ജീവിക്കാനുള്ള വരുമാനത്തിനായി ചെറുസംരംഭം തുടങ്ങാനുള്ള ആലോചനയിലാണാ നിങ്ങൾ ? എങ്കിൽ നാട്ടിലെ ഒരു കാർഷിക വിളയെ (Agriculture produce) അടിസ്ഥാനമാക്കിയുള്ള യൂണിറ്റ് തന്നെയാകട്ടെ, അങ്ങനെയെങ്കിൽ 8.5% പലിശയ്ക്ക് 60 ലക്ഷം രൂപ വരെ കേരള ബാങ്ക് വായ്പയായി അനുവദിക്കും. മാത്രമല്ല, ഇതിൽ 10 ലക്ഷം രൂപ വരെ സർക്കാർ സബ്സിഡിയായി ലഭിക്കുകയും ചെയ്യും.
ഇതും വായിക്കുക : 80% സബ്സിഡി നിരക്കിൽ പരമാവധി എട്ടു ലക്ഷം രൂപ വരെ സഹായം - യന്ത്രങ്ങൾ വാങ്ങുന്നതിന്
നിലവിലുള്ള സംരംഭത്തെ മെച്ചപ്പെടുത്താനും സഹായം ലഭ്യമാണ്. സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ കേന്ദ്രസർക്കാർ നടപ്പാക്കുന്ന പ്രധാനമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപസസ് (PMFME) എന്ന ക്രെഡിറ്റ് ലിങ്ക്ഡ് പദ്ധതിയാണിത്.
പദ്ധതി എന്ത്? എങ്ങനെ? -
മൊത്തം പദ്ധതിച്ചെലവിന്റെ 10% സംരംഭകന്റെ വിഹിതമാണ്. വായ്പത്തുക പരമാവധി 60 ലക്ഷം വരെ. ഇതിന്റെ 35% (പരമാവധി 10 ലക്ഷം രൂപ) വരെ സബ്സിഡിയായി അനുവദിക്കും. എന്തിന്? - വിളയുമായി ബന്ധപ്പെട്ട ചെറുയൂണിറ്റു തുടങ്ങാനും നിലവിലുള്ളവ മെച്ചപ്പെടുത്താനും 5 വർഷ കാലാവധിയിൽ ടേം ലോൺ ആണ് അനുവദിക്കുക. നിലവിലുള്ള യൂണിറ്റുകളിൽ മെഷിനറി അടക്കമുള്ള മൂലധന ചെലവുകൾ കുറവായിരിക്കുമെന്നതിനാൽ 50% വരെ മാർക്കറ്റിങ്ങിനും ബാൻഡിങ്ങിനുമുള്ള പിന്തുണ ആയിരിക്കും.
ആർക്കെല്ലാം? -
വ്യക്തികൾ, ഫാർമേഴ്സ്, പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ (FPO s), സ്വയംസഹായ സംഘങ്ങൾ (SHG), കൂട്ട് ഉത്തരവാദിത്ത സംഘങ്ങൾ (JLG), കമ്പനികൾ, പങ്കാളിത്ത സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം അർഹതയുണ്ടാകും.
സ്വയംസഹായ സംഘങ്ങളാണെങ്കിൽ ഓരോ അംഗത്തിനും ടeed Capital ഇനത്തിൽ 40,000 രൂപ വരെ ഗ്രാന്റ് ലഭിക്കും. പരിശീലനമടക്കമുള്ള പിന്തുണ - സംരംഭകരുടെ (Enterpreneurs) ഉൽപാദനശേഷി വർധിപ്പിക്കാനായി സാങ്കേതികപരിജ്ഞാനം, നൈപുണ്യ പരിശീലനം, മറ്റ് നിയമ-നികുതി മേഖലയിലെ സേവന സഹായങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. അസംഘടിത മേഖലയിലെ ഉൽപന്നങ്ങളുടെ ബ്രാൻഡിങ്ങും മാർക്കറ്റിങ്ങും ശക്തിപ്പെടുത്താനും നടപടികളുണ്ടാകും വിൽപ്പന ഉറപ്പാക്കാനും അതു വഴി മികച്ച വരുമാനം നേടാനും അവസരം ഉണ്ട്.
ഇതും വായിക്കുക : തീറ്റപ്പുല്ല് കൃഷിക്ക് 75000 രൂപ സബ്‌സിഡി : ഉടൻ അപേക്ഷിക്കാം
ഏത് ഉൽപന്നം തിരഞ്ഞെടുക്കണം
ഒരു ജില്ലയ്ക്ക് ഒരു ഉൽപന്നം ( വൺ ഡിസ്ട്രിക്ട്, വൺ പ്രോഡക്റ്റ് ) എന്ന രീതിയിൽ ഈ പദ്ധതിയിൽ കാർഷിക ഉൽപന്നം നിശ്ചയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, പൈനാപ്പിൾ കൂടുതലായുള്ള ജില്ലയിൽ അത് ഉപയോഗിച്ച് ജാം,പൾപ്പ്, സ്ക്വാഷ് , ഐസ്ക്രീം , ഹൽവ തുങ്ങിയവ ഉൽപാദിപ്പിക്കുന്ന സംരംഭങ്ങൾക്ക് സാധ്യത കൂടുതലാണ് . ചക്ക, മരച്ചീനി, പാൽ എന്നിവ കൂടുതലായിയുള്ളയിടത്ത് അത്തരം ഉൽപാദന യൂണിറ്റുകളാകും വിജയിക്കുക
1 ആലപ്പുഴ - നെല്ല് ഉൽപന്നങ്ങൾ
2 എറണാകുളം - പൈനാപ്പിൾ
3 ഇടുക്കി - സുഗന്ധവ്യഞ്ജനങ്ങൾ
4 കണ്ണൂർ - വെളിച്ചെണ
5 കാസർകോട് - Mussels (കല്ലുമ്മക്കായ)
8 കൊല്ലം - മരച്ചീനി / കിഴങ്ങുവർഗങ്ങൾ
7 കോട്ടയം - പൈനാപ്പിൾ (Pineapple)
8 കോഴിക്കോട്- നാളികേര ഉൽപന്നങ്ങൾ
9 മലപ്പുറം - നാളികേര ഉൽപന്നങ്ങൾ
10 പാലക്കാട് - വാഴപ്പഴം
11 പത്തനംതിട്ട - ചക്ക
12 തിരുവനന്തപുരം - മരച്ചീനി (കപ്പ)
13 ത്യശൂർ - നെല്ല് ഉൽപന്നങ്ങൾ
14 വയനാട് - പാൽ/പാലുൽപന്നങ്ങൾ
ഇങ്ങനെ വിള അടിസ്ഥാനമാക്കിയുള്ള സംരംഭമാണ് തുടങ്ങുന്നതെങ്കിൽ സബ്സിഡിക്ക് മുൻഗണന ലഭിക്കും . മാത്രമല്ല അടിസ്ഥാന സൗകര്യ വികസനം, ബ്രാൻഡിങ് , മാർക്കറ്റിങ്ങ് തുടങ്ങിയവയ്ക്കുള്ള സബ്സിഡി ഉൽപന്നത്തിനു മാത്രമേ ലഭിക്കൂ.
എന്നാൽ, പദ്ധതിയുടെ ആനുകൂല്യത്തിന് ഓരോ ജില്ലയിലെയും വിപണന സാധ്യതയുള്ള മറ്റ് ഉൽപന്നങ്ങളെയും പരിഗണിക്കും.
വിളകളുടെ ഏതുതരം മൂല്യവർധനയ്ക്കും വായ്പ അനുവദിക്കും. വിളവെടുപ്പിനു ശേഷമുള്ള സംസ്കരണ പ്രവർത്തനങ്ങൾ, മൂല്യ വർധനയുമായി ബന്ധപ്പെട്ട വ്യത്തിയാക്കൽ, തരംതിരിക്കൽ, മെഴുകു പിടിപ്പിക്കൽ, പാക്കിങ് തുടങ്ങിയവയ്ക്കും ഉണ്ട്.
ഇതും വായിക്കുക : ബയോഗ്യാസ് പ്ലാന്റുകൾ നിർമിക്കാൻ സബ്‌സിഡി നൽകി കേന്ദ്ര സർക്കാർ
സംരംഭത്തിന്റെ വായ്പാ പരിധി.
മൂലധന നിക്ഷേപം, പ്രവർത്തന നിക്ഷേപം ഉൾപ്പെടെ ഒരു ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ ലഭിക്കുന്നു.
വായ്പയ്ക്കുള്ള യോഗ്യതകൾ
വ്യക്തിഗതപങ്കാളിത്ത ഉടമസ്ഥാവകാശമുള്ള സംരംഭമാകണം.
നിലവിലുള്ളവ പരിശോധിച്ച് മൈക്രോ ഫുഡ് പ്രോസസിംഗ് യൂണിറ്റ് ആണെന്ന് ഉറപ്പാക്കണം. 18 വയസ്സ് പൂർത്തിയാകണം 8-ാം ക്ലാസ് പാസാകണം.
തുക ഗ്രാന്റ് മിറർ അക്കൗണ്ടിലേക്ക്
വായ്പ അനുവദിക്കുന്ന ബാങ്ക്, ഗുണഭോക്താവിന്റെ പേരിൽ തുറക്കുന്ന മിറർ അക്കൗണ്ടിലേക്കാകും 60:40 അനുപാതത്തിൽ സർക്കാർ ഗ്രാന്റ് നിക്ഷേപിക്കുക. വായ്പ നൽകി മൂന്നുവർഷത്തിനുശേഷം വായ്പ കാലാവധി തീരുന്നതിനു മുൻപായി സബ്സിഡി അനുവദിക്കും. അപ്പോൾ യൂണിറ്റ് പ്രവർത്തനക്ഷമം ആയിരിക്കണം
കൃഷിയും വ്യവസായവും ഒന്നിച്ചു പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസർക്കാർ
പദ്ധതിയാണ് പ്രധാനമന്തി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് (PMFME). സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ നടപ്പാക്കുന്ന ഈ പദ്ധതി പ്രകാരമാണ് കേരള ബാങ്ക് വായ്പ അനുവദിക്കുക. കർഷകരുടെ നിലനിൽപിന് കാർഷിക ഉൽപന്നങ്ങളുടെ ശരിയായ വിനിയോഗവും മൂല്യവർധനയും വേണം.
ഇത്തരത്തിൽ കൃഷിയെയും ചെറുകിട വ്യവസായത്തെയും ഒന്നിച്ചു പരിപോഷിപ്പിച്ച് രണ്ടു മേഖലയിലും തൊഴിൽ സാധ്യതകൾ വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
2025 വരെ 5 വർഷത്തേക്കാണ് പദ്ധതി. രണ്ടു ലക്ഷം യൂണിറ്റുകൾക്കായി 10,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 60:40 എന്ന അനുപാതത്തിലാണ് ചെലവ് വഹിക്കുക. സംസ്ഥാന സർക്കാർ സമർപ്പിക്കുന്ന പ്രോജക്ട് ഇംപ്ലിമെന്റേഷൻ പ്ലാൻ അനുസരിച്ചായിരിക്കും ഈ തുക അനുവദിക്കുക
Share your comments