1. News

ഇന്നത്തെ ജോലി ഒഴിവുകൾ (09/03/2023)

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പള്ളുരുത്തി ഐ.സി.ഡി.എസ്. പ്രോജക്ടിലെ കുമ്പളം ഗ്രാമ പഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ വർക്കർ ഹെൽപ്പർ തസ്തികയിലേക്ക് വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. കുമ്പളം ഗ്രാമ പഞ്ചായത്തിൽ സ്ഥിര താമസക്കാരായ 18 മുതൽ 46 വരെ പ്രായമുള്ളവർക്കാണ് അവസരം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

Meera Sandeep
Today's Job Vacancies (09/03/2023)
Today's Job Vacancies (09/03/2023)

വർക്കർ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പള്ളുരുത്തി ഐ.സി.ഡി.എസ്. പ്രോജക്ടിലെ കുമ്പളം ഗ്രാമ പഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ വർക്കർ ഹെൽപ്പർ തസ്തികയിലേക്ക് വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. കുമ്പളം ഗ്രാമ പഞ്ചായത്തിൽ  സ്ഥിര താമസക്കാരായ 18 മുതൽ 46 വരെ പ്രായമുള്ളവർക്കാണ് അവസരം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

ശിശുവികസന പദ്ധതി ആഫീസർ, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് പള്ളുരുത്തി, പള്ളുരുത്തി ബ്ലോക്ക് ഓഫീസ്, 682006 എന്ന വിലാസത്തിൽ മാർച്ച് 10 മുതൽ മാർച്ച് 25 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്  പ്രവ്യത്തി ദിവസങ്ങളിൽ 04842237276 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: നോര്‍ക്ക - സൗദി എംഒഎച്ച് റിക്രൂട്ട്മെന്റ് ബംളൂരുവില്‍: സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അവസരം

ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് കരാർ നിയമനം

റവന്യു വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിലെ (ഐ.എൽ.ഡി.എം) റിവർ മാനേജ്‌മെന്റ് സെന്ററിൽ ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് (ജ്യോഗ്രഫി), ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് (ജിയോളജി) എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോട് കൂടി MA/ MSc, UGC/CSIR-NET എന്നിവയാണ് യോഗ്യത. ബന്ധപ്പെട്ട വിഷയങ്ങളിൽ പി.എച്ച്.ഡി ഉള്ളവർക്ക് ഒന്നരവർഷത്തെ പ്രവൃത്തി പരിചയം വെയിറ്റേജ് ആയി നൽകും. നദീ സംരക്ഷണ പ്രവർത്തനവുമായി ബന്ധപ്പെട്ട മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. പ്രായപരിധി 40 വയസ്. എഴുത്തു പരീക്ഷയും (70 മാർക്ക്), ഇന്റർവ്യൂവും (20 മാർക്ക്) നടത്തിയശേഷം ഒരു വർഷക്കാലയളവിലേക്കാണ് നിയമനം. പ്രതിമാസം 44,100 രൂപയാണ് വേതനം. അപേക്ഷയും അനുബന്ധരേഖകളും ildm.revenue@gmail.com എന്ന മെയിൽ ഐ.ഡി-യിലോ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്, പി.റ്റി.പി നഗർ, തിരുവനന്തപുരം-38 എന്ന വിലാസത്തിലോ മാർച്ച് 15 വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ലഭിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (07/03/2023)

വാക്-ഇൻ-ഇന്റർവ്യൂ

കണ്ണൂർ ഗവ. ആയുർവേദ കോളജിലെ ശാലാക്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നടത്തുന്നതിന് മാർച്ച് 15ന് രാവിലെ 11ന് കോളജിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം കൃത്യസമയത്ത് ഹാജരാകണം. പ്രതിമാസം 57,525 രൂപയാണ് സമാഹൃത വേതനം. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ആയിരിക്കും.

സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ് ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിൽ സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. പ്രതിദിനവേതനം 1,205 രൂപ. എം.എസ്.സി സ്പീച്ച് ഹിയറിങ് അല്ലെങ്കിൽ മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി ബിരുദാനന്തര-ബിരുദധാരികളായിരിക്കണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ, എന്നിവയുൾപ്പെടെയുള്ള അപേക്ഷ മാർച്ച് 16-ന് വൈകീട്ട് 3 ന് മുമ്പായി സി.ഡി.സി.-യിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.

ലാബ് ടെക്നിഷ്യന്‍: കൂടിക്കാഴ്ച 16 ന്

കോങ്ങോട് ഗവ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ലാബ് ടെക്നിഷ്യന്‍ തസ്തികയിലേക്ക് മാര്‍ച്ച് 16 ന് ഉച്ചക്ക് രണ്ടിന് കൂടിക്കാഴ്ച നടത്തുന്നു. മെഡിക്കല്‍ വിദ്യാഭാസ ഡയറക്ടര്‍ അംഗീകരിച്ച ഡി.എം.എല്‍.ടിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അന്നേ ദിവസം കൂടിക്കാഴ്ചക്ക് എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :9447803575, 0491-2845040

ബന്ധപ്പെട്ട വാർത്തകൾ: ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

ബ്ലഡ് ബാങ്ക് ടെക്നിഷ്യന്‍ ഒഴിവ്

ജില്ലയില്‍ ഗവ സ്ഥപനത്തില്‍ ബ്ലഡ് ബാങ്ക് ടെക്നിഷ്യന്‍ തസ്തികയില്‍ താത്ക്കാലിക ഒഴിവ്. പ്രീഡിഗ്രി/സയന്‍സ് വിഷയത്തില്‍ ശതമാനം മാര്‍ക്കോടെ പ്ലസ്ടു, ശ്രീചിത്ര മെഡിക്കല്‍ സയന്‍സ് ടെക്‌നോളജി/മെഡിക്കല്‍ കോളേജ്/ആരോഗ്യ വകുപ്പിന് കീഴില്‍ രണ്ട് വര്‍ഷത്തെ ബ്ലഡ് ബാങ്ക് ടെക്നിഷ്യന്‍ ഡിപ്ലോമ കോഴ്സാണ് യോഗ്യത. പ്രായം 2022 ജനുവരി ഒന്നിന് 18 നും 41 നും ഇടയില്‍. താത്പര്യമുള്ളവര്‍ മാര്‍ച്ച് 17  നകം വിദ്യാഭാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍  രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു

താല്‍ക്കാലിക നിയമനം

ഇളംദേശം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ , ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഇന്റര്‍വ്യൂ മാര്‍ച്ച് 17 രാവിലെ 11ന്. ഡോക്ടര്‍ നിയമനത്തിന് എം.ബി.ബി.എസ് ബിരുദം, ടി.സി.എം.സി രജിസ്ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ഡിപ്ലോമ/ ഡിഗ്രി ഇന്‍ ഫാര്‍മസി, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം . യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകകള്‍ , അവയുടെ പകര്‍പ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മാര്‍ച്ച് 15 , വൈകീട്ട് 5 മണി.കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 275225.

English Summary: Today's Job Vacancies (09/03/2023)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds