ഓരോ വ്യക്തിക്കും അവരുടേതായ അഭിരുചികളുണ്ട്,തങ്ങളുടെ അഭിരുചിയെ വളര്ത്തിയെടുത്തു അതില് വിജയം നേടിയവരുണ്ട്. പൂന്തോട്ട നിര്മ്മാണത്തിലുള്ള തന്റെ അഭിരുചി വ്യത്യസ്തമായ രീതിയില് പരീക്ഷിച്ചു വിജയം കണ്ടെത്തിയിരിക്കുകയാണ് തിരുവനന്തപുരം കല്ലമ്പലം പനയറ സ്വദേശി പ്രീത പ്രതാപ്. ജപ്പാനിലെ ചെടി വളര്ത്തല് രീതിയായ കൊക്കഡാമയാണ് പ്രീത പൂന്തോട്ട നിര്മ്മാണത്തിനായി ഉപയോഗിക്കുന്നത്. ഒരു വിനോദമെന്ന എന്ന നിലയില്‍ കൊക്കഡാമ പൂന്തോട്ട പരിപാലന രീതിക്കു തുടക്കം കുറിയ്ക്കുമ്പോള്‍ ഇതു തനിക്ക് പേരും, പ്രശസ്തിയും കൊണ്ടുവരുമെന്ന് പ്രീത ഒരിക്കലും കരുതിയില്ല.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സതീഷിന്റെ വീട്ടിലെ കൃഷി പാഠം
Share your comments