തൃശ്ശൂർ: മൃഗസംരക്ഷണ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ കോർപ്പറേഷൻ പരിധിയിൽ കോഴിയും കൂടും പദ്ധതിക്ക് തുടക്കമായി. ഒല്ലൂർ മൃഗാശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ പരിധിയിൽ 150 യൂണിറ്റ് കോഴിക്കൂടുകൾ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും. നഗരപ്രദേശങ്ങളിൽ സ്ഥലപരിമിതി മറികടന്ന് മുട്ട ഉത്പാദനം സാധ്യമാക്കുകയാണ് ലക്ഷ്യം.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ പാൽ ഉല്പാദനത്തിൽ സ്വയം പര്യപ്തത കൈവരിച്ചത് പോലെ മുട്ട ഉല്പാദനത്തിലെ ലഭ്യത കുറവ് പരിഹരിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് ഡേവിസ് മാസ്റ്റർ പറഞ്ഞു. പൊതുസമൂഹത്തിന് മാറ്റം വരണമെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: ദിവസവും ഒരു മുട്ട കഴിച്ചാൽ ശരീരഭാരം കുറയുമോ?
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ പാൽ ഉല്പാദനത്തിൽ സ്വയം പര്യപ്തത കൈവരിച്ചത് പോലെ മുട്ട ഉല്പാദനത്തിലെ ലഭ്യത കുറവ് പരിഹരിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് ഡേവിസ് മാസ്റ്റർ പറഞ്ഞു. പൊതുസമൂഹത്തിന് മാറ്റം വരണമെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Under the auspices of the Trissur Animal Welfare Department, "Kozhiyum Koodum" project has been started in the corporation limits of the district. District Panchayat President PK Davis inaugurated the Ollur Veterinary Hospital. 150 units of chicken coops will be distributed under the corporation limits as part of the project. The aim is to enable egg production in urban areas by overcoming land limitations.
Share your comments