ഒന്‍പതു വ്യത്യസ്ത പെന്‍ഷന്‍ വരുമാന രീതികളില്‍ നിന്നു തങ്ങള്‍ക്ക് അനുയോജ്യമായ രീതി തെരഞ്ഞെടുക്കാന്‍ ബജാജ് അലയന്‍സ് ലൈഫ് ഗാരന്റീഡ് പെന്‍ഷന്‍ ഗോള്‍ അവസരമൊരുക്കുന്നു.
റിട്ടയര്‍മെന്റിനു ശേഷമുള്ള ജീവിത ചെലവുകള്‍ നേരിടാന്‍ ഇതു സഹായകമാകും. ബജാജ് അലയന്‍സ് ലൈഫ് ഗാരണ്ടീഡ് പെന്‍ഷന്‍ ഗോള്‍ എന്ന പദ്ധതി വിവിധ വിഭാഗത്തില്‍ പെട്ട ഉപഭോക്താക്കളുടെ റിട്ടയര്‍മെന്റ് ജീവിതാവശ്യങ്ങള്‍ നേരിടാന്‍ ഉദ്ദേശിച്ചുള്ളതാണ്.
ജീവിതകാലം മുഴുവന്‍ ഉറപ്പായ സ്ഥിര വരുമാനമാണ് ഇതിലൂടെ ലഭ്യമാകുന്നത്. പോളിസി വാങ്ങുമ്പോള്‍ തന്നെ ഇങ്ങനെ ലഭിക്കേണ്ട തുക എത്രയെന്നു നിശ്ചയിക്കാം.
അതു ജീവിതകാലം മുഴുവന്‍ മാറ്റമില്ലാതെ തുടരുകയും ചെയ്യും. ഓരോരുത്തരുടേയും ജീവിത സാഹചര്യങ്ങള്‍ക്കനുസൃതമായി ഒന്‍പതു വ്യത്യസ്ത ആനുവിറ്റികളില്‍ നിന്നു നടത്തുന്ന തെരഞ്ഞെടുപ്പിലൂടെ ലഭിക്കുന്ന ആനുവിറ്റി പദ്ധതിയില്‍ ചേര്‍ന്ന ഉടന്‍ തന്നെയോ ഭാവിയിലെ ഒരു കാലാവധി മുതലോ ലഭിക്കും. ഈ തുക വാര്‍ഷിക, അര്‍ധവാര്‍ഷിക, ത്രൈമാസ, പ്രതിമാസ രീതികളില്‍ ഏതെങ്കിലും ഒന്നില്‍ ലഭിക്കുന്നതും തെരഞ്ഞെടുക്കാം.
അഞ്ചു മുതല്‍ പത്തു വര്‍ഷം വരെ പ്രീമിയം അടക്കുന്ന രീതിയോ ഒറ്റത്തവണ പ്രീമിയം അടക്കുന്ന രീതിയോ ഉപഭോക്താക്കള്‍ക്കു തെരഞ്ഞെടുക്കാന്‍ ഇതില്‍ സാധിക്കും. പെന്‍ഷന്‍ ലഭിക്കുന്ന ഇടവേള ഓരോ വര്‍ഷവും മാറ്റാനും ഇതില്‍ അവസരമുണ്ട്.
പോളിസി ഉടമയുടെ ജീവത പങ്കാളിക്കും ജീവിത കാലം മുഴുവന്‍ ഉറപ്പായ വരുമാനം നേടാനുള്ള രീതിയും ഈ പദ്ധതിയിലൂടെ തെരഞ്ഞെടുക്കാം.
നിശ്ചിത കാലയളവിലേക്ക് സ്ഥിരമായി പണമടച്ച് റിട്ടയര്‍മെന്റ് സമയത്ത്. ഉറപ്പായ പെന്‍ഷന്‍ നല്‍കുന്ന ഏക ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിയാണിത്.
പോളിസി ഉടമയുടെ ജീവിത കാലത്തിനു ശേഷം പങ്കാളിക്ക് 50 ശതമാനമോ 100 ശതമാനമോ ആനുവിറ്റി ലഭിക്കുന്ന രീതിയും ഇതില്‍ തെരഞ്ഞെടുക്കാൻ അവസരമുണ്ട്.
മൂലധനം (വാങ്ങാനായി ചെലവഴിക്കുന്ന തുക) തിരികെ ലഭിക്കുന്ന രീതിയും പ്രീമിയം അടക്കുന്ന കാലാവധി തെരഞ്ഞെടുക്കുന്ന രീതിയും അടക്കം മറ്റു നിരവധി സവിശേഷതകളും ബജാജ് അലയന്‍സ് ലൈഫ് ഗാരണ്ടീഡ് പെന്‍ഷന്‍ ഗോളിനൊപ്പം ലഭ്യമാണ്.
Share your comments