<
  1. News

ജില്ലയിലെ ആദ്യ ഓട്ടോമാറ്റിക് മിൽക്ക് വെൻഡിംഗ് മെഷീൻ മണർകാട്; ശുദ്ധമായ പാൽ 24 മണിക്കൂറും ലഭിക്കും

കോട്ടയം: ജില്ലയിലെ ആദ്യ ഓട്ടോമാറ്റിക്ക് മിൽക്ക് വെൻഡിംഗ് മെഷീൻ മണർകാട് അരീപ്പറമ്പ് ക്ഷീര സഹകരണ സംഘത്തിൽ പ്രവർത്തനമാരംഭിച്ചു. സഹകരണ - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ക്ഷീരവികസന മേഖലയിൽവിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു.

Meera Sandeep
Manarkad will get the first automatic milk vending machine in the district
Manarkad will get the first automatic milk vending machine in the district

കോട്ടയം: ജില്ലയിലെ ആദ്യ ഓട്ടോമാറ്റിക്ക് മിൽക്ക് വെൻഡിംഗ് മെഷീൻ  മണർകാട് അരീപ്പറമ്പ് ക്ഷീര സഹകരണ സംഘത്തിൽ പ്രവർത്തനമാരംഭിച്ചു. സഹകരണ - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ  പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ക്ഷീരവികസന മേഖലയിൽവിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ  സംസ്ഥാന സർക്കാരിന് സാധിച്ചതായി  അദ്ദേഹം പറഞ്ഞു.  

ബന്ധപ്പെട്ട വാർത്തകൾ: മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിൽ നഷ്ടപരിഹാരത്തിന് നടപടി: മന്ത്രി

സാങ്കേതിക വിദ്യാരംഗത്തെ  പുരോഗതിക്കനുസരിച്ച് കാലോചിതമായ മാറ്റങ്ങൾ ക്ഷീരസംഘങ്ങളിലുണ്ടാകുന്നതിൻ്റെ തെളിവാണ്  മിൽക്ക് എ.ടി.എമ്മെന്നും മന്ത്രി പറഞ്ഞു.

 4 ,35,000 രൂപ ചെലവഴിച്ചാണ് മിൽക്ക് എടിഎം സ്ഥാപിച്ചത്. ഇതിൽ രണ്ട് ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തിൻ്റെയും ബാക്കി ക്ഷീരസംഘത്തിൻ്റെ വിഹിതവുമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ക്ഷീരവികസന വകുപ്പിന്റെ സമഗ്ര ഇൻഷുറൻസ് പദ്ധതിക്ക് തുടക്കമായി

ചടങ്ങിൽ ഉമ്മൻ ചാണ്ടി എം.എൽ. എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ എബ്രഹാം, മിൽക്ക് റീ ചാർജിംഗ് കാർഡ് വിതരണം ചെയ്തു. പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം ബിജു തോമസ് ആദ്യ വിൽപ്പന സ്വീകരിച്ചു.മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.സി ബിജു, അയർക്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സീന ബിജു നാരായണൻ,

കോട്ടയം ജില്ലാ പഞ്ചായത്തംഗം റെജി എം.ഫിലിപ്പോസ്,  ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  സി.എം മാത്യു, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമ ബിജു,  ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഡോ. മെഴ്സി ജോൺ, അശോക് കുമാർ പൂതമന, ടി.എം.ജോർജ്ജ്, ജെ.അനീഷ്, മണർകാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജെസി ജോൺ, മണർകാട് ഗ്രാമപഞ്ചായത്തംഗം പൊന്നമ്മ രവി, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മിനി ജോസഫ്, ബി.ഡി.ഒ എം.എസ്.വിജയൻ, പാമ്പാടി ക്ഷീര വികസന ഓഫീസർ  വിജി വിശ്വനാഥ്, അരീപ്പറമ്പ് ക്ഷീര സംഘം പ്രസിഡൻറ് വി.സി സ്കറിയ, വൈസ് പ്രസിഡൻറ് ബോബി തോമസ്, ഭരണ സമിതി അംഗം എം.എൻ മോഹനൻ എന്നിവർ പങ്കെടുത്തു.

English Summary: Manarkad will get the first automatic milk vending machine in the district

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds