മൃഗചികിത്സാ രംഗത്ത് ആധുനിക ശാസ്ത്ര സാങ്കേതിക മികവോടെ രോഗനിർണ്ണയ ത്തിയായി ജില്ലയിൽ പുതിയ ക്ലിനിക്കൽ ലബോറട്ടറി. പുതുവർഷത്തിൽ മൃഗ കർഷ കർക്കുള്ള സമ്മാനമായാണ് ലാബ് സമർപ്പിക്കുന്നത്.
കെട്ടിടത്തിൻ്റെ ഉദ്ഘാടനം 2021ജനുവരി ഒന്നിന് വൈകീട്ട് 4.30ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ കെ രാജു നിർവ്വഹിക്കും. കൃഷി മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗവ ചീഫ് വിപ്പ് കെ. രാജൻ മോളിക്യുലർ ബയോളജി ഡിവിഷൻ ഉദ്ഘാടനം ചെയ്യും.
ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് ജില്ലയിൽ മൃഗസംരക്ഷണ വകുപ്പ് പുതിയ ക്ലിനിക്കൽ ലബോറട്ടറി നിർമ്മിച്ചത്. ഇനിമുതൽ ജില്ലയിൽ മോളിക്യൂലർ ബയോളജി ലബോറട്ടറി സാങ്കേതിക വിദ്യ ഉപയോഗിച്ച് മനുഷ്യരിലും നായ്ക്കളിലും എലിപ്പനി രോഗബാധ നിർണയം ചെയ്യൻ സാധിക്കും.
ജന്തുരോഗ നിയന്ത്രണ പദ്ധതിയിലൂടെ ജില്ലയിലെ ഏതു പ്രദേശത്തും കന്നുകാലികൾക്ക് ഉണ്ടാക്കുന്ന പകർച്ച വ്യാധികളും രോഗങ്ങളും പരിശോധിക്കുന്നത്തിനും രോഗനിർണയ ത്തിനുള്ള സ്വകര്യവും ലാബിലുണ്ട്. ആർ ടി പിസിആർ സാങ്കേതിക വിദ്യ ഉപയോഗിച്ച് കന്നുകാലികളിലെ ചെള്ള് പരത്തുന്ന രോഗങ്ങൾ കണ്ടുപിടിക്കാം
മനുഷ്യരിൽ നിന്ന് മൃഗങ്ങൾക്കും തിരിച്ചും പകരുന്ന ജന്തുജന്യ രോഗങ്ങളെക്കുറിച്ചുള്ള (ആന്ത്രാക്സ്, ട്യൂബർക്കുലോസിസ്, ബ്രൂസല്ലോസിസ്, പക്ഷിപ്പനി, കുരങ്ങുപനി ,നിപാ) പഠനങ്ങൾ ആരോഗ്യവകുപ്പുമായി സഹകരിച്ച് ചെയ്യാനും കഴിയും.
പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നത് കൂടാതെ ലബോറട്ടറിയിൽ നൂതന ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കർഷകർക്ക് പുതിയ സാങ്കേതിക പരിശോധന രീതികൾ ഏർപ്പെടുത്തുന്നതിനും റിയോജൻ്റ് കെമിക്കൽസ്, ലബോറട്ടറി വെഴ്സ്, ബാക്റ്റീരിയോളജി, മോളി ക്യൂൾ ബയോളജി, പാത്തോളജി, ഹെമറ്റോളജി മുതലായ വിഭാഗങ്ങൾക്ക് വേണ്ട സാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്.
2018- സാമ്പത്തിക വർഷത്തിൽ പണി പൂർത്തികരിച്ച ലബോറട്ടറി കെട്ടിടത്തിൻ്റെ ഇന്റീരിയർ ഫർണിഷിങ്ങിനായി ഒരു കോടി രൂപയാണ് മൃഗസംരക്ഷണ വകുപ്പ് ചെലവഴിച്ചത്. മൂന്ന് നിലകളിലായി പണിത കെട്ടിടം 4.95 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്.
ആധുനിക സൗകര്യങ്ങളെ സജ്ജമാക്കിയ ലബോറട്ടറി ജില്ലയിലെ കന്നുകാലി കർഷകർക്ക് തുണയാകുമെന്ന് പറവട്ടാനി ആശുപത്രി ചീഫ് വെറ്ററിനറി ഓഫീസർ എൻ ഉഷാറാണി പറഞ്ഞു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വനിതകൾക്ക് കേരള മഹിള സമഖ്യ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ നിയമനം
Share your comments