കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന കതിരണി പദ്ധതിയുടെ ഭാഗമായി കൃഷിഭവൻ്റെ നേതൃത്വത്തിൽ മേപ്പയൂർ കാർഷിക കർമ്മസേന കണ്ടം ചിറ പാടശേഖരത്തിൽ നെൽകൃഷി ആരംഭിച്ചു. ഒരേക്കർ തരിശ് ഭൂമിയിൽ ജ്യോതി പുഞ്ചനെൽ കൃഷിയാണ് ആരംഭിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.പി ശോഭ ഞാറ് നട്ട് ഉദ്ഘാടനം നിർവഹിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കരനെൽകൃഷി രിതികൾ - Upland Paddy farming
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി സുനിൽ വടക്കയിൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ടി.എൻ അശ്വിനി പദ്ധതി വിശദീകരണം നടത്തി. വർഡ് മെമ്പർ സറീന ഒളോറത്ത്, കൃഷി അസിസ്റ്റൻ്റ്മാരായ എസ്.സുഷേണൻ, സി.എം സ്നേഹ, കർമ്മ സേന പ്രസിഡൻ്റ് കെ.കെ കുഞ്ഞിരാമൻ, കുഞ്ഞോത്ത് ഗംഗാധരൻ, വിവിധ പാടശേഖര ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. കർമ്മ സേന സെക്രട്ടറി കുഞ്ഞിരാമൻ കിടാവ് സ്വാഗതവും കെ.കൃഷ്ണൻ നന്ദിയും പറഞ്ഞു. ഏഴ് കർമ്മ സേന ടെക്നീഷ്യൻമാർ പരിപാടിയിൽ പങ്കെടുത്തു.
As part of the Kathirani project implemented by the Department of Agriculture, under the leadership of Krishi Bhavan, the Mepayur Agricultural Works Department has started paddy cultivation in Kandam Chira padasekara. "Jyoti punchanel" cultivation has started on one acre of barren land. Panchayat Vice President NP Shobha Nath inaugurated the event.
Gram Panchayat Development Standing Committee Sunil Vadakkil presided over the function. Agriculture Officer TN Ashwini explained the project. Word Member Sarina Olorath, Agriculture Assistants S. Sushenan, CM Sneha, Karma Sena President KK Kunhiraman, Kunjoth Gangadharan and various padasekara officials spoke. Karma Sena Secretary Kunhiraman Kitav welcomed and K. Krishnan gave vote of thanks. Seven Karma Sena technicians participated in the program.
Share your comments