1. Health & Herbs

തേനും നെയ്യും ഒരിക്കലും ഒരുമിച്ച് കഴിക്കരുതെന്ന് പറയുന്നതിൻറെ പിന്നിലുള്ള കാരണങ്ങൾ

വിറ്റാമിനുകൾ, ധാതുക്കൾ, മറ്റ് പോഷകങ്ങൾ എന്നിവയെല്ലാം കൊണ്ട് സമ്പുഷ്ടമാണ് നെയ്യും തേനും. അതിനാൽ ഈ രണ്ടു ഭക്ഷണ പദാർത്ഥങ്ങളും ശരീരഭാരം കുറയ്ക്കുന്നതടക്കമുള്ള നമ്മുടെ നല്ല ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. പക്ഷെ ഇവാ ശരിയായ അളവിൽ കഴിക്കണമെന്ന് മാത്രം. എന്നിരുന്നാലും, അവ ഒരുമിച്ച് കഴിക്കുന്നത് ഉചിതമാണോ? അതിന് മുമ്പ് എന്തുകൊണ്ടാണ് നെയ്യും തേനും നമ്മുടെ ശരീരത്തിന് നല്ലതെന്ന് നമുക്ക് ആദ്യം മനസ്സിലാക്കാം.

Meera Sandeep
The reasons behind saying that honey and ghee should never be eaten together
The reasons behind saying that honey and ghee should never be eaten together

വിറ്റാമിനുകൾ, ധാതുക്കൾ, മറ്റ് പോഷകങ്ങൾ എന്നിവയെല്ലാം കൊണ്ട് സമ്പുഷ്ടമാണ് നെയ്യും തേനും. അതിനാൽ ഈ രണ്ടു ഭക്ഷണ പദാർത്ഥങ്ങളും ശരീരഭാരം കുറയ്ക്കുന്നതടക്കമുള്ള നമ്മുടെ നല്ല ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. പക്ഷെ ഇവ ശരിയായ അളവിൽ കഴിക്കണമെന്ന് മാത്രം.  എന്നിരുന്നാലും, അവ ഒരുമിച്ച് കഴിക്കുന്നത് ഉചിതമാണോ? അതിന് മുമ്പ് എന്തുകൊണ്ടാണ് നെയ്യും തേനും നമ്മുടെ ശരീരത്തിന് നല്ലതെന്ന് നമുക്ക് ആദ്യം മനസ്സിലാക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ത്രിഫലയ്ക്കൊപ്പം തേനും ചേർത്ത് കഴിക്കാറുണ്ടോ? ആയുർവേദചികിത്സയിൽ ഉത്തമം

നെയ്യ്

നമ്മൾ പാകം ചെയ്യുന്ന മിക്ക ആഹാരങ്ങളിൽ  രുചി വർദ്ധിപ്പിക്കുന്നതിനായി നെയ്യ് ഉപയോഗിക്കാറുണ്ട്.

ഇത് നിങ്ങളുടെ ഭക്ഷണം രുചികരമാക്കുക മാത്രമല്ല, നെയ്യിന് അവിശ്വസനീയമായ ആരോഗ്യ ഗുണങ്ങളുമുണ്ട്.

നെയ്യ് ഉപയോഗിക്കുന്നത് മൂലമുള്ള ആരോഗ്യ ഗുണങ്ങൾ നോക്കാം: 

- ആരോഗ്യകരമായ ദഹന വ്യവസ്ഥ നിലനിർത്താൻ നെയ്യ് സഹായിക്കുന്നു. ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്ന ആസിഡുകൾ പുറത്തുവിടാൻ നെയ്യ് കഴിക്കുന്നത് സഹായിക്കുന്നു.

- നെയ്യിൽ ഉയർന്ന അളവിൽ ഒമേഗ -3, ഒമേഗ -9 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് നാഡികൾക്കും തലച്ചോറിനും വളരെ നല്ലതായി കരുതപ്പെടുന്നു.

ബന്ധപ്പെട്ട വാർത്തകൾ: നെയ്യിന് നിങ്ങളുടെ ശരീരത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും

- ഹോർമോൺ സന്തുലിതാവസ്ഥയ്ക്കും കരളിന്റെ പ്രവർത്തനത്തിനും ആവശ്യമായ വിറ്റാമിൻ എ, വിറ്റാമിൻ ഇ തുടങ്ങിയവ നെയ്യിൽ അടങ്ങിയിട്ടുണ്ട്.

- ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമായതിനാൽ, ശരീരഭാരം കുറയ്ക്കാൻ നെയ്യ് നിങ്ങളുടെ ശരീരത്തെ സഹായിക്കും. അധിക കൊഴുപ്പ് കുറയ്ക്കാനും ഇത് ഗുണകരമാണ്. എന്നാൽ അമിതമായി കഴിക്കുന്നത് ഭാരം കൂട്ടാനും കാരണമാകും.

- നെയ്യ് എല്ലായ്‌പ്പോഴും നല്ല ഊർജ സ്രോതസ്സാണെന്നും മുലയൂട്ടുന്ന അമ്മമാർക്ക് കഴിക്കേണ്ടത് അത്യാവശ്യമാണ് എന്ന് പറയപ്പെടുന്നു. മിക്ക പ്രസവ ശുശ്രുഷ മരുന്നുകളിലും നെയ്യ് ഒരു അവിഭാജ്യ ഘടകമാണ്.

ബന്ധപ്പെട്ട വാർത്തകൾ: രുചിയ്ക്ക് മാത്രമല്ല, കട്ടിയും നീളവുമുള്ള മുടിയ്ക്ക് ബെസ്റ്റാണ് നെയ്യ്

- ഇത് ഒരു പൂരിത കൊഴുപ്പാണ്.  നമ്മുടെ ശരീരത്തിന് കുറച്ച് പൂരിത കൊഴുപ്പുകളും ആവശ്യമാണ്. തലച്ചോറിന്റെ പ്രവർത്തനവും പൂരിത കൊഴുപ്പും തമ്മിൽ അടുത്ത ബന്ധമുണ്ട്. എന്നാൽ ഇതിന്റെ അമിത ഉപഭോഗം പരിമിതപ്പെടുത്തണം.

തേൻ ഉപയോഗിക്കുന്നത് മൂലമുള്ള ആരോഗ്യ ഗുണങ്ങൾ നോക്കാം:

> നിരവധി ഔഷധ ഗുണങ്ങളും ബാക്ടീരിയകളെ ചെറുക്കാനുള്ള കഴിവും ഉള്ള തേൻ ശരീരത്തിന്റ രോഗ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. തൊണ്ടവേദനയ്ക്കും സൈനസ് അണുബാധയ്ക്കും തേൻ സഹായകമാണ്.

> ചർമ്മത്തിനും മുടിക്കും ഗുണം. ഇത് ചർമ്മത്തെ ജലാംശം നിലനിർത്താനും ഈർപ്പമുള്ളതാക്കാനും നിങ്ങളുടെ മുടിയെ മൃദുവും ആരോഗ്യകരവുമായി നിലനിർത്താനും സഹായിക്കും. പക്ഷെ മായം കലരാത്ത അതുപോലെ ഓർഗാനിക് ആയ തേൻ തന്നെ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.

> പൊള്ളൽ, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മുറിവുകൾ, പ്രമേഹവുമായി ബന്ധപ്പെട്ടപ്രശ്നങ്ങൾ എന്നിവ സുഖപ്പെടുത്താൻ ഇത് സഹായിക്കുന്നു എന്നതാണ്.

> തേനിൽ പ്രധാനപ്പെട്ട ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് അകാല വാർദ്ധക്യം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവ തടയാൻ സഹായിക്കുന്നു.

> വെറും വയറ്റിൽ ചെറുചൂടുള്ള വെള്ളത്തിൽ തേൻ കഴിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

തേനും നെയ്യും ഒരുമിച്ച് കഴിക്കാമോ?

ഈ രണ്ട് ചേരുവകളും ഒരുമിച്ച് കലർത്തി കഴിക്കുന്നത് ഒഴിവാക്കണം. കാരണമെന്താണെന്ന് നോക്കാം

നെയ്യും തേനും വളരെ പ്രയോജനപ്രദമാണെങ്കിലും, അവയെ സംയോജിപ്പിക്കുന്നത് ചില ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കിയേക്കാം. ഇതിന് പിന്നിലെ കാരണം അവയുടെ ജൈവ രാസഘടന തന്നെയാണ്. നെയ്യ് കൊഴുപ്പാണ്. അത് ചൂട് ഉണ്ടാക്കുന്നു, തേൻ ഒരു തണുപ്പിക്കൽ ഏജന്റാണ്. അതിനാൽ, നെയ്യും തേനും കലർത്തുമ്പോൾ, ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ പുറത്തുവിടുന്നു. ഈ ബാക്ടീരിയ ശരീരത്തിന് ദോഷകരമായ വിഷവസ്തുക്കളെ വർദ്ധിപ്പിക്കുകയും പുറത്തുവിടുകയും ചെയ്യുന്നു, ഇത് വയറുവേദന, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു, മാത്രമല്ല വിഷം പോലും ഉണ്ടാകാം.അതിനാൽ നെയ്യും തേനും നിങ്ങൾ ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കണം.

നെയ്യും തേനും ഒരുമിച്ച് കഴിക്കാൻ പാടില്ലാത്തതിന്റെ മറ്റൊരു കാരണം, തേൻ ഒരു സങ്കീർണ്ണമായ പോളിസാക്രറൈഡാണ്, അതിന്റെ വിഘടനത്തിന് പ്രത്യേക എൻസൈമുകൾ ആവശ്യമാണ്, കൂടാതെ നെയ്യ് ഫാറ്റി ആസിഡുകളുടെ ഒരു സങ്കീർണ്ണ ശൃംഖലയാണ്. ഇതിന് എമൽസിഫിക്കേഷൻ ആവശ്യമാണ്. തുടർന്ന് ലിപേസിന്റെയും മറ്റ് ലിപിഡ് ബ്രേക്കിംഗിന്റെയും തുടർന്നുള്ള പ്രവർത്തനം ആവശ്യമാണ്. ഇവ ഒരുമിച്ച് എടുത്താൽ, ദഹനക്കുറവിനും കാരണമാകും. നമ്മുടെ ദഹനനാളത്തിൽ അവ പരസ്പരം ഇടപഴകുകയും അതുവഴി പല ആരോഗ്യപ്രശ്നങ്ങൾ, ക്യാൻസറുകൾ വരെ ഉണ്ടാകുകയും ചെയ്യും.

English Summary: The reasons behind saying that honey and ghee should never be eaten together

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds