കൃഷിക്ക് ആവശ്യമായ വസ്തുക്കൾ കെടിഡിഎസ് യഥാസമയം കർഷകരിൽ എത്തിക്കും. ഇതിനായി ഓരോ വില്ലേജിലും മുഴുവൻസമയ സെക്രട്ടറിയെ നിയമിക്കും.കൃത്യമായി കൃഷിചെയ്യുന്നവർക്ക് അഞ്ചു വർഷം കൊണ്ട് ആദ്യത്തെ മുടക്കുമുതൽ കെടിഡിഎസ് തിരിച്ചുനൽകും. ഓരോ വർഷാരംഭത്തിലും കർഷകനു ലഭിക്കേണ്ട തുക അതതു ബാങ്കുകളിൽ നിക്ഷേപിക്കും. കൃത്യമായി കൃഷിചെയ്തു വിജയിപ്പിക്കുന്നവരുടെ വായ്പയിലേക്ക് ഓരോ വർഷാവസാനവും ബാങ്ക് ഈ തുക വരവുവയ്ക്കുകയും അഞ്ചുവർഷം കൊണ്ടു വായ്പയ്ക്കു തുല്യമായ തുക തിരിച്ചു ലഭിക്കുകയും ചെയ്യും.
വീടിനോടു ചേർന്ന് ആവശ്യമായ എല്ലാ ഭക്ഷ്യവസ്തുക്കളും ഉൽപാദിപ്പിക്കുകയും ഇവിടങ്ങളിൽ വിനോദസഞ്ചാരികളെ താമസിപ്പിക്കാനുള്ള സൗകര്യം കൂടി ഏർപ്പെടുത്തുകയും ചെയ്യുന്നതോടെ കൃഷി നിലനിർത്തി ടൂറിസം രംഗത്തും സാമ്പത്തിക നേട്ടം കണ്ടെത്താൻ ഓരോ കുടുംബത്തിനും കഴിയും. സ്റ്റാർട്ടപ്പ് വില്ലേജിനോടു ചേർന്ന് ആഗ്രി പാർക്കുകളും ആരംഭിക്കും. ഇതിലൂടെ കർഷകരുടെ ഉൽപന്നങ്ങൾ വിൽക്കാനും സാധിക്കും. കൃഷിക്ക് ആവശ്യമായ വായ്പ നൽകാൻ രണ്ടു ജില്ലകളിലുമായി 20 സഹകരണ ബാങ്കുകൾ സന്നദ്ധമായിട്ടുണ്ട്. വായ്പ ആവശ്യമുള്ളവർ അതതു സഹകരണ ബാങ്കുകളിൽ പേരു റജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Share your comments