<
  1. News

കെ.എഫ്.സി വിവിധ സ്റ്റാർട്ടപ്പ് കമ്പനികൾക്കായി 10 കോടി രൂപ ധന സഹായം നൽകും

കെ.എഫ്.സി (കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ) വിവിധ സ്റ്റാർട്ടപ്പ് കമ്പനികൾക്കായി 10 കോടി ധന സഹായം നൽകും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അല്ലെങ്കില്‍ ഇന്‍ഡസ്ട്രിയല്‍ പോളിസി & പ്രൊമോഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ (ഡിഐപിപി) രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും കേരളത്തില്‍ രജിസ്റ്റേര്‍ഡ് ഓഫീസുള്ളതുമായ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് വായ്പ.

Meera Sandeep
Kerala Financial Corporation
Kerala Financial Corporation

തിരുവനന്തപുരം: കെ.എഫ്.സി (കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ) വിവിധ സ്റ്റാർട്ടപ്പ് കമ്പനികൾക്കായി 10 കോടി ധന സഹായം നൽകും. 

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അല്ലെങ്കില്‍ ഇന്‍ഡസ്ട്രിയല്‍ പോളിസി & പ്രൊമോഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ (ഡിഐപിപി) രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും കേരളത്തില്‍ രജിസ്റ്റേര്‍ഡ് ഓഫീസുള്ളതുമായ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് വായ്പ. പദ്ധതിക്ക് കീഴില്‍ സ്റ്റാര്‍ട്ടപ്പുകളുടെ ആശയം മുതല്‍ വാണിജ്യവല്‍ക്കരണം വരെ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

2021 ജൂലൈ 30ന്, കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത്  സഭയില്‍ 5650 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കെഎഫ്‌സി വഴി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി ഒരു പ്രത്യേക പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചത്. സ്റ്റാര്‍ട്പ്പുകള്‍ക്ക് പര്‍ച്ചേസ് ഓര്‍ഡര്‍ നടപ്പിലാക്കാനും, വെഞ്ച്വര്‍ ഡെറ്റ് ആയും പദ്ധതിക്ക് കീഴില്‍ വായ്പ നല്‍കും. അതേസമയം തൊഴിലവസരം സൃഷ്ടിക്കുന്ന പദ്ധതികള്‍ക്കാകും മുന്‍ഗണനയെന്ന് മന്ത്രി വ്യക്തമാക്കുന്നു. ഒപ്പം സമ്പത്ത് സൃഷ്ടിക്കാന്‍ സാധ്യതയുള്ള പ്രായോഗിക പദ്ധതികള്‍ക്കും സര്‍ക്കാരില്‍ നിന്നും പച്ചക്കൊടി ലഭിക്കും.

ഉല്‍പാദനത്തിന് 25 ലക്ഷം രൂപയും വാണിജ്യവല്‍ക്കരണത്തിന് 50 ലക്ഷം രൂപയുമാണ് നല്‍കുക. സ്‌കെയില്‍ അപ്പ് ചെയ്യുന്നതിന് 100 ലക്ഷം രൂപയും സഹായം ലഭിക്കും. ഇത് ഓരോ ഘട്ടത്തിലും പദ്ധതിച്ചെലവിന്റെ 90% വിധേയമായിരിക്കും.www.kfc.org-ൽ ആണ് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് അപേക്ഷ നല്‍കേണ്ടത്. ഇത് പരിശോധിച്ച് വിദഗ്ദ സമിതിയായിരിക്കും വായ്പ അനുവദിക്കുക.

മൂലധനത്തിന്റെ ദൗര്‍ലഭ്യവും വായ്പാ സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് സ്റ്റാര്‍ട്ടപ്പുകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. സ്റ്റാര്‍ട്ടപ്പ് സംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നയത്തിനനുസരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ ബജറ്റ് പ്രസംഗത്തില്‍ ആറ് പോയിന്റ് പ്രോഗ്രാം പ്രഖ്യാപിചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ സംസ്ഥാനത്ത് 3900 സ്റ്റാര്‍ട്ടപ്പുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പുതുതായി 2500 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ കൂടി ചേര്‍ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നും മന്ത്രി പറഞ്ഞു.

കെ.എഫ്.സി നിലവിലുള്ള വായ്പാ പദ്ധതികൾ

പുതിയ കാർഷിക സംരംഭങ്ങൾക്ക് വായ്പ സൗകര്യം : മൂന്ന് ശതമാനം പലിശ സബ്സിഡി

English Summary: KFC will provide financial assistance of 10 crore to various startup companies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds