് അല്ലെങ്കിൽ ഒറ്റയാള്‍ സംരംഭങ്ങള്‍ക്ക് ഇന്ന് പ്രസക്തിയേറുകയാണ്. കോവിഡ് പ്രതിസന്ധിയും, തൊഴിലില്ലായ്‌മയും തന്നെയാണ് ഇതിന് പ്രസക്തിയേറുവാൻ പ്രധാനമായി കാരണമാകുന്നത്. വലിയ മുതല്‍മുടക്കില്ലാതെ സ്വയം തൊഴില്‍ കണ്ടെത്താനും ഭാവിയില്‍ വലിയ ബിസിനസ് സംരംഭമായി മാറാനുമൊക്കെ സാധ്യതയുള്ള സംരംഭങ്ങളാണിത്. ഇതിനെ സഹായിക്കുന്നതിനായി സര്‍ക്കാരിൻറെ സാമ്പത്തിക സഹായ പദ്ധതികള്‍ നിലവിലുണ്ട്. ഗ്രാന്റായും മറ്റും ലഭിക്കുന്ന അത്തരം ഫണ്ടുകള്‍ സംരംഭങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന, ഒറ്റയാള്‍ സംരംഭങ്ങള്‍ക്ക് ലഭിക്കുന്ന ഒരു വായ്പാ ഗ്രാന്റാണ് സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ജിന്‍ മണി ലോൺ സ്കീം. പരമാവധി നാലുലക്ഷം രൂപാവരെ ലഭിക്കുന്ന ഈ ഗ്രാന്റിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ താഴെ പറയുന്നു.
പ്രധാൻ മന്ത്രി കിസാൻ വികാസ് പദ്ധതിയിൽ നിക്ഷേപിക്കൂ. ഇരട്ടിയായി തിരിച്ചു വാങ്ങൂ..
പദ്ധതിയുടെ ലക്ഷ്യം
നാനോ സംരംഭങ്ങള്‍ വ്യാപിപ്പിക്കാനാണ് ഈ ഗ്രാന്റിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. സ്ഥിരം മൂലധനവും പ്രവര്‍ത്തന മൂലധനവും അടക്കം പദ്ധതി ചെലവ് പത്ത് ലക്ഷം രൂപയില്‍ ഒതുങ്ങുന്ന സംരംഭങ്ങള്‍ക്കാണ് ഈ ഗ്രാന്റ് ലഭിക്കുകയുള്ളൂ. നിര്‍മാണ/ ഭക്ഷ്യസംസ്‌കരണ/ ജോലി നല്‍കുന്ന/ സേവന മേഖലകളിലെ സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്പ് സംരംഭങ്ങളുടെ ഉടമകളാണ് അപേക്ഷിക്കേണ്ടത്.
ഇതൊരു വായ്പാ പദ്ധതിയാണ്. ധനകാര്യസ്ഥാപനങ്ങള്‍, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, സഹകരണ ബാങ്കുകള്‍ എന്നിവയില്‍ നിന്ന ലഭിക്കുന്ന വായ്പകളുടെ അടിസ്ഥാനത്തിലാണ് ഗ്രാന്റ് അനുവദിക്കുക.
ആര്‍ക്കൊക്കെ ലഭിക്കും?
ജനറല്‍ കാറ്റഗറിയിലുള്ള സംരംഭകര്‍ക്ക് പദ്ധതി അടങ്കലിന്റെ മുപ്പത് ശതമാനം അഥവാ പരമാവധി മൂന്ന് ലക്ഷം രൂപ ലഭിക്കും. പ്രത്യേക വിഭാഗത്തില്‍പ്പെട്ട വനിതകള്‍, അംഗപരിമിതര്‍, മുന്‍സൈനികര്‍, പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ എന്നിവര്‍ക്ക് പദ്ധതി അടങ്കലിന്റെ 40 ശതമാനവും ലഭിക്കും. ഇത് പരമാവധി നാലുലക്ഷം രൂപാവരെയാണ് അനുവദിക്കുക.
താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെ ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജറുടെ അനുമതിയോടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
50,000 രൂപ മുതൽ വിള ഇൻഷുറൻസുമായി കേരള സർക്കാർ - crop insurance
നിബന്ധനകള്‍
-
പദ്ധതി അടങ്കലിന്റെ സ്ഥലം, സ്ഥലത്തിന്റെ ഡെവലപ്പ്‌മെന്റ് എന്നിവയുടെ വില 10 ശതമാനത്തിലും കെട്ടിടത്തിന്റെ വില 25 ശതമാനത്തിലും അധികമാകാന്‍ പാടില്ല. പ്രാഥമിക പ്രാരംഭ ചെലവുകള്‍ 10 ശതമാനത്തില്‍ കൂടരുത്.
-
ഗ്രാന്റ് ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിനാണ് നല്‍കുക. വായ്പ റിലീസ് ചെയ്യുന്നത് അനുസരിച്ച് പ്രോ റേറ്റ് ബേസിസിലാണ് ഗ്രാന്റ് സംരഭകന് വിതരണം ചെയ്യുക.
-
ഗ്രാന്റ് നേടികഴിഞ്ഞാല്‍ അന്ന്മുതല്‍ മൂന്ന് വര്‍ഷം യൂണിറ്റ് പ്രവര്‍ത്തിപ്പിക്കേണ്ടതാണ്.
-
പ്രവര്‍ത്തന മൂലധനം പദ്ധതി അടങ്കലിന്റെ നാല്‍പത് ശതമാനമോ ഒരു വര്‍ക്കിങ് സൈക്കിളിന് വരുന്ന ചെലവോ, അതില്‍ ഏതാണോ കുറവ് അതായിരിക്കും അടിസ്ഥാനം.
ഈ പദ്ധതിയില്‍ വനിതകള്‍, സംവരണ വിഭാഗങ്ങള്‍, നാല്‍പത് വയസിന് താഴെ പ്രായമുള്ള സംരംഭകര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.
Share your comments