-
-
News
അന്റാർട്ടിക്കയിൽ മത്സ്യ ബന്ധനം ആവസാനിപ്പിക്കാൻ ക്രിൽക്കമ്പനികളുടെ തീരുമാനം
അന്റാർട്ടിക്കയുടെ ഒരു വലിയ പ്രദേശത്ത് മത്സ്യബന്ധനം അവസാനിപ്പിക്കാൻ ക്രിൽക്കമ്പനികളുടെ തീരുമാനം.പരിസ്ഥിതി സംഘടനയായ ഗ്രീൻപീസിൻ്റെ പ്രചാരണവും,അതേത്തുടർന്നുണ്ടായ സമ്മർദ്ദവുമാണ് ക്രിൽ കമ്പനികളെ ഇങ്ങനെ ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചത് .
അന്റാർട്ടിക്കയുടെ ഒരു വലിയ പ്രദേശത്ത് മത്സ്യബന്ധനം അവസാനിപ്പിക്കാൻ ക്രിൽക്കമ്പനികളുടെ തീരുമാനം.പരിസ്ഥിതി സംഘടനയായ ഗ്രീൻപീസിൻ്റെ പ്രചാരണവും,അതേത്തുടർന്നുണ്ടായ സമ്മർദ്ദവുമാണ് ക്രിൽ കമ്പനികളെ ഇങ്ങനെ ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചത് . ക്രില്‍ കൊഞ്ച് വര്‍ഗത്തില്‍പ്പെട്ട ചെറുമത്സ്യമാണ് .തിമിംഗലത്തിന്റെയും പെന്‍ഗ്വിൻ എന്നിവയുടെ പ്രധാന ഭക്ഷണമാണ് ക്രിൽ.എന്നാല്‍ സമീപകാലത്തായി ഈ മത്സ്യങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു. ഇതാകട്ടെ പെന്‍ഗ്വിന്റെയും തിമിംഗലത്തിന്റെയും നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കിയിരിക്കുന്നു. കാലാവസ്ഥ വ്യതിയാനവും, വന്‍തോതിലുള്ള മത്സ്യബന്ധനവുമാണ് അന്റാര്‍ട്ടിക്കയില്‍ ക്രില്‍ വിഭാഗത്തില്‍പ്പെടുന്ന മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിച്ചത്.ഈയടുത്ത കാലത്തു പുറത്തിറങ്ങിയ ഒരു പഠനത്തിൽ , പെന്‍ഗ്വിന്റെ എണ്ണം ഈ നൂറ്റാണ്ടിൻ്റെ അവസാനത്തോടെ മൂന്നിലൊന്നായി ചുരുങ്ങുമെന്നു വിശദമാക്കുന്നു.
സമുദ്രോപരിതലത്തിൽ കാണപ്പെടുന്ന കാർബൺ സമ്പന്നമായ ഭക്ഷണം കഴിക്കുന്നതിലൂടെ അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകമായ കാർബൺ ഡൈ ഓക് സൈഡിനെ നീക്കം ചെയ്യുന്നതിൽ ക്രിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ക്രില്‍ മത്സ്യത്തിന്റെ ഉത്പന്നങ്ങള്‍ക്ക് ആരോഗ്യമേഖലയില്‍ വന്‍ ഡിമാന്‍ഡ് ഉണ്ട്. രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയ്ക്ക് അത്യുത്തമമാണ് ഈ ഉത്പന്നങ്ങള്‍. വാണിജ്യാടിസ്ഥാനത്തില്‍ വന്‍സാധ്യത കണ്ടെത്തിയതോടെ ക്രില്‍ മത്സ്യങ്ങളെ വേട്ടയാടുന്ന തോതും വര്‍ധിച്ചു.ഉയര്‍ന്ന താപനില ക്രില്‍ മത്സ്യസമ്പത്ത് 40 ശതമാനത്തോളം ഇടിവ് വരുത്താന്‍ കാരണമാകുമെന്ന് റിപ്പോര്‍ട്ട് വിശദമാക്കുന്നു.
1970-നു ശേഷം ക്രില്‍ മത്സ്യസമ്പത്ത് 80 ശതമാനത്തോളം ഇടിയുകയുണ്ടായി. ആഗോള താപനമാണ് ഈ ഇടിവിന്റെ ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതിനു പുറമേയാണ് ക്രില്‍ മത്സ്യത്തിനെ വേട്ടയാടുന്നത്. ഇത്തരം അപകടകരമായ സാഹചര്യം ഒഴിവാക്കാന്‍ അന്റാര്‍ട്ടിക്കയില്‍ മത്സ്യബന്ധനം പൂര്‍ണമായും നിരോധിക്കണമെന്നാണു ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. അതിനോടൊപ്പം, ക്രില്‍ മത്സ്യത്തെ സംരക്ഷിക്കാന്‍ പ്രത്യേക നടപടികളും സ്വീകരിക്കണമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.
ഒമേഗ 3 എണ്ണയ്ക്കും ,ഫിഷ് ഫാമിലേക്കുമുള്ള ഭക്ഷണത്തിനുമാണ് ക്രിൽ മത്സ്യത്തെ കടലിൽ നിന്നുംപിടികൂന്നത്. രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയ്ക്ക് ക്രില്‍ മത്സ്യം അടിസ്ഥാനമാക്കിയ ആരോഗ്യഉത്പന്നങ്ങള്‍ അത്യുത്തമമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ക്രില്‍ മത്സ്യത്തെ അമിത തോതില്‍ വേട്ടയാടാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്.വാണിജ്യാടിസ്ഥാനത്തില്‍ ക്രില്‍ മത്സ്യത്തിനു വന്‍ ഡിമാന്‍ഡ് കൈവന്നതോടെ ഇവയെ വേട്ടയാടുന്നതും വര്‍ധിച്ചു. ഈ പശ്ചാത്തലത്തില്‍ അന്റാര്‍ട്ടിക്കയിലെ മത്സ്യസമ്പത്ത് സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത മനസിലാക്കിയ ശാസ്ത്രലോകം ഈയടുത്ത കാലം മുതല്‍ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. ക്രിൽ ഫിഷിംഗ് വ്യവസായ രംഗത്തുള്ള 85 ശതമാനം കമ്പനികളും അന്റാർട്ടിക്ക പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത് .
English Summary: Krill companies to stop fishing in Antartica
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Contribute Now
Share your comments