ചെറിയ സമ്പാദ്യവും വലിയ തുകയാക്കി വളർത്താൻ സാധിക്കുന്ന ഒരു പദ്ധതിയെ കുറിച്ചാണ് ഇവിടെ എഴുതാൻ പോകുന്നത്.
LIC വാഗ്ദാനം ചെയ്യുന്ന പലവിധ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കിടയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്‌ക്കൊപ്പം നിങ്ങളുടെ പണത്തിന് വലിയ ആദായം നല്‍കുന്ന ഒരു പദ്ധതിയുണ്ട്. അതാണ് എല്‍ഐസിഎസ്‌ഐഐപി (LIC SIIP). ഇതൊരു യൂനിറ്റ് ലിങ്ഡ്, റെഗുലര്‍ പ്രീമിയം ഇന്‍ഡിവിജ്വുല്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണ്.
എല്‍ഐസി എസ്‌ഐഐപിയെ കുറിച്ച് (About LIC SIIP plan)
ഈ പദ്ധതി പ്രകാരം 4 തരത്തിലുള്ള ഇന്‍വസ്റ്റ്‌മെന്റ് ഫണ്ടുകളാണ് എല്‍ഐസി വാഗ്ദാനം ചെയ്യുന്നത്. അതില്‍ ഏത് പ്ലാനില്‍ വേണമെങ്കിലും നിങ്ങള്‍ക്ക് നിക്ഷേപിക്കാം. ഒപ്പം പ്രതിമാസമായോ, പാദ വാര്‍ഷികമായോ, അര്‍ധ വാര്‍ഷികമായോ, വാര്‍ഷിക രീതിയിലോ ഗഡുക്കളും നല്‍കാം. പാദ വാര്‍ഷികമായോ, അര്‍ധ വാര്‍ഷികമായോ, വാര്‍ഷിക രീതിയിലോ പ്രീമിയം അടവ് തെരഞ്ഞെടുത്താല്‍ കമ്പനി 30 ദിവസത്തെ ഗ്രേസ് പിരീയഡും അനുവദിക്കും. എന്നാല്‍ പ്രതിമാസ ഇന്‍സ്റ്റാള്‍മെന്റാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ഗ്രേസ് പിരീയഡ് 15 ദിവസമായിരിക്കും.
പോളിസി എങ്ങനെ വാങ്ങാം (How to buy policy)
നേരിട്ടും ഓണ്‍ലൈനായും നിങ്ങള്‍ക്ക് പോളിസി വാങ്ങിക്കാവുന്നതാണ്. എല്‍ഐസ് എസ്‌ഐഐപി പദ്ധതിയുടെ സ്‌കീം നമ്പര്‍ 852 ഉം യുഐഎന്‍ 512L33C01 ഉം ആണ്. എല്‍ഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇതു സംബന്ധിച്ച പൂര്‍ണമായ വിവരങ്ങള്‍ ലഭിക്കും.
യോഗ്യത (Eligibility)
എല്‍ഐസ് എസ്‌ഐഐപി പദ്ധതിയുടെ ചുരുങ്ങിയ പ്രായം 90 ദിവസമാണ്. പരമാവധി കാലാവധി 65 വയസ്സും. 10 മുതല്‍ 25 വര്‍ഷത്തേക്ക് നിങ്ങള്‍ക്ക് പ്രീമിയം അടയ്ക്കാവുന്നതാണ്. പ്രീമിയം തുകയ്ക്ക് പരിധിയില്ല. നിങ്ങള്‍ക്ക് എത്ര തുക നിക്ഷേപിക്കുവാന്‍ ആഗ്രഹമുണ്ടോ അത്രയും തുക നിക്ഷേപിക്കാം.
ഏറ്റവും ചുരുങ്ങിയ പ്രതിമാസ പ്രീമിയം 4,000 രൂപയാണ്. അത് വര്‍ഷത്തില്‍ 40,000 രൂപയും അര്‍ധ വാര്‍ഷികത്തില്‍ 22,000 രൂപയും, പാദത്തില്‍ 12,000 രൂപയുമാകും.
ഒരു വ്യക്തി 30ാം വയസ്സില്‍ എല്‍ഐസ് എസ്‌ഐഐപി പദ്ധതിയില്‍ നിക്ഷേപിക്കുന്നുവെന്ന് കരുതുക. അടുത്ത 25 വര്‍ഷത്തേക്ക് ഓരോ മൂന്ന് മാസവും 30,000 രൂപ പ്രീമിയമായും നല്‍കുന്നു. എങ്കില്‍ അയാള്‍ ആകെ നിക്ഷേപിക്കുന്ന തുക 25 ലക്ഷം രൂപയാണ്.
8 ശതമാനം പലിശ നിരക്കുള്ള പ്ലാനാണ് തെരഞ്ഞെടുക്കുന്നത് എങ്കില്‍ മെച്വൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ ആകെ തുക 70 ലക്ഷമാകും.
Share your comments