<
  1. News

കുട്ടികളിലെ അഞ്ചാംപനി: കേന്ദ്ര ഉന്നതതലസംഘം മലപ്പുറത്തെത്തും

അഞ്ചാംപനി ബാധിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കു കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഉന്നതതല സംഘങ്ങളെ വിന്യസിക്കും.കേരളത്തിലെ മലപ്പുറത്താണു കേന്ദ്രസംഘമെത്തുക. ഇതിനുപുറമെ റാഞ്ചി (ഝാർഖണ്ഡ്), അഹമ്മദാബാദ് (ഗുജറാത്ത്) എന്നിവിടങ്ങളും കേന്ദ്രസംഘം സന്ദർശിക്കും. പൊതുജനാരോഗ്യനടപടികൾക്കും പ്രതിരോധനടപടികളുടെ സുഗമമായ നടത്തിപ്പിനും കേന്ദ്രസംഘങ്ങൾ സംസ്ഥാനങ്ങളെ സഹായിക്കും.

Meera Sandeep
കുട്ടികളിലെ അഞ്ചാംപനി: കേന്ദ്ര ഉന്നതതലസംഘം മലപ്പുറത്തെത്തും
കുട്ടികളിലെ അഞ്ചാംപനി: കേന്ദ്ര ഉന്നതതലസംഘം മലപ്പുറത്തെത്തും

തിരുവനന്തപുരം: അഞ്ചാംപനി ബാധിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കു കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഉന്നതതല സംഘങ്ങളെ വിന്യസിക്കും. കേരളത്തിലെ മലപ്പുറത്താണു കേന്ദ്രസംഘമെത്തുക. ഇതിനുപുറമെ റാഞ്ചി (ഝാർഖണ്ഡ്), അഹമ്മദാബാദ് (ഗുജറാത്ത്) എന്നിവിടങ്ങളും കേന്ദ്രസംഘം സന്ദർശിക്കും. പൊതുജനാരോഗ്യനടപടികൾക്കും പ്രതിരോധനടപടികളുടെ സുഗമമായ നടത്തിപ്പിനും കേന്ദ്രസംഘങ്ങൾ സംസ്ഥാനങ്ങളെ സഹായിക്കും.

മലപ്പുറത്തേക്കുള്ള സംഘത്തിൽ തിരുവനന്തപുരത്തെ ആരോഗ്യ-കുടുംബക്ഷേമ പ്രാദേശിക കേന്ദ്രം (ആർഒഎച്ച്എഫ്‌ഡബ്ല്യു), പോണ്ടിച്ചേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ), ന്യൂഡൽഹി ലേഡി ഹാർഡിങ് മെഡിക്കൽ കോളേജ് (എൽഎച്ച്എംസി) എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരുണുണ്ടാകും. ന്യൂഡൽഹിയിലെ ദേശീയ രോഗപ്രതിരോധ കേന്ദ്രം (എൻ‌സി‌ഡി‌സി), ന്യൂഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രി (ആർ‌എം‌എൽ‌എച്ച്) എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധർ ഉൾപ്പെടുന്നതാണു റാഞ്ചിയിലേക്കുള്ള സംഘം. മുംബൈയിലെ പിഎച്ച്ഒ, ന്യൂഡൽഹിയിലെ കലാവതി സരൺ കുട്ടികളുടെ ആശുപത്രി (കെഎസ്‌സി‌എച്ച്), അഹമ്മദാബാദിലെ ആരോഗ്യ-കുടുംബക്ഷേമ പ്രാദേശിക കേന്ദ്രം (ആർഒഎച്ച്എഫ്‌ഡബ്ല്യു) എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധർ അഹമ്മദാബാദിലുമെത്തും.

ബന്ധപ്പെട്ട വാർത്തകൾ: അഞ്ചാംപനി (Measles) മീസിൽസ്: ഇത് ഗുരുതരമാണോ? അറിയാം

മൂന്നു സംസ്ഥാനങ്ങളിലെയും ആരോഗ്യ-കുടുംബക്ഷേമ പ്രാദേശിക കേന്ദ്രം സീനിയർ റീജണൽ ഡയറക്ടർ കേന്ദ്രസംഘങ്ങളുടെ സംസ്ഥാന സന്ദർശനം ഏകോപിപ്പിക്കും. മൂന്നുനഗരങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ചാംപനി ബാധ കൈകാര്യം ചെയ്യുന്നതിനുള്ള പൊതുജനാരോഗ്യ നടപടികൾ, നിർവഹണ മാർഗനിർദേശങ്ങൾ, പ്രോട്ടോക്കോളുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പുകളെ സഹായിക്കുന്നതിനും പകർച്ചവ്യാധിയെക്കുറിച്ച് അന്വേഷിക്കുന്നതിനും കേന്ദ്രസംഘങ്ങൾ രോഗബാധിതമേഖലകൾ സന്ദർശിക്കും.

രോഗവിവരങ്ങൾ തേടുന്നതുമായി ബന്ധപ്പെട്ടു സംസ്ഥാനങ്ങളുമായും തുടർപരിശോധനകൾക്കായി വിആർഡിഎലുമായും സഹകരിച്ചാകും കേന്ദ്രസംഘങ്ങൾ പ്രവർത്തിക്കുന്നത്.

English Summary: Measles in children: Central high-level team to reach Malappuram

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds