റഡാർ ഇമേജ് സാറ്റലൈറ്റ് പരമ്പരയിൽ ഉൾപ്പെട്ട ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.01 എടുക്കുന്ന ചിത്രങ്ങൾ ഇനി കൃഷിക്ക് സഹായകമാകും. കഴിഞ്ഞവർഷം വിക്ഷേപപ്പിച്ച റിസാറ്റ് 2 ബി, റിസാറ്റ് - ബി. ആർ 1 തുടങ്ങിയവയുടെ തുടർച്ചയാണ് ഇത്. 125 കോടി രൂപയാണ് നിർമാണച്ചെലവ്. കൃഷിക്ക് മാത്രമല്ല വനം, ദുരന്തനിവാരണം തുടങ്ങിയവക്കും ഇതിൻറെ പ്രയോജനങ്ങൾ ഉപയോഗപ്പെടുത്താം.
ഏതു പ്രതികൂല കാലാവസ്ഥയിലും ഇ.ഒ.എസ്.01 ഭൂമിയുടെ ചിത്രങ്ങൾ എടുക്കും. ഒരു സ്ഥലത്തെ ഭൂപ്രകൃതി, അവിടുത്തെ മണ്ണിൻറെ പ്രത്യേകത തുടങ്ങിയവ കൃത്യമായി പഠിക്കാൻ ഇതുവഴി സാധിക്കും. ജലസ്രോതസ്സുകൾ, ധാതുക്കൾ തുടങ്ങിയവ കണ്ടെത്താനും സാധിക്കും. നിബിഡ വനത്തിന്റെ പോലും ദ്വിമാന, ത്രിമാന ചിത്രങ്ങൾ എടുക്കാം. പ്രകൃതിക്ഷോഭം പോലുള്ള ദുരന്തങ്ങൾ ഉണ്ടായാൽ ആ സ്ഥലത്തെക്കുറിച്ച് കൃത്യമായി പഠിക്കാൻ ഈ ഭൗമ നിരീക്ഷണ ഉപഗ്രഹത്തിന് കഴിയും.
മണ്ണുത്തി കാർഷിക സർവകലാശാല വികസിപ്പിച്ച വിത്തിനങ്ങൾ വാങ്ങാം
പ്രവാസികൾക്കായി ഒരു വാർത്ത
അലങ്കാരച്ചെടികളിലും ഔഷധസസ്യങ്ങളിലും മിന്നും താരം
Share your comments