ബുക്ക് ചെയ്‌ത് ഒരുമണിക്കൂറിനകം തന്നെ ഉപഭോക്താവിന് എൽ.പി.ജി സിലിണ്ടർ ലഭ്യമാക്കുന്ന 'തത്കാൽ എൽ.പി.ജി സേവ" പദ്ധതി നടപ്പാക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തയ്യാറെടുക്കുന്നു.
നിലവിൽ, ബുക്കിംഗിന് ശേഷം കുറഞ്ഞത് രണ്ടുനാൾ കഴിഞ്ഞാണ് സിലിണ്ടർ ലഭിക്കുന്നത്. ഓരോ സംസ്ഥാനത്തും തത്കാൽ പദ്ധതി നടപ്പാക്കാനുള്ള പ്രാരംഭ നടപടികളിലേക്ക് ഇന്ത്യൻ ഓയിൽ കടന്നിട്ടുണ്ട്.
സിംഗിൾ സിലിണ്ടർ ഉപഭോക്താക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്തുകയും ഉപഭോക്തൃക്ഷേമം ഉറപ്പാക്കുകയും ചെയ്യുകയെന്ന ഇന്ത്യൻ ഓയിലിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഫെബ്രുവരി ഒന്നുമുതൽ പദ്ധതി പ്രാബല്യത്തിൽ വന്നേക്കുമെന്നാണ് സൂചന. 14 കോടി ഗാർഹിക എൽ.പി.ജി ഉപഭോക്താക്കളാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനുള്ളത്.
30 മിനുട്ട്ബുക്ക് ചെയ്‌ത് 30-45 മിനുട്ടിനകം ഉപഭോക്താവിന് എൽ.പി.ജി സിലിണ്ടർ നൽകുകയാണ് തത്കാൽ ബുക്കിംഗ് സേവയിലൂടെ ഉദ്ദേശിക്കുന്നത്.
Share your comments