ഓണക്കാലത്തെ പാൽ വിൽപ്പനയിൽ റെക്കോർഡ് നേട്ടവുമായി മലബാർ മിൽമ. സെപ്റ്റംബർ 4 മുതൽ 7 വരെയുള്ള നാല് ദിവസങ്ങളിലായി തൊണ്ണൂറ്റിയഞ്ച് ലക്ഷത്തോളം (94,59,576 )ലിറ്റർ പാക്കറ്റ് പാലാണ് വിറ്റത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 11.12 ശതമാനം വർധനവാണുള്ളത്.
തിരുവോണ ദിവസം മാത്രം മുപ്പത്തിയഞ്ച് ലക്ഷത്തിലധികം (35,11,740) ലിറ്റർ പാൽ വിൽപ്പന നടന്നു.
ഈ ദിവസങ്ങളിൽ തൈര് പതിനൊന്നു ലക്ഷത്തിലധികം (11,30,545) കിലോ തൈരാണ് വിറ്റത്. തിരുവോണ ദിവസത്തിൽ മൂന്നേമൂക്കാൽ ലക്ഷം (3,45,386) കിലോ തൈരും വിറ്റു. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് 15 ശതമാനമാണ് വർധനവ് ഉണ്ടാക്കി.
ഇത് കൂടാതെ 496 മെട്രിക്ക് ചൺ നെയ്യും, 64 മെട്രിക്ക് ടൺ പേഡയും, 5.5 ലക്ഷം പാക്കറ്റ് പാലടയും ഓണക്കാലത്ത് മാത്രം വിൽപ്പന നടത്തി. ഇത് കൂടാതെ സംസ്ഥാന സർക്കാറിൻ്റെ ഓണക്കിറ്റിലേക്കായി 50 മില്ലിയുടെ 36.15 ലക്ഷം നെയ്യും മലബാർ മിൽമ നൽകി.
കേരളത്തിലുടനീളം കൺസ്യൂമർ ഫെഡ് സംഘടിപ്പിച്ച ഓണച്ചന്തകൾ വഴി മിൽമ ഉത്പ്പന്നങ്ങൾ ഉൾപ്പെടുന്ന ഒരു ലക്ഷത്തിലധികം കിറ്റികളും വിപണനം നടത്തി.
ഇത് വലിയൊരു നേട്ടമാണെന്നും എല്ലാ ഉപഭോക്താക്കൾക്കും യൂണിയൻ്റെ നന്ദിയും മലബാർ മിൽമ മാനേജിംഗ് ഡയറക്ടർ ഡോ.പി. മുരളി പറഞ്ഞു.
പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് ഈ നേട്ടം കൈവരിക്കാൻ കൂട്ടായ പരിശ്രമം നടത്തിയ മിൽമ ഭരണ സമിതിയെ ക്ഷിരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും അഭിനന്ദിച്ചു.
ക്ഷീര കർഷകർക്ക് ഓണക്കാലത്ത് സമ്മാനമായി നാലരക്കോടി നൽകുമെന്ന് മിൽമ അറിയിച്ചിരുന്നു. മലബാറിലെ ക്ഷീര കർഷകർക്ക് അധിക പാൽ വിലയായി ആണ് ഈ തുക നൽകുന്നത്. ഇത് 2022 സെപ്തംബർ 1 മുതൽ 10 വരെ എല്ലാ ക്ഷീര സംഘങ്ങൾക്കും അധിക വിലയായി നൽകും.
മലബാർ മേഖലാ യൂണിയന് പാൽ നൽകുന്ന സംഘങ്ങൾക്ക് ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് 2 രൂപ 50 പൈസ വീതമാണ് അധിക വിലയായി നൽകുന്നത്.
കേരളത്തിലെ ആറ് വടക്കൻ ജില്ലകളിലെ ഗ്രാമീണ ക്ഷീരോത്പ്പാദക സഹകരമ സംഘങ്ങളുടെ കേന്ദ്ര സ്ഥാപനമാണ് മലബാർ മേഖലാ സഹകരണ ക്ഷീരോത്പ്പാദക യൂണിയൻ. കോഴിക്കോട് ആണ് ആസ്ഥാനം.
ബന്ധപ്പെട്ട വാർത്തകൾ: കൊച്ചിയിലെ ലഹരി ഉപയോഗം തടയാൻ കുടുംബശ്രീ
Share your comments