<
  1. News

പാൽ ഒഴുക്കി കളയണ്ടാ, മിൽമ സംഭരിക്കും

പാൽ മുഴുവൻ ഒഴുക്കി കളയുകയല്ലാതെ വേറെന്തു ചെയ്യും എന്ന് വേവലാതിപ്പെട്ട ക്ഷീര കർഷകർക്ക് സന്തോഷിക്കാം. ഇന്ന് മുതൽ ക്ഷീരസംഘങ്ങളിൽ നിന്ന് മുഴുവൻ പാലും മിൽമ സംഭരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ക്ഷീര വികസന - മൃഗ സംരക്ഷണ വകുപ്പു മന്ത്രി ജെ ചിഞ്ചുറാണി എന്നിവരുമായി മിൽമ മലബാർ മേഖല യൂണിയൻ ചെയർമാൻ കെ എസ് മണി നടത്തിയ ചർച്ചയുടെ വെളിച്ചത്തിലാണ് മുഴുവൻ പാലും സംഭരിക്കാനുള്ള തീരുമാനം.

K B Bainda
പാൽ ഒഴുക്കി കളയുന്ന കർഷകർ (ഫയൽ ചിത്രം)google
പാൽ ഒഴുക്കി കളയുന്ന കർഷകർ (ഫയൽ ചിത്രം)google

കോഴിക്കോട്: പാൽ മുഴുവൻ ഒഴുക്കി കളയുകയല്ലാതെ വേറെന്തു ചെയ്യും എന്ന് വേവലാതിപ്പെട്ട ക്ഷീര കർഷകർക്ക് സന്തോഷിക്കാം. ഇന്ന് മുതൽ ക്ഷീരസംഘങ്ങളിൽ നിന്ന് മുഴുവൻ പാലും മിൽമ സംഭരിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ, ക്ഷീര വികസന - മൃഗ സംരക്ഷണ വകുപ്പു മന്ത്രി ജെ ചിഞ്ചുറാണി എന്നിവരുമായി മിൽമ മലബാർ മേഖല യൂണിയൻ ചെയർമാൻ കെ എസ് മണി നടത്തിയ ചർച്ചയുടെ വെളിച്ചത്തിലാണ് മുഴുവൻ പാലും സംഭരിക്കാനുള്ള തീരുമാനം.

ത്രിതല പഞ്ചായത്തുകൾ, ട്രൈബൽ കമ്യൂണിറ്റി, അതിഥി തൊഴിലാളി ക്യാമ്പുകൾ, വൃദ്ധസദനങ്ങൾ, കോവിഡ് ആശുപത്രികൾ, അംഗൻവാടികൾ എന്നിവിടങ്ങളിലൂടെ പാൽ വിതരണം നടത്താനുള്ള നടപടികൾ സർക്കാർ തലത്തിൽ ഉണ്ടാവും. സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുന്ന മലപ്പുറം ജില്ലയൊഴിച്ച് മറ്റു ജില്ലകളിൽ പാലിന്റെയും ഇതര ഉൽപ്പന്നങ്ങളുടെയും വിപണനത്തിൽ പുരോഗതിയുണ്ട്.അതിനാൽ മിൽമയുടെ തിരുവനന്തപുരം, എറണാകുളം മേഖല യൂണിയനുകൾ മലബാറിൽ നിന്ന് പാൽ സ്വീകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രതിദിനം രണ്ടു ലക്ഷം ലിറ്റർ പാൽ പൊടിയാക്കി നൽകാമെന്ന് തമിഴ്നാട്ടിലെയും കർണാടകയിലെയും പാൽപ്പൊടി നിർമാണ ഫാക്ടറികൾ സമ്മതിച്ചിട്ടുണ്ട്.

ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇന്ന് മുതൽ മുഴുവൻ പാലും സംഭരിക്കാൻ മിൽമ തീരുമാനമെടുത്തത്. രാജ്യത്തെ കാർഷിക മേഖലയിൽ വിശിഷ്യാ ക്ഷീരമേഖലയിൽ ഒന്നാകെ കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇത് മിൽമയെയും ബാധിച്ചു.

ഈ ഘട്ടത്തിൽ മലബാറിലെ ക്ഷീര കർഷകർക്കു വേണ്ടി പ്രത്യേക താത്പര്യമെടുത്ത് പ്രശ്ന പരിഹാരത്തിനായി പ്രവർത്തിച്ച മുഖ്യമന്ത്രി, ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പു മന്ത്രി എന്നിവർക്ക് ക്ഷീര കർഷകരുടെ പേരിൽ നന്ദി അറിയിക്കുന്നതായി മലബാർ മേഖല യൂണിയൻ കെ എസ് മണിയും മാനേജിംഗ് ഡയറക്ടർ ഡോ പി മുരളിയും അറിയിച്ചു.

English Summary: Milk will be stored by Milma from Sunday

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds