1. News

എക്കാലത്തെയും ഉയർന്ന പ്രീമിയം കളക്ഷൻ; ചരിത്ര നേട്ടവുമായി എൽഐസി

പുതു പ്രീമിയത്തില്‍ 25 % നേട്ടവുമായി എല്‍.ഐ.സി. മാർച്ചിൽ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വര്‍ഷത്തില്‍ എൽഐസി പ്രീമിയം കളക്ഷനിൽ എക്കാലത്തെയും ഉയര്‍ന്ന വരുമാനം രേഖപ്പെടുത്തി. 1.84 ലക്ഷം കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയമാണ് എല്‍ഐസി നേടിയത്. മുൻ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ ഇത് 1.77 ലക്ഷം കോടി രൂപയായിരുന്നു.

Meera Sandeep
LIC
LIC

പുതു പ്രീമിയത്തില്‍ 25 % നേട്ടവുമായി എല്‍.ഐ.സി. മാർച്ചിൽ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വര്‍ഷത്തില്‍ എൽഐസി പ്രീമിയം കളക്ഷനിൽ എക്കാലത്തെയും ഉയര്‍ന്ന വരുമാനം രേഖപ്പെടുത്തി. 

ഇതുകൂടാതെ പോളിസി ഉടമകൾക്ക് 1.34 ലക്ഷം കോടി രൂപയുടെ ക്ലെയിം അനുവദിച്ചതായും എൽഐസി വ്യക്തമാക്കി. 2.10 കോടി പോളിസികൾ ആണ് കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി വിറ്റത്. പെൻഷൻ, ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതികൾ പ്രകാരം ഏകദേശം 1.27 ലക്ഷം കോടി രൂപ കമ്പനി നേടിയിട്ടുണ്ടെന്നാണ് കണക്ക്. 2.19 കോടി മെച്യൂരിറ്റി ക്ലെയിമുകൾ, മണി ബാക്ക് പോളിസി ക്ലെയിമുകൾ, ആന്വിറ്റികൾ എന്നിവ എൽഐസി ക്ലെയിം ചെയ്തിട്ടുണ്ട്. ഇതിനായി മൊത്തം 1.16 ലക്ഷം കോടി രൂപയാണ് ചെലവിട്ടത്.

13.58 ലക്ഷം കോടി രൂപയുടെ 9.59 ലക്ഷം ഡെത്ത് ക്ലെയിമുകളാണ് എൽഐസി തീർപ്പാക്കിയത്. 2021 മാർച്ചിലെ ആന്വിറ്റി പേയ്‌മെന്റുകളും എൽഐസി നിശ്ചിത തീയതികളിൽ തീർപ്പാക്കിയിട്ടുണ്ട്. 2020ൽ എൽ‌ഐ‌സി 345,469 ഏജന്റുമാരെയാണ് പുതുതായി ചേർ‌ത്തത്. ഇതോടെ മൊത്തം ഏജന്റുമാരുടെ എണ്ണം 13.53 ലക്ഷമായി ഉയർന്നു. 

അതേസമയം കഴിഞ്ഞ വർഷം സമ്പാദിച്ച ആകെ പ്രീമിയം എത്രയാണെന്ന് എൽഐസി വ്യക്തമാക്കിയിട്ടില്ല.

English Summary: LIC with historic achievement; Achieved the highest ever earnings in the new premium collection

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds