<
  1. News

നിർധനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ, കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷൻ

ഓൺലൈൻ പഠനസഹായത്തിനായി കേരളമൊട്ടാകെയുള്ള നിർധനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ എത്തിക്കാനുള്ള പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷൻ. പദ്ധതിയുടെ ആദ്യഘട്ടത്തിൽ കോട്ടയം പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ നൂറിൽപരം വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ കൈമാറി.

Meera Sandeep
Manappuram Foundation donates mobile phones to needy students
Manappuram Foundation donates mobile phones to needy students

കോട്ടയം: ഓൺലൈൻ പഠനസഹായത്തിനായി കേരളമൊട്ടാകെയുള്ള നിർധനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ എത്തിക്കാനുള്ള പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷൻ. പദ്ധതിയുടെ ആദ്യഘട്ടത്തിൽ കോട്ടയം പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ നൂറിൽപരം വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ കൈമാറി.

പുതുപ്പള്ളി എംഎൽ എയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ‌ചാണ്ടിയാണ് പുതുപ്പള്ളിയിലെ വിദ്യാർത്ഥികൾക്കായുള്ള ഫോണുകൾ മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ കോഫൗണ്ടർ സുഷമാ നന്ദകുമാറിൽ നിന്ന് ഏറ്റുവാങ്ങിയത്. മണപ്പുറം ഫൗണ്ടേഷന്റെ കേരളമൊട്ടാകെയുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിനന്ദനങ്ങൾ അറിയിച്ചു.

പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഓൺലൈൻ പഠനത്തിനായി ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റു ജില്ലകളിലെ വിദ്യാർത്ഥികൾക്കും ആവിശ്യാനുസരണം മൊബൈൽ ഫോണുകൾ എത്തിക്കുമെന്ന് സുഷമ നന്ദകുമാർ അറിയിച്ചു. മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ്ജ് ഡി ദാസ്, സീനിയർ പിആർഒ അഷ്റഫ് കെഎം, ചീഫ് മാനേജർ ശില്പ സെബാസ്റ്റ്യൻ, അഡ്വക്കേറ്റ് ആൻ്റോ ചെറിയാൻ, ശോഭ സുബിൻ, 

സുനിൽ ലാലൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

English Summary: Manappuram Foundation donates mobile phones to needy students

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds