LIC ൽ പണം നിക്ഷേപിച്ചാൽ നിക്ഷേപ കാലാവധി എത്തുമ്പോൾ വളരെ കുറഞ്ഞ തുകയാണ് തിരികെ ലഭിയ്ക്കുന്നത് എന്ന പരാതിയുണ്ടോ? നിക്ഷേപം നിശ്ചിതകാലാവധി എത്തുമ്പോൾ മുടക്കിയ തുകയുടെ ഇരട്ടിയിലധികം റിട്ടേൺ നൽകുന്ന പോളിസികളുമുണ്ട്.
ഇൻഷുറൻസ് തുകയിൽ നിന്ന് നിശ്ചിത വര്‍ഷം കഴിഞ്ഞ് വരുമാനം ആഗ്രഹിയ്ക്കുന്നവര്‍ക്ക് എൽഐസി ജീവൻ ലാഭ് എന്ന പോളിസിയിൽ പണം മുടക്കാം. പോളിസിയിൽ നിന്ന് മികച്ച റിട്ടേൺ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഈ ഇൻഷുറൻസ് പോളിസി എടുക്കാം. എട്ടു വയസുള്ള കുട്ടികളുടെ പേരിലും പോളിസി എടുക്കാം. മൂന്ന് ടേമുകളിൽ ഇൻഷുറൻസ് ലഭ്യമാകും. കാലാവാധി അനുസരിച്ചാണ് പ്രീമിയം തുക. 16 വര്‍ഷം, 21 വര്‍ഷം, 25 വര്‍ഷം എന്നിങ്ങനെയാണ് പോലിസി കാലാവധി. പ്രീമിയം അടച്ചാല്‍ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയോടൊപ്പം കാലാവധി പൂര്‍ത്തിയാവുമ്പോൾ സേവിംഗ്‌സ് ആനുകൂല്യങ്ങള്‍ കൂടി ലഭിക്കും. പ്രത്യേക ബോണസുകളും എൽഐസി പോളിസിയിലൂടെ ലഭ്യമാകും.
കുറഞ്ഞ കാലം പ്രീമിയമടച്ച് ദീര്‍ഘകാലം ഇന്‍ഷുറന്‍സ് സംരക്ഷണവും ഉറപ്പുള്ള റിട്ടേണും ലഭിയ്ക്കും ഇതിന് പിന്നാലെയാണ് ബോണസ്. പോളിസിയുടെ കുറഞ്ഞ sum assured തുക 2 ലക്ഷം രൂപയാണ്. പരമാവധി തുകയ്ക്ക് പരിധി ഉണ്ടായിരിക്കില്ല. ആദ്യ വര്‍ഷം 56,000 രൂപയായിരിക്കും കുറഞ്ഞ പ്രീമിയം തുക.
പോളിസിയെടുത്തയാള്‍ ഇൻഷുറൻസ് കാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്പ് മരണപ്പെട്ടാൽ sum assured തുകയോ വാര്‍ഷിക പ്രീമിയത്തിൻെറ 10 മടങ്ങു വരെയോ നോമിനികള്‍ക്ക് ലഭിക്കും. ബോണസ് കൂടാതെയാണിത്. പോളിസി ഉടമയുടെ ഇൻഷുറൻസ് നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയാൽ ഇൻസ്റ്റാൾമെൻറായും പണം പിൻവലിയ്ക്കാം. ഇതിന് അധിക പലിശ ലഭ്യമാകും.
25 വര്‍ഷ പോളിസിക്ക് 16 വര്‍ഷമാണ് കാലാവധി. 21 വര്‍ഷ പോളിസിക്ക് 15 വര്‍ഷവും 16 വര്‍ഷ പോളിസിക്ക് 10 വര്‍ഷവും പ്രീമിയം അടയ്ക്കണം. 16 വര്‍ഷ പോളിസിയില്‍ അംഗമാകാൻ ആകുന്ന പരമാവധി പ്രായം 59 വയസ്സും 21 വര്‍ഷ പോളിസിയില്‍ അംഗമാകാൻ ആകുന്ന പരമാവധി പ്രായം 54 വയസ്സുമാണ്. 25 വര്‍ഷ പോളിസിയില്‍ അംഗമാകാൻ 50 വയസാണ് വേണ്ടത്.
പോളിസി എടുത്ത് രണ്ടു വര്‍ഷം കഴിഞ്ഞാൽ പോളിസിയിൽ നിന്ന് ലോൺ എടുക്കാൻ ആകും. രണ്ടു വര്‍ഷം കഴിഞ്ഞാൽ സറണ്ടര്‍ ചെയ്യാൻ ആകും എന്ന മെച്ചവുമുണ്ട്. ക്രിട്ടിക്കൽ ഇൽനെസ്, ആകിഡൻറൽ ബെനിഫിറ്റ്സ് തുടങ്ങിയവ അധികമായി പോളിയിൽ ഉൾപ്പെടുത്താനുമാകും.
എൽഐസി പോളിസി: പ്രതിമാസം 150 രൂപ നിക്ഷേപിച്ച്, തിരിച്ച് 19 ലക്ഷം നേടുക. കൂടുതൽ വിവരങ്ങൾ
Share your comments