നാദാപുരം: കേരള സംസ്ഥാന സര്‍ക്കാര്‍, കുടുംബശ്രീ സംരഭകരുടെ വരുമാനം കൂട്ടുക എന്ന ലക്ഷ്യവുമായി ആരംഭിച്ച കേരള ചിക്കന്‍ ഔട്ട് ലറ്റ് തൂണേരിയിലും പ്രവര്‍ത്തനം തുടങ്ങി.
മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ ഏറണാകുളം ജില്ല ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നടപ്പിലാക്കി കഴിഞ്ഞു. രണ്ടാം ഘട്ടമായാണ് കോഴിക്കോട് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നത്.
തൂണേരിയിലാണ് ജില്ലയിലെ മൂന്നാമത്തെ ഔട്ട്‌ലറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. ഉപഭോക്താക്കള്‍ക്ക് മാര്‍ക്കറ്റില്‍ ഗുണനിലവാരമുള്ളതും, മിതമായ വിലക്കും കോഴി ഇറച്ചി എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കോഴിക്കോട് ജില്ലയില്‍ 2021 - 22 സാമ്പത്തിക വര്‍ഷത്തില്‍ നാല്‍പത് ഫാമുകളും 20 ഔട്ട്‌ലറ്റുകളുമാണ് സ്ഥാപിക്കുന്നത്. ഇതില്‍ 33 ഫാമുകള്‍ ജില്ലയില്‍ നിലവില്‍ വന്നു കഴിഞ്ഞു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജയാണ് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള തൂണേരിയിലെ ഔട്ട് ലറ്റ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എ ഡി എം സി ടി ഗിരീഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. ആദ്യ വില്പന പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ മധു മോഹനന്‍ നെല്ല്യേരി ബാലന് നല്‍കി നിര്‍വഹിച്ചു. ജില്ല മിഷന്‍ കോ ഓഡിനേറ്റര്‍ പി സി കവിത, ടി എം രഞ്ജിത്ത്, കെ എം കമല, വി രാജീവന്‍, അമലു സത്യന്‍ എന്നിവര്‍ സംസാരിച്ചു.
കുടുംബശ്രീ സിഡിഎസ്സുകളില്‍ അക്കൗണ്ടന്റ് നിയമനം
കുടുംബശ്രീ ജില്ലാ മിഷന്റെ 'മഴപ്പൊലിമ' പദ്ധതി വഴി 21 ഹെക്ടര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കും
Share your comments