1. News

ചെറുവയൽ രാമൻ ഇനി മുതൽ പത്മശ്രീ രാമൻ...റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ആദരം

വയനാട് മാനന്തവാടി കമ്മനയിലെ ആദിവാസി കർഷകനാണ് തലക്കര ചെറിയ രാമൻ എന്ന 'ചെറുവയൽ രാമൻ. 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ച ഇദ്ദേഹം ഇന്ന് പത്മശ്രീ തിളക്കത്തിൽ. ആർഭാടമില്ലാത്ത ജീവിതത്തിൽ ആദരവുകളുടെയും ആശംസകളുടെയും പ്രവാഹമാണ്.

Lakshmi Rathish
ചെറുവയൽ രാമൻ നെൽപ്പാടത്ത്
ചെറുവയൽ രാമൻ നെൽപ്പാടത്ത്

വയനാട് മാനന്തവാടി കമ്മനയിലെ ആദിവാസി കർഷകനാണ് തലക്കര ചെറിയ രാമൻ എന്ന 'ചെറുവയൽ രാമൻ. 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ച ഇദ്ദേഹം ഇന്ന് പത്മശ്രീ തിളക്കത്തിൽ.

ആർഭാടമില്ലാത്ത ജീവിതത്തിൽ ആദരവുകളുടെയും ആശംസകളുടെയും പ്രവാഹമാണ്. രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ പുരസ്‌കാരനേട്ടത്തിനു പിന്നാലെയുള്ള ചെറുവയല്‍ രാമന്റെ ആദ്യ ഔദ്യോഗിക പരിപാടിയ്ക്കാണ് കല്‍പ്പറ്റയിൽ ഇന്നലെ തുടക്കം കുറിച്ചത്.  വയനാട് ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പൊന്നാടയണിച്ച് അദ്ദേഹത്തെ ആദരിച്ചു. മന്ത്രിയുടെ റിപ്പബ്ലിക്ദിന സന്ദേശത്തിലും ചെറുവയല്‍ രാമന്റെ നേട്ടം പരാമര്‍ശിക്കുകയും ആശംസ നേരുകയും ചെയ്തു. ചടങ്ങില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി ചെറുവയല്‍ രാമന്‍ മാറി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ രാമനൊപ്പം സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടി.

കൂടുതൽ ബന്ധപ്പെട്ട വാർത്തകൾ: മണ്ണും മനസ്സും കീഴടക്കി വിജയത്തിന്റെ വഴിയിലേക്ക് - രൂപ ജോസ്

പരമ്പരാഗത നെല്‍വിത്തിനങ്ങളുടെ സംരക്ഷകനും പ്രചാരകനുമാണ് വയനാടിന്റെ അഭിമാനമായ ചെറുവയല്‍ രാമന്‍. പോയകാലത്തിന്റെ നെല്‍വിത്തുകളാണ് മാനന്തവാടിയിലെ ആദിവാസി കര്‍ഷകന്റെ സമ്പാദ്യം. ചാണകം മെഴുകിയ തറയും പുല്ലുമേഞ്ഞ മേല്‍ക്കൂരയുമുളള വീടിന്റെ വരാന്തയില്‍ വയനാടിന്റെ കാര്‍ഷിക പെരുമയറിയാന്‍ എത്തുന്നവര്‍ക്കെല്ലാം തന്റെ കാര്‍ഷിക ജീവിതം കൊണ്ട് ഉത്തരം പറയാന്‍ രാമനുണ്ട്. തൊണ്ടിയും ചോമാലയും തുടങ്ങി വയനാട്ടില്‍ നിന്നും അന്യമായിപ്പോയ നെല്‍വിത്തുകളില്‍ 55 നെല്‍വിത്തുകള്‍ ആറുപതിറ്റാണ്ടായി കൃഷിചെയ്ത് സംരക്ഷിക്കുകയാണ് ഈ കര്‍ഷകന്‍. നാടിന്റെ നന്മയും നാട്ടുരുചുയുമുളള തനത് ഭക്ഷണ രീതികളും പാരമ്പര്യ അറിവുകളുമെല്ലാം ചേര്‍ന്ന് ചെറുവയല്‍ കുറിച്യത്തറവാട് വരച്ചിടുന്നത് പോയകാല വയനാടിന്റെ സമൃദ്ധിയാണ്.

മറ്റു പ്രധാന ബഹുമതികൾ:

  • സസ്യജനുസ്സുകളുടെയും കർഷകരുടെ അവകാശങ്ങളുടേയും സംരക്ഷണ അതോറിറ്റി ഏർപ്പെടുത്തിയ 2016 ലെ ജനിതക സംരക്ഷണ പുരസ്‌കാരം
  • 2016 ലെ ദേശീയ പ്ലാന്റ് ജീനോം സേവിയർ അവാർഡ്
  • സാമൂതിരി ഗുരുവായൂരപ്പൻ കോളജ് പൂർവവിദ്യാർഥികളുടെയും അധ്യാപക-അനധ്യാപകരുടെയും കൂട്ടായ്മയായ ബോധി ചാരിറ്റബിൾ സൊസൈറ്റി കോളജിലെ പൂർവവിദ്യാർഥിയും ജൈവ കർഷകനുമായിരുന്ന അഭിലാഷിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം.

ഭാരതരത്നം, പത്മ വിഭൂഷൺ, പത്മഭൂഷൺ എന്നീ പുരസ്കാരങ്ങൾ കഴിഞ്ഞ് ഭാരതീയർക്ക് കിട്ടാവുന്നതിലെ ഏറ്റവും ഉയർന്ന പുരസ്കാരം ആണ് പത്മശ്രീ. ഈ നേട്ടത്തിൽ വായനാടിനു മാത്രമല്ല ഒരോ മലയാളിക്കും ഓരോ കർഷകനും അഭിമാനിക്കാം.

Photo courtesy:Lekha Kakkanattu, Assistant Director of Agriculture

കൂടുതൽ ബന്ധപ്പെട്ട വാർത്തകൾ: മറയൂർ: ചെറു ധാന്യങ്ങൾക്കായി ഗ്രാമം

English Summary: Padma Shri Cheruvayal Raman honored at Republic Day celebrations

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds