തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ്, കുടുംബശ്രീ രംഗശ്രീ ടീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലാജാഥയ്ക്ക് ആവേശകരമായ സമാപനം. അരിമ്പൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ അവതരിപ്പിച്ച കലാജാഥയിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും കുടുംബശ്രീ പ്രവർത്തകരുമടക്കം 120ലധികം പേർ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീ ജീവന്‍ദീപം ഇന്‍ഷ്വറന്‍സ് പദ്ധതിയിൽ അംഗമാകൂ;ഒറ്റത്തവണ 345 രൂപ അടച്ചാൽ മതി.
മുല്ലശ്ശേരിയിൽ പ്രസിഡൻ്റ് ശ്രീദേവി ജയരാജൻ കലാജാഥ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാർ, സി ഡി എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ കലാജാഥയുടെ ഭാഗമായി.
ബന്ധപ്പെട്ട വാർത്തകൾ: മൃഗസംരക്ഷണ മേഖലയില്‍ നൂതന കാല്‍വയ്പ്പുമായി പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്‍
തൃശൂർ കോർപറേഷനിൽ എത്തിയ കലാജാഥയ്ക്ക് കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. നടത്തറയിൽ നിരവധി ആളുകൾ കലാജാഥയ്ക്ക് പ്രോത്സാഹനവുമായി എത്തി. സമാപന സ്ഥലമായ ഒല്ലൂരിലും രംഗശ്രീ ടീമിൻ്റെ നാടകവും നൃത്തവും പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീ ഇനി ഗ്രാമീണ വികസനത്തിന്റെ പൂർണ്ണ ചുമതലയിൽ
ജില്ലയില്‍ 20 സ്ഥലങ്ങളിലായി സംഘടിപ്പിച്ചു വന്ന കലാജാഥ ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്ത അവതരണം കൊണ്ടും ജനശ്രദ്ധ ആകർഷിച്ചു. കുടുംബശ്രീയുടെ തിയറ്റര്‍ ഗ്രൂപ്പായ നവധ്വനി രംഗശ്രീ ടീമിന്റെ നേതൃത്വത്തിലാണ് ഒരു ദിവസം 5 സ്ഥലങ്ങളിലായി കലാജാഥ സംഘടിപ്പിച്ചത്.
Share your comments