സുരക്ഷിതമായ നിക്ഷേപങ്ങൾ നടത്തുവാൻ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, അത്തരത്തിലുള്ള നിരവധി പോളിസികൾ കൊണ്ടുവരുന്നുണ്ട്.
അതു കൂടാതെ എൽഐസി ഇപ്പോൾ വേറൊരു ആകർഷണീയമായ അവസരം കൂടി ഉപയോക്താക്കൾക്കായി മുന്നോട്ട് വെച്ചിരിക്കുകയാണ്. സാമ്പത്തിക ബുന്ധിമുട്ടു കൊണ്ടോ മറ്റോ പോളിസി നിർത്തിവെക്കേണ്ട സാഹചര്യമുണ്ടായവർക്ക് പോളിസി വീണ്ടെടുക്കാൻ അവസരം നൽകുന്നു.
പക്ഷെ, ഇതിനായി ചില നിബന്ധനകള്‍ക്ക് വിധേയമാകേണ്ടിവരും. പ്രീമിയം നല്‍കിക്കൊണ്ടിരിക്കുന്ന കാലയളവില്‍ കാലഹരണപ്പെട്ടുപോയതും പോളിസി കാലയളവ് പൂര്‍ത്തിയാക്കാത്തതുമായ പോളിസികളാണ് ഈ ക്യാപയിന്‍ കാലയളവില്‍ തിരിച്ചെടുക്കുവാന്‍ സാധിക്കുക. അതേസമയം ടേം അഷ്വറന്‍സുള്ളതും ഉയര്‍ന്ന റിസ്‌ക് ഉള്ളതുമായ പ്ലാനുകള്‍ ക്യാംപയിനില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ലേറ്റ് ഫീയിലുള്ള ഇളവുകളാണ് ഈ പോളിസി തിരിച്ചെടുക്കല്‍ ക്യാംപയിനിലെ പ്രധാന സവിശേഷതയായി എല്‍ഐസി ഉയര്‍ത്തിക്കാട്ടുന്നത്. ആകെ സ്വീകരിക്കപ്പെടുന്ന പ്രീമിയം തുക 1 ലക്ഷം രൂപ വരെയാണെങ്കില്‍ ലേറ്റ് ഫീയില്‍ 20 ശതമാനം വരെ കിഴിവാണ് ഉപയോക്താവിന് എല്‍ഐസി നല്‍കുക. എന്നാല്‍ അതേ സമയം ഇളവ് നല്‍കുന്ന പരമാവധി തുക 2,000 രൂപയ്ക്ക് മുകളിലേക്ക് ആകുവാനും പാടില്ല.
നിലവിലുള്ള സാഹചര്യം പരിഗണിച്ചു കൊണ്ട് ആകെ നല്‍കിയ പ്രീമിയം തുക അടിസ്ഥാനമാക്കി ടേം അഷ്വറന്‍സ് പ്ലാനുകള്‍ക്കും ഉയര്‍ന്ന റിസ്‌ക് പ്ലാനുകള്‍ക്കും ലേറ്റ് ഫീയില്‍ ഇളവുകള്‍ നല്‍കിവരുന്നുണ്ടെന്നും എല്‍ഐസി പറയുന്നു. എന്നാല്‍ ആരോഗ്യ പരിശോധനകളുടേയും മറ്റ് മെഡിക്കല്‍ റിക്വയര്‍മെന്റുകളിലും യാതൊരു തരത്തിലുള്ള ഇളവുകളും ഉപയോക്താവിന് ലഭിക്കുകയില്ല.
1 ലക്ഷം രൂപ മുതല്‍ 3 ലക്ഷം രൂപ വരെയുള്ള ആകെ സ്വീകരിക്കപ്പെടുന്ന പ്രീമിയം തുകയില്‍ 25% ന്റെ ഇളവാണ് ലേറ്റ് ഫീയില്‍ ലഭിക്കുക. 2,500 രൂപയ്ക്ക് മേലെ ഇളവ് ലഭിക്കും. 3 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആകെ സ്വീകരിക്കപ്പെടുന്ന പ്രീമിയം തുകയില്‍ ലേറ്റ് ഫീയില്‍ 30 ശതമാനത്തിന്റെ ഇളവ് ഉപയോക്താവിന് ലഭിക്കും. പരമാവധി 3,000 രൂപ വരെയാണ് ഇളവ് ലഭിക്കുക.
LIC SIIP plan: പ്രതിമാസം ചെറിയ തുക നിക്ഷേപിച്ച് വലിയ തുക നേടാം!
LIC POLICY എടുത്ത വ്യക്തി പോളിസി പൂർത്തീകരിക്കുന്നതിന് മുൻപ് മരണപ്പെട്ടാൽ ചെയ്യേണ്ടത്
Share your comments