വലിയ കൃഷിയിടം ഒന്നുമില്ലെങ്കിലും ഉള്ള സ്ഥലത്ത്, വീട്ടുമുറ്റത്ത് ആയാലും ടെറസിൽ ആയാലും, കുറച്ച് പച്ചക്കറികൾ നമുക്ക് ചെയ്യാം.വലിയ മുതൽ മുടക്കില്ലാതെ നമ്മുടെ ശരീരം കാക്കാൻ വിഷമുക്തമായ പച്ചക്കറി ഉൾപ്പെടെ കൃഷി നമുക്ക് ആരംഭിക്കാം.
അതോടൊപ്പം തന്നെ വാഴ ഉൾപ്പെടെയുള്ള പഴവർഗങ്ങളും നമുക്ക് കൃഷി ചെയ്ത് സ്വന്തമാക്കാം. അതിനായി ഈ പുതുവർഷത്തിൽ തന്നെ തുടക്കം കുറിക്കാം.വെള്ളവും, വെളിച്ചവും ഉള്ളനമ്മുടെ കൃഷിയിടങ്ങൾ തരിശിടാതെ ഒരു ചെറിയ അടുക്കളത്തോട്ടം ഒരുക്കി നിരവധി ആളുകൾ മാതൃകയായത് കോവിഡ് 19 പ്രതിസന്ധികാലഘട്ടത്തിലും
കേരള ജനത ഓർക്കേണ്ടത് തന്നെയാണ്. ഇത് വലിയൊരു മാറ്റം തന്നെയാണ്. എല്ലായിടവും കൃഷിയാക്കുക ,എല്ലാവരും കൃഷിക്കാരാവുക ഇതുതന്നെയാണ് നമ്മുടെ ഏകമാർഗ്ഗം.
സ്വന്തം കൃഷി ഇറക്കാൻ സാധിക്കുന്നില്ലെങ്കിൽ കൂട്ടായ്മകൾ ഉണ്ടാക്കിയും, സമയമില്ലെങ്കിൽ
അവധി ദിവസ കൂട്ടായ കൃഷിയും ശ്രമിക്കാം.അന്യസംസ്ഥാനങ്ങളിൽ നിന്നും വിഷമടിച്ച പച്ചക്കറികളും, പഴവർഗ്ഗങ്ങളും കുറച്ചൊന്നു വൈകി പോയാൽ അല്ലെങ്കിൽ അവിടെ കൃഷിനാശം ഉണ്ടായാൽ വിലക്കയറ്റം രൂക്ഷമാകും.
എത്ര വിലകൊടുത്തും നമ്മൾ കാത്തിരുന്നു വാങ്ങി കഴിക്കുക തന്നെ ചെയ്യും.
കൃഷി സംസ്കാരത്തിലേക്ക് നാം ചെറിയ ഒരു അളവോളം വന്നു കഴിഞ്ഞു ഇത് തുടരണം
എല്ലാവരും ഒരുങ്ങുകയും വേണം. കാർഷിക പ്രതിസന്ധി അഖിലേന്ത്യാതലത്തിൽ
രൂക്ഷമായി വൻ വിലക്കയറ്റത്തിനും ദൗർലഭ്യത്തിനും കാരണമാകുമെന്ന കാര്യം നമ്മൾ ഇന്നു മുതൽ ചിന്തിക്കണം.
ചിന്തിച്ചിട്ട് മാത്രം കാര്യമില്ല എല്ലാവരും കൃഷിക്ക് ഒരുങ്ങുക തന്നെ ചെയ്യണം.
എല്ലാവർക്കും ജൈവ കൃഷി ചെയ്യാനുള്ള സാഹചര്യം ഇന്നുണ്ട്. പ്രകൃതിജന്യമായ വസ്തുക്കളുപയോഗിച്ച് മികച്ച രീതിയിൽ കൃഷി ചെയ്യുന്ന നിരവധി മാതൃകകൾ കേരളത്തിൽ ഉണ്ട് .
സാമൂഹ്യ മാധ്യമത്തിലും മറ്റും വളരെയധികം മുഴുകിയിരിക്കുന്ന മലയാളി കൃഷി ചെയ്യാൻ സമയം കണ്ടെത്തിയേ തീരൂ.സമ്പൂർണ്ണ ലോക് ഡൗൺ കാലത്ത് സമൂഹ മാധ്യമത്തിൽ കൂടി ഏറ്റവും കൂടുതൽ ആളുകൾ കൃഷി പഠിക്കാൻ സമയം കണ്ടെത്തി എന്നത് തന്നെ
പല യൂട്യൂബ് ചാനലുകളും മികച്ച വരുമാനവും ഉണ്ടാക്കി.The Malayalee who is very much immersed in social media and so on must find time to cultivate.Many YouTube channels also made excellent revenue.
കൃഷിക്കുള്ള സാമ്പത്തിക സാങ്കേതിക ഉപദേശ നിർദ്ദേശങ്ങളുമായി സംസ്ഥാന കൃഷിവകുപ്പും കർഷകരും വിവിധ കാർഷിക മാധ്യമങ്ങളും അവസരമൊരുക്കുന്നു.
പ്രകൃതി സൗഹൃദ കൃഷിയിലൂടെ നാടൻ ഉൽപന്നങ്ങളിലുടെ മികച്ച ആദായം മാത്രമല്ല ആരോഗ്യവും കിട്ടുമെന്നത് തർക്കമില്ലാത്ത കാര്യം തന്നെ.സംസ്ഥാന സർക്കാരിൻറെ സുഭിക്ഷ കേരളം പദ്ധതിയിൽ കുറേയധികം തരിശുഭൂമി പച്ചപ്പണിഞ്ഞു.
പരമാവധി നെൽപ്പാടങ്ങൾ പരിവർത്തനം ചെയ്യാതെഒരു പ്രദേശത്തിന് ആവശ്യമായ അരി ചെറിയതോതിൽ പ്രാദേശികമായി തന്നെ ഉൽപാദിപ്പിക്കാം.
ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരിക്കുന്ന മലയാളി കൃഷി ചെയ്ത നല്ല വിളവ് കാത്തിരിക്കുക തന്നെ വേണം.അതോടൊപ്പം തന്നെ ആരോഗ്യ ദായക ജീവിതത്തിനായി
ചെറു വ്യായാമങ്ങൾ പതിവാക്കി വ്യക്തിശുചിത്വം പാലിച്ച് , കൃത്രിമ നിറങ്ങളും, രുചികളും ചേർന്നതും, പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളും, ഗുണ നിലവാരമില്ലാത്ത പാചക പാത്രങ്ങളും ഒഴിവാക്കിയേ തീരൂ... മാറാം നമുക്ക് ഹരിത കേരളത്തിനായി .
ഏറെ സമയം വീട്ടകങ്ങളിൽ അംഗങ്ങൾ പല കോണിലായി മൊബൈൽ ഫോണും നോക്കിയിരിക്കുന്ന അവസരത്തിൽ എല്ലാവരും ഒത്തൊരുമിച്ച് കൃഷിയിട ത്തിലെത്തിയാൽ അതൊരു വലിയകാര്യം തന്നെയാകും.
വീട്ടിലെ അല്ലെങ്കിൽ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ഒത്തൊരുമ ,ഐക്യം, സന്തോഷം എന്നിവ പതിന്മടങ്ങ് വർദ്ധിക്കുകയും ചെയ്യും.
ഷബീർ അഹമ്മദ് കെ.എ
കോടഞ്ചേരി കൃഷി ഓഫീസർ കൃഷിഭവൻ
8606208008
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കൃഷിയിൽ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റായ കാര്യങ്ങളെ കുറിച്ചുള്ള പരമ്പര. അഞ്ചാം ഭാഗം.
Share your comments