<
  1. News

ഒരു കിലോയ്ക്ക് 75,000 രൂപ എന്ന റെക്കോർഡ് നേട്ടവുമായി മനോഹരി ഗോൾഡൻ തേയില

ഒരു കിലോ തേയിലയ്ക്ക് വില 75,000 രൂപ. കേൾക്കുമ്പോൾ അൽപം അതിശയോക്തി തോന്നാമെങ്കിലും ഇത് സത്യമാണ്. ഗുവാഹത്തിയിലാണ് തേയില റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മനോഹരി ഗോൾഡ് ടീ എന്ന തേയിലയാണ് തുടർച്ചയായ മൂന്നാം വർഷവും ഏറ്റവും ഉയർന്ന വിലയുള്ള തേയില എന്ന റെക്കോർഡ് കരസ്ഥമാക്കിയത്.

Arun T

ഒരു കിലോ തേയിലയ്ക്ക് വില 75,000 രൂപ. കേൾക്കുമ്പോൾ അൽപം അതിശയോക്തി തോന്നാമെങ്കിലും ഇത് സത്യമാണ്. ഗുവാഹത്തിയിലാണ് തേയില റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മനോഹരി ഗോൾഡ് ടീ എന്ന തേയിലയാണ് തുടർച്ചയായ മൂന്നാം വർഷവും ഏറ്റവും ഉയർന്ന വിലയുള്ള തേയില എന്ന റെക്കോർഡ് കരസ്ഥമാക്കിയത്.

കഴിഞ്ഞ വർഷം 50,000 രൂപയ്ക്കാണ് ഒരു കിലോ മനോഹരി ചായപ്പൊടി വിറ്റിരുന്നത്. 2018 ൽ ഇത് കിലോയ്ക്ക് 39001 രൂപയ്ക്കാണ് വിറ്റു പോയത്. വിഷ്ണു ടീ കമ്പനിയാണ് ഇത്തവണ മനോഹരി തേയില വാങ്ങിയത്. ലോകത്തിലെ തന്നെ ഏറ്റവും അപൂർവ്വമായ ചായപ്പൊടികളിലൊന്നാണ് ഇത്.

മനോഹരി എസ്റ്റേറ്റ് വികസിപ്പിച്ചെടുത്ത പ്രക്രിയയിലൂടെയാണ് ഈ തേയില നിർമ്മിക്കപ്പെടുന്നത്. ഈ വർഷം 2.5 കിലോ ഹാൻഡ്‌മെയ്ഡ് തേയില ഉത്പാദിപ്പിച്ചെന്നും അതിൽ 1. 2 കിലോ ലേലത്തിൽ വിറ്റതായും മനോഹരി ടീ എസ്‌റ്റേറ്റ് ഡയറക്ടർ പർത്ത് ലോഹിയ വ്യക്തമാക്കി. ബാക്കിയുള്ളത് തെരഞ്ഞെടുക്കപ്പെട്ട ഔട്ട്‌ലറ്റുകളിൽ വിൽപ്പനയ്‌ക്കെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. www.9amtea.com  എന്ന വെബ്‌സൈറ്റിൽ നിന്ന് ഇത് വാങ്ങിക്കാം.

Manohari Gold Tea, a famous tea produced by Manohari Tea Estate, was auctioned at Rs 75,000 per kg at Guwahati Tea Auction Centre creating a record for the third successive year. In the year 2018, Manohari Gold Tea was sold for Rs 39,001 per kilogram for the first time in history and again in the year 2019 breaking all records it was sold for Rs 50,000 per kilogram. This year, the Gold Tea was bought by Vishnu Tea Company with the highest bid of Rs 75,000 per kilogram, breaking all its previous records.

The tea was purchased for their retail store, upcountry buyers and their eCommerce website, www.9amtea.com”.

As stated by Parth Lohia, Director, Manohari Tea Estate, Dibrugarh said, “I congratulate Vishnu Tea Company because they have something rare under their possession.”

English Summary: Manohari Gold Tea auctioned for record price of Rs 75,000 per kg

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds