<
  1. News

മഹീന്ദ്ര & മഹീന്ദ്ര: കർഷകർക്കും ഉപഭോക്താക്കൾക്കുമായി എം-പ്രൊട്ടക്റ്റ് കോവിഡ് പദ്ധതി കൊണ്ടുവരുന്നു

കോവിഡ് -19 ന്റെ മാരകമായ രണ്ടാം തരംഗത്തിനിടയിൽ, Mahindra & Mahindra മെയ് 16 ന് തങ്ങളുടെ പുതിയ ട്രാക്ടർ ഉപഭോക്താക്കളെ സഹായിക്കാനായി 1 ലക്ഷത്തിൻറെ ഹെൽത്ത് ഇൻഷുറൻസും, കർഷകർക്ക് മുൻകൂട്ടി അംഗീകാരം നൽകിയ അടിയന്തര സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു.

Meera Sandeep
Hemant Sikka - President, Mahindra & Mahindra
Hemant Sikka - President, Mahindra & Mahindra

കോവിഡ് -19 ന്റെ മാരകമായ രണ്ടാം തരംഗത്തിനിടയിൽ, Mahindra & Mahindra മെയ് 16 ന്  തങ്ങളുടെ പുതിയ ട്രാക്ടർ ഉപഭോക്താക്കളെ സഹായിക്കാനായി 1 ലക്ഷത്തിൻറെ ഹെൽത്ത് ഇൻഷുറൻസും, 

കർഷകർക്ക് മുൻകൂട്ടി അംഗീകാരം നൽകിയ അടിയന്തര സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു.

മഹീന്ദ്രയുടെ എം-പ്രൊട്ടക്റ്റ് കോവിഡ് പ്ലാൻ (M-Protect COVID plan of Mahindra)

കോവിഡിന് ഇരയായ  ഉപഭോക്താക്കൾക്കും അവരുടെ കുടുംബങ്ങൾക്കും സംരക്ഷണം ലഭ്യമാക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇതിൽ എന്തെല്ലാം ഉൾപ്പെടുന്നു?

M&M അനുസരിച്ച്, പദ്ധതിയിൽ 1 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉൾപ്പെടുന്നു. കൊറോണ വൈറസ് ബാധിച്ച ഉപഭോക്താവിനെ പരിരക്ഷിക്കുന്നതിനും അവർക്ക് ഹോം ക്വാറൻറൈൻ ആനുകൂല്യങ്ങൾ നൽകുന്നതിനും ഒരു അദ്വിതീയ കോവിഡ് -19 മെഡിക്ലെയിം പോളിസി വഴിയാണ് ഒരു ലക്ഷം രൂപ ലഭ്യമാക്കുന്നത്.

കൂടാതെ, മുൻകൂട്ടി അംഗീകാരം ലഭിച്ച വായ്പകളിലൂടെ കമ്പനി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യും, അതുവഴി ചികിത്സയിൽ ചെലവഴിക്കുന്ന ചികിത്സാ ചെലവുകൾക്ക് ഇത് സഹായകമാകുന്നു.  ജീവൻ നഷ്ടപ്പെടുകയാണെങ്കിൽ, ‘മഹീന്ദ്ര ലോൺ സൂരക്ഷപ്രകാരം വായ്പ ഇൻഷ്വർ ചെയ്യുമെന്ന് കമ്പനി പറഞ്ഞു.

ആർക്കാണ് ഈ വായ്പാ സൗകര്യം ലഭിക്കുക?

കമ്പനിയുടെ ട്രാക്ടറുകളുടെ മുഴുവൻ ശ്രേണിയിലും, 2021 മെയ് മാസത്തിൽ ട്രാക്ടർ വാങ്ങുന്ന ഉപഭോക്താക്കൾക്കുമാണ് മഹീന്ദ്ര & മഹീന്ദ്രയുടെ M-Protect പ്ലാൻ ലഭ്യമാകുക.

M&M പ്രസിഡന്റിന്റെ പ്രസ്താവന

കർഷകരെ ലക്ഷ്യമിട്ടുകൊണ്ടാണ് തങ്ങൾ ഈ പദ്ധതി തയ്യാറാക്കിയതെന്ന് ഫാം എക്യുപ്‌മെന്റ് സെക്ടർ പ്രസിഡന്റ് ഹേമന്ത് സിക്ക പറഞ്ഞു. “ഈ ദുഷ്‌കരമായ സമയങ്ങളിലും നല്ലത് വരുത്താൻ ഞങ്ങൾ അവർക്കൊപ്പം നിൽക്കുന്നു. 

കോവിഡുമൂലം ഉണ്ടായ ആഘാതം കുറയ്ക്കുന്നതിനും എം-പ്രൊട്ടക്റ്റ് ഉപയോഗിച്ച് അവരെ സേവിക്കാനും പിന്തുണയ്ക്കാനും ഞങ്ങൾ ഈ അവസരം ഉപയോഗിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.   

English Summary: Mahindra & Mahindra: Launching the M-Protect Covid scheme for farmers and consumers

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds