ഭവനവായ്പകളുടെ അടിസ്ഥാനനിരക്ക് 6.7 ശതമാനമായി കുറച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. വായ്പത്തുകയും വായ്പയെടുക്കുന്നവരുടെ സിബിൽ സ്കോറും പരിഗണിച്ചായിരിക്കും ഇളവ് ലഭ്യമാക്കുക.
ഇതോടൊപ്പം വായ്പകളുടെ പ്രൊസസിങ് ചാർജ് പൂർണമായി ഒഴിവാക്കുമെന്നും എസ്.ബി.ഐ. പത്രക്കുറിപ്പിൽ അറിയിച്ചു. 75 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 6.70 ശതമാനവും 75 ലക്ഷത്തിനു മുകളിലുള്ളവയ്ക്ക് 6.75 ശതമാനവുമായിരിക്കും അടിസ്ഥാനനിരക്ക്.
മാർച്ച് 31 വരെയായിരിക്കും ഇളവുകളെന്നും ബാങ്ക് വ്യക്തമാക്കി.
Share your comments