ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിലെ (LIC) അസിസ്‌റ്റന്റ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ (AAO) തസ്‌തികയിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെ 300 ഒഴിവുകളാണുള്ളത്. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റായ www.licindia.in ലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (26/01/2023)
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് ജനുവരി 31 വരെ അപേക്ഷിക്കാവുന്നതാണ്.
ശമ്പളം
53,600 മുതൽ 1,02,090 രൂപ വരെ ശമ്പളം.
ബന്ധപ്പെട്ട വാർത്തകൾ: സൗത്ത് സെൻട്രൽ റെയിൽവേയിൽ 4103 അപ്രന്റിസ് ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥിക്ക് ഏതെങ്കിലും അംഗീകൃത ഇന്ത്യൻ യൂണിവേഴ്സിറ്റി / സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം.
പ്രായപരിധി
LIC AAO റിക്രൂട്ട്‌മെന്റ് 2023-ന് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥികൾ 21 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. പട്ടികവിഭാഗം 5, ഒബിസി 3, ഭിന്നശേഷി 10 വർഷം വീതം ഇളവ്. എൽഐസി ജീവനക്കാർക്കും ഇളവുണ്ട്. യോഗ്യത, പ്രായം എന്നിവ 2023 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കി കണക്കാക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (24/01/2023)
തിരഞ്ഞെടുപ്പ്
രണ്ടു ഘട്ടം ഓൺലൈൻ പരീക്ഷയും ഇന്റർവ്യൂവുമുണ്ട്. പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 17നും 20നും ഇടയിൽ നടക്കും. കണ്ണൂർ, കോഴിക്കോട്, തൃശൂർ, കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ടാകും. റീസണിങ് എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലിഷ് എന്നിവയിലെ ഒബ്‌ജക്‌ടീവ് ചോദ്യങ്ങളുണ്ടാകും. മെയിൻ പരീക്ഷ മാർച്ച് 18ന്.
അപേക്ഷ ഫീസ്
700 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്ക് 85 രൂപ ഇന്റിമേഷൻ ചാർജ് മതി.
Share your comments