കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ ആസ്പിരേഷൻ ജില്ലാ പദ്ധതിയിലുൾപ്പെട്ട കൃഷി കല്യാൺ അഭിയാൻ പദ്ധതിയും കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻറ് ഐ.ടി. മന്ത്രാലയത്തിന് കീഴിലെ ഓൺലൈൻ പോർട്ടലായ വികാസ് പീഡിയയും ചേർന്ന് നടത്തുന്ന സൗജന്യ കാർഷിക സെമിനാറിൽ പങ്കെടുക്കാൻ കർഷകർക്ക് രജിസ്റ്റർ ചെയ്യാം. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ,കൃഷി ജാഗരൺ കിസാൻ ക്ലബ്ബ്, അഗ്രികൾച്ചർ വേൾഡ് കാർഷിക മാസിക , അബ് ടെക് എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാർ .വ്യാഴാഴ്ച രാവിലെ പത്ത് മണി മുതൽ ഒരു മണി വരെ മാനന്തവാടി എരുമത്തെരുവിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഹാളിലാണ് സെമിനാർ.
ഫലവർഗ്ഗ വിളകളിലെ ഭാവി പ്രതീക്ഷകൾ എന്ന വിഷയത്തിൽ കേരള കാർഷിക സർവ്വകലാശാല അമ്പലവയൽ കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ അസിസ്റ്റൻറ് പ്രൊഫസർ (ഹോർട്ടി കൾച്ചർ ) ഡോ: എസ്. സിമിയും കാർഷിക മേഖലയിലെ ഓൺലൈൻ സംവിധാനങ്ങൾ എന്ന വിഷയത്തിൽ വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി.ഷിബുവും ക്ലാസ്സെടുക്കും. വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ: പോൾ കൂട്ടാലയുടെ അധ്യക്ഷതയിൽ വികാസ് പീഡിയ നാഷണൽ പ്രൊജക്ട് ഓഫീസർ എം. ജഗദീഷ് സെമിനാർ ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷന് 04935 240314, 7356166881 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
സൗജന്യ കാർഷിക സെമിനാർ വ്യാഴാഴ്ച
കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ ആസ്പിരേഷൻ ജില്ലാ പദ്ധതിയിലുൾപ്പെട്ട കൃഷി കല്യാൺ അഭിയാൻ പദ്ധതിയും കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻറ് ഐ.ടി. മന്ത്രാലയത്തിന് കീഴിലെ ഓൺലൈൻ പോർട്ടലായ വികാസ് പീഡിയയും ചേർന്ന് നടത്തുന്ന സൗജന്യ കാർഷിക സെമിനാറിൽ പങ്കെടുക്കാൻ കർഷകർക്ക് രജിസ്റ്റർ ചെയ്യാം.
Share your comments