<
  1. News

കാർഷിക വായ്പകൾ എഴുതി തള്ളി കർണാടക സർ‍ക്കാറിൻ്റെ ആദ്യ ബജറ്റ്

കർണാടക സർ‍ക്കാറിൻ്റെ ആദ്യ ബജറ്റിൽ കാർഷിക വായ്പകൾ എഴുതി തള്ളി മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി.

KJ Staff

കർണാടക സർ‍ക്കാറിൻ്റെ ആദ്യ ബജറ്റിൽ കാർഷിക വായ്പകൾ എഴുതി തള്ളി മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി.2017 ഡിസംബർ 31 വരെയുള്ള, രണ്ടു ലക്ഷം രൂപയ്ക്കു താഴെയുള്ള വായ്പകളാണ് എഴുതി തള്ളിയത്.34,000 കോടിയുടെ പദ്ധതികളാണ് ഇതിനായി കർണ്ണാടക സർക്കാർ നടപ്പിലാക്കുന്നത്.

വായ്പ കൃത്യമായി തിരിച്ചടച്ച കർഷകർക്ക് പ്രോത്സാഹനമെന്ന നിലയിൽ തിരിച്ചടച്ച തുകയോ, 25,000 രൂപയോ, ഏതാണോ ചെറുതെങ്കിൽ അത് തിരികെ നൽകാനും തീരുമാനമായി. ആന്ധ്രപ്രദേശ് മാതൃക പിന്തുടർന്ന് സീറോ ബജറ്റ് ജൈവ കൃഷിയ്ക്കായി 50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഇതിനായി കർഷകരുടെ ഒരു ഉപദേശക സമിതി രൂപീകരിക്കും.

കാർഷിക രംഗത്ത് ഉൽപ്പാദനക്ഷമത കൈവരിക്കാനും കർഷകർക്ക് ന്യായമായ വില ലഭിക്കുമെന്ന് ഉറപ്പാക്കാനും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കുമാരസ്വാമി പറഞ്ഞു. കാർഷിക മേഖലയിൽ പുതുതലമുറയെ പ്രോത്സാഹിപ്പിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് 5 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

ആദ്യ ഘട്ടത്തിൽ 2017 ഡിസംബർ 31 വരെയുള്ള വായ്പകളാണ് എഴുതിത്തള്ളൽ പരിധിയിൽ വരുന്നത്. പുതിയ വായ്പകൾ ലഭിക്കുന്നതിനായി കർഷകർക്ക് സംസ്ഥാന സർക്കാർ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ കുമാരസ്വാമി വ്യക്തമാക്കി.സർക്കാർ ഉദ്യോഗസ്ഥർ, ദേശസാൽകൃത ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവരുമായി നടത്തിയ ദീർഘമായ ചർച്ചകളുടെ ഫലമായാണ് ഇപ്പോഴത്തെ പ്രഖ്യാപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാർഷിക വായ്പകൾ എഴുതിത്തള്ളുക, ഒരു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, അടുത്ത അഞ്ച് വർഷത്തേക്ക് ജനസേചന പദ്ധതികൾക്കായി 1.25 ലക്ഷം കോടി രൂപ അനുവദിക്കുക തുടങ്ങിയവ പൊതുമിനിമം പരിപാടിയിൽ സഖ്യ സർക്കാർ പ്രഖ്യാപിച്ചിരുന്നു.

 

 

 

 

English Summary: Kumaraswamy waives off farmers loans

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds