ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ, പോളിസി ഉടമകൾക്കായിസുരക്ഷിതവും ആകർഷകമായ പോളിസികൾ കൊണ്ടുവരുന്നുണ്ട്. അതിലൂടെ നല്ല വരുമാനവും വാഗ്ദാനം ചെയ്യുന്നുണ്ട്.
എൽഐസിയുടെ ജീവൻ പ്രഗതി പദ്ധതിയെ കുറിച്ചാണ് ഇവിടെ എഴുതുന്നത്. ഇതിലൂടെ, സർക്കാർ ഉടമസ്ഥതയിലുള്ള ഇൻഷുറൻസ് നിക്ഷേപകർക്ക് അവരുടെ ഭാവി സുരക്ഷിതമാക്കാനുള്ള അവസരമാണ് നൽകുന്നത്. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ഈ പദ്ധതി.
ജീവൻ പ്രഗതി പദ്ധതിയിൽ ഒരു വ്യക്തി ഒരു ദിവസം 200 രൂപ മാത്രം നിക്ഷേപിച്ചാൽ മതി. ഇത്തരത്തിൽ നിക്ഷേപവുമായി മുന്നോട്ടുപോയാൽ 20 വർഷത്തിനു ശേഷം 28 ലക്ഷം രൂപ തിരികെ ലഭിക്കും. കൂടാതെ, പെൻഷനായി 15,000 രൂപയും നൽകും. ഓരോ അഞ്ച് വർഷത്തിലും ഈ പോളിസിയിലെ റിസ്ക് കവർ വർദ്ധിക്കുന്നു.
നിക്ഷേപം നടത്തിയ ശേഷം ആദ്യത്തെ അഞ്ച് വർഷത്തെ തുക അതേപടി തുടരുകയാണ് ചെയ്യുക. തുടർന്ന് 6 മുതൽ 10 വർഷം വരെ, ഇൻഷ്വർ ചെയ്ത തുക 25% മുതൽ 125% വരെ വർദ്ധിക്കുകയും ചെയ്യും. 11 മുതൽ 15 വർഷം വരെ, ഇൻഷ്വർ ചെയ്ത തുക 150%ആയും ഉയരും. 20 വർഷം വരെ എൽഐസി ജീവൻ പ്രഗതി പദ്ധതിയിൽ നിന്ന് പണം എടുത്തില്ലെങ്കിൽ, ഇൻഷുറൻസ് തുക 200%ആയി ഉയരും.
പോളിസി കാലാവധിയിൽ പോളിസി ഉടമ മരിച്ചാൽ, പോളിസിയിലെ നോമിനിക്ക് മെച്യൂരിറ്റി, ലളിതമായ റിവേഴ്‌സണറി ബോണസ്, അവസാന അധിക ബോണസ് എന്നിവയിൽ കുറഞ്ഞ ഗ്യാരണ്ടീഡ് തുകയാണ് ലഭിക്കുക. ഉദാഹരണത്തിന്, ഒരു വ്യക്തി 2 ലക്ഷം പോളിസി എടുക്കുകയാണെങ്കിൽ, മരണ ആനുകൂല്യത്തിനുള്ള കവറേജ് ആദ്യ അഞ്ച് വർഷത്തേക്ക് സമാനമായി തുടരും. 6 മുതൽ 10 വർഷം വരെ, 10 മുതൽ 15 വർഷം വരെ കവറേജ് 2.5 ലക്ഷം ആയിരിക്കും തുടർന്ന് കവറേജ് 3 ലക്ഷമായി ഉയരും, പോളിസി എടുത്ത് 16 വർഷത്തിനും 20 വർഷത്തിനും ഇടയിൽ ഒരാൾ മരിച്ചാൽ, 4 ലക്ഷം രൂപയുടെ കവറേജ് നൽകും.
Share your comments