കണ്ണൂര്‍ : സംസ്ഥാനത്ത് ആദ്യമായി റിസര്‍വോയറിലെ കൂട് മത്സ്യകൃഷി നടപ്പാക്കിയ കണ്ണൂര്‍ ജില്ലയിലെ പഴശി ജലാശയത്തിലെ മത്സ്യവിളവെടുപ്പും, ലൈഫ് ഭവന പദ്ധതി താക്കോല്‍ ദാനവും ഇന്ന് (മെയ് 18) വൈകിട്ട് മൂന്നിന് ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ നിര്‍വ്വഹിക്കും.
പെരുമ്പറമ്പ് - കപ്പചേരിയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്റ്റേറ്റ് ഫിഷറീസ് മാനേജ്‌മെന്റ് സൊസൈറ്റി (ഫിര്‍മ)യുടെ നേതൃത്വത്തിലാണ് കൂട് മത്സ്യകൃഷി നടപ്പാക്കിയിട്ടുള്ളത്.
പഴശി ജലാശയത്തില്‍ 66 കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആറ്റുവാള, തിലാപ്പിയ, സൈപ്രിനസ് മത്സ്യക്കുഞ്ഞുങ്ങളെയാണ് വളര്‍ത്തുന്നത്. പഴശി സ്വയംസഹായസംഘമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഒരു കൂടില്‍ നിന്ന് ഒരു ലക്ഷം രൂപ വില വരുന്ന ഒരു ടണ്‍ മത്സ്യം ലഭിക്കും. പി.കെ. ശ്രീമതി ടീച്ചര്‍ എം.പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ഇരിട്ടി മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി. അശോകന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.റ്റി. റോസമ്മ, മറ്റ് ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
കൂട് മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനവും ലൈഫ് ഭവനപദ്ധതി താക്കോല്‍ ദാനവും
കണ്ണൂര്‍ : സംസ്ഥാനത്ത് ആദ്യമായി റിസര്‍വോയറിലെ കൂട് മത്സ്യകൃഷി നടപ്പാക്കിയ കണ്ണൂര്‍ ജില്ലയിലെ പഴശി ജലാശയത്തിലെ മത്സ്യവിളവെടുപ്പും, ലൈഫ് ഭവന പദ്ധതി താക്കോല്‍ ദാനവും ഇന്ന് (മെയ് 18) വൈകിട്ട് മൂന്നിന് ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ നിര്‍വ്വഹിക്കും.
Share your comments