<
  1. News

നിരവധി സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച് "KSEB" ആൻഡ്രോയിഡ് ആപ്ലിക്കേഷന്റെ പുതിയ പതിപ്പ് പ്ലേസ്റ്റോറിൽ.

വിവരസുരക്ഷയും സൗകര്യങ്ങളും അധികമായി ഉൾച്ചേർത്താണ് ഏറെ ജനപ്രീതി നേടിയ KSEB ആപ്ലിക്കേഷന്റെ ഈ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

Arun T

വിവരസുരക്ഷയും സൗകര്യങ്ങളും അധികമായി ഉൾച്ചേർത്താണ് ഏറെ ജനപ്രീതി നേടിയ KSEB ആപ്ലിക്കേഷന്റെ ഈ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

ആപ്പിലെ പുതുമകൾ ഇങ്ങനെ.

  1.  രജിസ്റ്റേഡ് ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സം മുൻകൂട്ടി അറിയിക്കുന്ന OMS, ബിൽ വിവരങ്ങൾ അറിയിക്കുന്ന bill alert സൗകര്യങ്ങളിൽ രജിസ്റ്റർ ചെയ്യാം
  2.  പ്രൊഫൈൽ ലിങ്കിൽ നിന്ന് മീറ്റർ മാറ്റി സ്ഥാപിക്കൽ, താരിഫ് മാറ്റം തുടങ്ങിയവയ്ക്കായി നല്കിയിട്ടുള്ള അപേക്ഷയുടെ സ്ഥിതി മനസ്സിലാക്കാം
  1.  പ്രൊഫൈൽ ലിങ്കിൽ നിന്നുതന്നെ സി ഡി, അഡിഷണൽ സി ഡി, ക്യാഷ് ബാക്ക്, സെക്യൂരിറ്റി ഡെപ്പോസിറ്റ് പലിശ, സെക്യൂരിറ്റി ഡെപ്പോസിറ്റ് റീഫണ്ട്, ഫിക്സഡ് ചാർജ് റീഫണ്ട്, പണം അടയ്ക്കാനുള്ളതിൻ്റെ വിവരങ്ങൾ, പഴയ റീഡിംഗുകൾ തുടങ്ങിയവ അറിയാം.
  2. യൂസർ ഐഡി മറന്നാൽ പുതിയത് സൃഷ്ടിക്കാം. ഉപഭോക്താവിൻ്റെ രജിസ്റ്റേഡ് ഇ മെയിൽ ഐഡി നൽകിയാൽ യൂസർ ഐഡി മൊബൈലിലും ഇ മെയിലിലും ലഭിക്കും.
  3. ഒ ടി പി സുരക്ഷ കൂട്ടിച്ചേർത്ത ക്വിക്ക് പേ സൗകര്യം
  4. ഒരു യൂസർ ഐഡിയിൽ മുപ്പത് കൺസൂമർ നമ്പർ വരെ ചേർക്കാനുള്ള സൗകര്യം.
  5. മറ്റു നിരവധി വിവര സുരക്ഷാ ഫീച്ചറുകളും പുതുക്കിയ ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
    പുതിയ ആപ്ലിക്കേഷൻ ആൻഡ്രോയിഡ് 5 (ലോലിപോപ്) ലും ഉയർന്ന വെർഷനുകളിലും പ്രവർത്തിക്കും

പുതുതായി ഉപയോഗിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും download ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
https://play.google.com/store/apps/details...

നിലവിൽ KSEB ആപ്പ് ഉപയോഗിച്ചിരുന്നവർ, ഒന്നുകിൽ update ചെയ്യുക അല്ലെങ്കിൽ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും പുതിയ ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക

English Summary: KSEB INTRODUCED MOBILE APP FOR THE USE OF COMMON MAN

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds