ഭോപ്പാൽ: പശുക്കളുടെ സംരക്ഷണവും പരിപാലനവും ഉറപ്പു വരുത്താനുള്ള ധനസമാഹരണത്തിനായി ഗോ സെസ്സ് ഏർപ്പെടുത്തിയേക്കുമെന്നു മധ്യപ്രദേശിലെ ഗോ മന്ത്രിസഭാ. ഞായറാഴ്ച നടന്ന ആദ്യ സമ്മേളനത്തിന് പിന്നാലെയാണ് പ്രഖ്യാപനം. സംസ്ഥാനത്തു രണ്ടായിരം ഗോ ശാലകൾ ആരംഭിക്കുമെന്നും ഇവയുടെ പ്രവർത്തനത്തിന് ആവശ്യമായ പണം കണ്ടെത്താൻ ആവശ്യമെങ്കിൽ ഗോ നികുതി ഈടാക്കിയേക്കുമെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. The Madhya Pradesh Chief Minister has announced that 2,000 Goa shops will be set up in the state and if necessary, a GO tax may be levied to raise funds for their operation.
ഗോ മന്ത്രി സംഭയുടെ ആദ്യ സമ്മേളനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാധാരണക്കാരിൽ അധിക ഭാരം വരാത്ത രീതിയിലാകും ഈ നികുതിയെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറയുന്നു. വീട്ടിലുണ്ടാക്കുന്ന ആദ്യത്തെ ഭക്ഷണം പശുവിനും അവസാനത്തെ ഭക്ഷണം നായയ്ക്കും നൽകിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നങ്ങനെ നടക്കുന്നില്ല. ആളുകൾക്ക് പശുക്കളുടെ സംരക്ഷണത്തിനായി സംഭാവന ചെയ്യാം. എന്നാൽ അധികഭാരം ചുമത്തിയാവില്ല ഈ സംഭാവനയെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
നേരത്തെ പ്രത്യേക ഉത്തരവിലൂടെയാണ് ഗോ മന്ത്രിസഭയെന്ന മിനി മന്ത്രിസഭാ രൂപീകരിച്ചത്. ആഭ്യന്തരം, മൃഗ സംരക്ഷണം വനം , പഞ്ചായത്ത് ഗ്രാമീണ വികസനം , മൃഗ സംരക്ഷണം, കർഷക ക്ഷേമ വകുപ്പ് മന്ത്രിമാരെ ഉൾപ്പെടുത്തിയാണ് ഗോ മന്ത്രിസഭ രൂപീകരിച്ചത്
സർക്കാരിന്റെ സംരക്ഷണയിൽ 2000 ഗോശാലകൾ തുറക്കുമെന്നും ഗോപാഷ്ടമി ദിവസം അഗർ മാൽവ ജില്ലയിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ജനങ്ങളോട് പറഞ്ഞു. ആത്മനിർഭർ മധ്യപ്രദേശിന്റെ പ്രധാനപ്പെട്ട വിഷയമാണ് പശുക്കളുടെ സംരക്ഷണം . പശുക്കൾ നമ്മുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കും. ജനതയുടെ പോഷകാഹാരക്കുറവ് പാലിലൂടെ പരിഹരിക്കാനാവും. കൃഷിയുടെ ജീവനാഡിയാണ് ചാണകം. ചാണകം ഉപയോഗിക്കു- ന്നതിലൂടെ രാസവള ഉപയോഗം കുറയ്ക്കാം. വിറകിനു പകരമായി ചാണകം ഉപയോഗിക്കാം.
മൃതദേഹ സംസ്കരണത്തിന് വിറകിനു പകരം ചാണകം ഉപയോഗിക്കുന്നത് പരിസ്ഥിതി സംരക്ഷണ ത്തോടൊപ്പം നമ്മുടെ കാടുകളെ സംരക്ഷിക്കുമെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
പത്രവാർത്ത
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പഞ്ചഗവ്യം ജൈവകൃഷിയിലെ പ്രധാന ഘടകം
Share your comments