സ്വകാര്യ ക്ഷീരകർഷകരുടെ സംഭരണം നിയന്ത്രിച്ചതിനെത്തുടർന്ന് ക്ഷീര സഹകരണ സ്ഥാപനങ്ങളെയും കർഷക ഉടമസ്ഥതയിലുള്ള ക്ഷീര ഉൽപാദന കമ്പനികളെയും co-operatives and farmer-owned milk producer companies (FPCs) അധിക പാൽ ശേഖരവുമായി പൊരുത്തപ്പെടാൻ സഹായിക്കുന്നതിന്, പ്രവർത്തന മൂലധനത്തിനായി 100 കോടി പലിശ ധനസഹായ പദ്ധതി സർക്കാർ പ്രഖ്യാപിച്ചു.
ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയം പ്രഖ്യാപിച്ച പദ്ധതി ദേശീയ ക്ഷീര വികസന ബോർഡ് മുഖേന പ്രവർത്തിക്കുകയും മിച്ചം വന്ന പാലിനെ ഉയർന്ന സംഭരണ കാലാവധിയുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങളായ പാൽപ്പൊടി, വെളുത്ത വെണ്ണ, നെയ്യ്, യുഎച്ച്‌ടി പാൽ milk powder, white butter, ghee and UHT milk എന്നിവയിലേക്ക് മാറ്റാൻ സഹായിക്കുകയും ചെയ്യും എന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ഉയർന്ന സംഭരണ കാലാവധി ഉള്ള ഉൽപന്നങ്ങളാക്കി മാറ്റുന്നത് ഫണ്ടുകൾക്ക് മുടക്കം ഉണ്ടാവുകയും കർഷകർക്ക് വേതനം നൽകുന്നതിൽ പ്രയാസമുണ്ടാക്കുന്നതിനും കാരണമായി. ഉയർന്ന മൂല്യവർദ്ധിത ഉൽപന്നങ്ങളായ ഐസ്‌ക്രീം, സുഗന്ധമുള്ള പാൽ, നെയ്യ്, ചീസ് എന്നിവയും തൈര്, കോട്ടേജ് ചീസ് എന്നിവയ്ക്കുള്ള ഡിമാൻഡും ice-cream, flavoured milk, ghee, and cheese and also for curd and cottage cheese കുറയുന്നതിനാൽ ക്ഷീരസംഘങ്ങൾ കടുത്ത സമ്മർദ്ദം നേരിടുന്നു.
പ്രതിവർഷം രണ്ട് ശതമാനം പലിശ സഹായധനമായി ഈ സ്കീം വ്യവസ്ഥ ചെയ്യുന്നു, അത് കൂടാതെ കൃത്യവും സമയബന്ധിതവുമായ തിരിച്ചടവ് അല്ലെങ്കിൽ പലിശ സേവനം ചെയ്യുകയാണെങ്കിൽ പ്രതിവർഷം 2 ശതമാനം പലിശ സഹായധനം കൂടി അധികമായി additional incentive of 2 per cent per annum interest subvention നൽകുന്നു . ഇങ്ങനെ മൊത്തത്തിൽ 4% പലിശ സഹായധനം കൃത്യതയോടെ പ്രവർത്തിക്കുന്ന ക്ഷീര സംഘങ്ങൾക്ക് ലഭിക്കും.
നിയുക്ത വാണിജ്യ ബാങ്കുകളിൽ നിന്ന് ക്ഷീര സംഘങ്ങളും, ഫാർമർ പ്രൊഡ്യൂസർ കമ്പനികളും എടുക്കുന്ന പ്രവർത്തന മൂലധന വായ്പകളിൽ ഇത് ലഭ്യമാകും. പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയെ ഈ സാമ്പത്തിക വർഷത്തിൽ പാലിൻറെ മൂല്യവർദ്‌ധിത ഉത്പന്നങ്ങൾ ആക്കുന്ന ഈ പദ്ധതിയിൽ എടുത്തിട്ടുണ്ട്.
കോവിഡ് മഹാമാരി കാരണം, പാൽ സഹകരണസംഘങ്ങളിലേക്ക് തിരിച്ചുവിടുന്നതിനാൽ, ധാരാളം ചെറിയ സ്വകാര്യ ക്ഷീര സ്ഥാപനങ്ങൾ അടച്ച് പ്രവർത്തനങ്ങൾ നിർത്തിയതായി റിപ്പോർട്ടുണ്ട്, . ഈ ചെറിയ സ്വകാര്യ സ്ഥാപനങ്ങൾ പ്രധാനമായും പാൽ അടിസ്ഥാനമാക്കിയുള്ള മധുരപലഹാര ഷോപ്പുകളും പട്ടണങ്ങളിലെ പ്രാദേശിക വിതരണക്കാരും ആണ്. ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം, സ്വകാര്യ ഡെയറികളും സഹകരണ സ്ഥാപനങ്ങളും ഹോട്ടലുകളിലേക്കും റെസ്റ്റോറന്റുകളിലേക്കും വിതരണം ചെയ്യുന്നതിനെ ബാധിച്ചു. തൽഫലമായി, സഹകരണസംഘങ്ങളുടെയും എഫ്പിസികളുടെയും പാൽ സംഭരണം എട്ട് ശതമാനം വർദ്ധിച്ചപ്പോൾ വിൽപ്പന 6 ശതമാനം കുറഞ്ഞു. നിലവിൽ, സംഭരണം തമ്മിലുള്ള അന്തരം പ്രതിദിനം 200 ലക്ഷം ലിറ്ററാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പ്രധാൻ മന്ത്രി കിസാൻ മാൻ- ധൻ യോജന - 18-40 വയസുള്ള യുവകർഷകർക്കായ് ഒരു പങ്കാളിത്ത പെൻഷൻ പദ്ധതി.
Share your comments