<
  1. News

എല്‍പിജി വില ഉയര്‍ന്നു, കേരളത്തില്‍ സിലിണ്ടറിന് 597 രൂപ

മൂന്ന് മാസത്തെ വിലയിടിവിന് ശേഷം 2020 ജൂണ് 1 ന് LPG വില ഉയര്ന്നു. കേരളത്തില് സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് ഇനി 597 രൂപ നല്കണം. 11 രൂപ 50 പൈസയാണ് വര്ദ്ധനവ്. കൊമേഴ്സ്യല് സിലിണ്ടറിന് 110 രൂപയാണ് കൂടിയത്. ഇപ്പോള് വില 1135 ആയി. കോവിഡിനെ തുടര്ന്ന് അന്താരാഷ്ട്ര മാര്ക്കറ്റിലുണ്ടായ വിലയിടിവ് കാരണം മെയ് മാസത്തില് 744 രൂപ വിലയുണ്ടായിരുന്ന സിലിണ്ടറിന് 581 രൂപ 50 പൈസയായി കുറച്ചിരുന്നു.

Ajith Kumar V R
Photo-courtesy- goodreturns.in
Photo-courtesy- goodreturns.in

മൂന്ന് മാസത്തെ വിലയിടിവിന് ശേഷം 2020 ജൂണ്‍ 1 ന് LPG വില ഉയര്‍ന്നു. കേരളത്തില്‍ സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് ഇനി 597 രൂപ നല്‍കണം. 11 രൂപ 50 പൈസയാണ് വര്‍ദ്ധനവ്. കൊമേഴ്‌സ്യല്‍ സിലിണ്ടറിന് 110 രൂപയാണ് കൂടിയത്. ഇപ്പോള്‍ വില 1135 ആയി. കോവിഡിനെ തുടര്‍ന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റിലുണ്ടായ വിലയിടിവ് കാരണം മെയ് മാസത്തില്‍ 744 രൂപ വിലയുണ്ടായിരുന്ന സിലിണ്ടറിന് 581 രൂപ 50 പൈസയായി കുറച്ചിരുന്നു. എന്നാല്‍ മെയ് മാസത്തില്‍ ഗ്യാസിന്റെ ഉപഭോഗം വര്‍ദ്ധിക്കുകയാണുണ്ടായത്. 2020 മെയ് മധ്യത്തില്‍ 1.2 മില്യന്‍ ടണ്ണായിരുന്നു ഉപഭോഗം. ഇത് മുന്‍വര്‍ഷം മെയില്‍ 9,65,000 ടണ്ണായിരുന്നു. പ്രധാന്‍ മന്ത്രി ഉജ്വല്‍ യോജന ഗുണഭോക്താക്കള്‍ക്ക് ഈ വിലവര്‍ദ്ധനവ് ബാധകമല്ല. അവര്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ ഭാഗമായതിനാല്‍ ഈ മാസം 30 വരെ ഒരു സിലിണ്ടര്‍ സൗജന്യമായി ലഭിക്കാനും അര്‍ഹരാണ്.

ഡല്‍ഹിയില്‍ 593 രൂപയും കൊല്‍ക്കൊത്തയില്‍ 616 രൂപയും മുംബയില്‍ 590.50 രൂപയും ചെന്നൈയില്‍ 606.50 രൂപയുമാണ് ഇപ്പോള്‍ LPG cylinder വില. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലയും ഡോളര്‍-റുപ്പി നിരക്കും കണക്കാക്കിയാണ് LPG വില നിശ്ചയിക്കുന്നത്. വ്യോമഗതാഗതം ഭാഗികമായി തുടങ്ങിയതോടെ ഏവിയേഷന്‍ ഓയിലിന്റെ വിലയിലും വലിയ വര്‍ദ്ധനവുണ്ടായി. 56.5% വര്‍ദ്ധനവാണുണ്ടായത്. Aviation Turbine Oil per kilolitre 12,126.75 രൂപ വര്‍ദ്ധിച്ച് 33,575.37 രൂപയിലെത്തി. എന്നാല്‍ ഡീസല്‍,പെട്രോള്‍ വില കഴിഞ്ഞ 78 ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ( Prices of non-subsidised gas cylinders were increased ,following global hike in liquified petroleum gas (LPG) prices. The rate of cooking gas cylinder for domestic use has risen by Rs.11.50 and is currently Rs.597 in Kerala. Commercial cylinder users has to pay Rs.110 more,totalling Rs.1,135. Price in Delhi is Rs.593/-, in Kolkata -Rs.616/- ,in Mumbai-Rs.590/- and in Chennai,it is Rs.606.50/- Aviation Turbine Fuel (ATF) price also increased to 56.5% ,but petrol and diesel prices continued to remain on freeze for a record 78th day)

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വിവിധ വിളകൾക്ക് കൃഷി വകുപ്പ് നൽകുന്ന സബ്സി‍ഡി നിരക്ക് ഉയർത്തി.

English Summary: LPG price hiked, Rs.597 per cylinder in Kerala

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds