കുട്ടനാട്ടിലെ നെല്ലുസംഭരണം തടസമില്ലാതെ പൂർത്തിയാക്കും ;മന്ത്രി പി തിലോത്തമൻ
ആലപ്പുഴ :കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ നിന്ന് തടസംകൂടാതെ തന്നെ നെല്ല് സംഭരണം പൂർത്തിയാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ. കുട്ടനാട്ടിലെ നെടുമുടി പഞ്ചായത്തിലെ പുളിക്കകാവ് പാടശേഖരത്തിലെ നെല്ലുസംഭരണം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ :കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ നിന്ന് തടസംകൂടാതെ തന്നെ നെല്ല് സംഭരണം പൂർത്തിയാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ. കുട്ടനാട്ടിലെ നെടുമുടി പഞ്ചായത്തിലെ പുളിക്കകാവ് പാടശേഖരത്തിലെ നെല്ലുസംഭരണം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറ് മാസത്തേക്ക് മില്ലുടമകളുമായി കരാർ ഉണ്ട്. മില്ലുടമകളുടെ പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിച്ചതിനാൽ 52 സ്വകാര്യമില്ലുകളും നെല്ല് എടുക്കാൻ കരാറായിട്ടുണ്ട്. എന്നാൽ നെല്ലിന് കൂടുതൽ കിഴിവ് നൽകില്ല. പാടശേഖരസമിതി ഭാരവാഹികൾക്ക് ഒപ്പം ഉദ്യോഗസ്ഥരും മേൽനോട്ടത്തിൽ നെല്ല് സംഭരിക്കും .
മില്ലുടമകൾക്ക് നൽകാനുള്ള നഷ്ടപരിഹാര കുടിശിക കോടതി നിർദേശപ്രകാരമായിരിക്കും നൽകുക. മില്ലുടമകൾ മാറിനിന്നപ്പോഴാണ് സഹകരണ സംഘങ്ങളെ സംഭരണം ഏൽപ്പിക്കുന്ന കാര്യം സർക്കാർ ആലോചിച്ചതെന്നും ഉടൻ തന്നെ തന്നെ നെല്ലുസംഭരണം പൂർത്തിയാക്കുമെന്നും ഭക്ഷ്യ -സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ പറഞ്ഞു.
ജില്ലാ കളക്ടർ എ അലക്സാണ്ടർ, പാഡി മാർക്കറ്റിംഗ് ഓഫീസർമാരായ രാജേഷ് കുമാർ, മായ ഗോപാലകൃഷ്ണൻ,കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രമ ദേവി, നെടുമുടി കൃഷി ഓഫീസർ പ്രദീപ് എന്നിവർ മന്ത്രിയോടൊപ്പം പാടശേഖരം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.
English Summary: Kuttanad paddy procurement to be completed without any hindrance: Minister P Thilothaman
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments