60 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയാണ് എല്‍ഐസി പ്രധാന്‍ മന്ത്രി വയ വന്ദന യോജന (LIC Pradhan Mantri Vaya Vandana Yojana - PMVVY). 10 വര്‍ഷക്കാലത്തേക്ക് ഉറപ്പായ പെന്‍ഷനാണ് പദ്ധതി ഉപയോക്താക്കള്‍ക്ക് ലഭിക്കുക. Life Insurance of India (LIC) രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്കായി വാഗ്ദാനം ചെയ്യുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് PMVVY. 7.40 ശതമാനമാണ് പദ്ധതിയലൂടെ ലഭിക്കുന്ന വാര്‍ഷിക പലിശ നിരക്ക്. പ്രതിമാസ നിരക്കിലാണ് പലിശ ലഭിക്കുക.
എല്‍ഐസി വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായോ, നേരിട്ടോ പദ്ധതിയില്‍ അംഗമാകാവുന്നതാണ്. നേരത്തെ 2020 മാര്‍ച്ച് 31ന് പദ്ധതി അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് 2023 മാര്‍ച്ച് വരെ അടുത്ത മൂന്ന് സാമ്പത്തിക വര്‍ഷത്തേക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍ പിഎംവിവിവൈ പദ്ധതി ദീര്‍ഘിപ്പിക്കുകയാണുണ്ടായത്.
60 വയസ്സ് പൂര്‍ത്തിയായ രാജ്യത്തെ ഏത് വ്യക്തിയ്ക്കും പിഎംവിവിവൈ പദ്ധതിയില്‍ അംഗമാകാം. 10 വര്‍ഷക്കാലയളവിലേക്ക് പ്രതിമാസ, പാദ, അര്‍ധ വാര്‍ഷിക, വാര്‍ഷിക അടിസ്ഥാനത്തില്‍ ഉറപ്പുള്ള പെന്‍ഷന്‍ ആദായം ഉപയോക്താവിന്റെ കൈകളിലെത്തും.
പ്രതിമാസം 1,000 രൂപ, പാദ വാര്‍ഷികത്തില്‍ 3,000 രൂപ, അർദ്ധവാര്‍ഷികം 6,000 രൂപ, വാര്‍ഷികം 12,000 രൂപ എന്നിങ്ങനെയാണ് പിഎംവിവിവൈയുടെ ചുരുങ്ങിയ പെന്‍ഷന്‍ നിശ്ചയിച്ചിരിക്കുന്നത്. മാസം 9,250 രൂപ, പാദത്തില്‍ 27,750 രൂപ, അര്‍ധവാര്‍ഷികത്തില്‍ 55,500 രൂപ, വാര്‍ഷികത്തില്‍ 1,11,000 എന്നിങ്ങനെയാണ് പരമാവധി പെന്‍ഷന്‍ തുക. പോളിസി കാലാവധി 10 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അവസാന പെന്‍ഷനും പര്‍ച്ചേസിംഗ് വിലയുമുള്‍പ്പെടെ ഒറ്റത്തവണ ഉപയോക്താവിന് ലഭിക്കും.
മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോക്താവിന് പര്‍ച്ചേസ് വിലയുടെ 75 ശതമാനം വരെ വായ്പയായി ലഭിക്കും. ഉപയോക്താവിനോ പങ്കാളിക്കോ ചികിത്സാ ആവശ്യത്തിന് പര്‍ച്ചേസ് വിലയുടെ 98 ശതമാനവും പിന്‍വലിക്കാം.
പെന്‍ഷന്‍ നല്‍കുന്നത് ഏത് രീതിയിലാണോ അതിനെ അടിസ്ഥാനമാക്കി പര്‍ച്ചേസ് ചെയ്ത ദിവസം മുതല്‍ 1 വര്‍ഷത്തിന് ശേഷമോ, 6 മാസങ്ങള്‍ക്ക് ശേഷമോ, 3 മാസങ്ങള്‍ക്ക് ശേഷമോ 1 മാസത്തിന് ശേഷമോ പെന്‍ഷന്റെ ആദ്യ ഇന്‍സ്റ്റാള്‍മെന്റ് നല്‍കും.
ഉപയോക്താവിന്റെ മരണംസംഭവിക്കുന്ന സാഹചര്യങ്ങളില്‍ ആ വ്യക്തിയുടെ നിയമപരമായുള്ള പിന്‍ഗാമിക്ക് തുക തിരികെ നല്‍കും.
Share your comments