<
  1. News

സ്കൂളുകളിൽ മിൽമ പാർലറുകൾ തുടങ്ങും........കൂടുതൽ വാർത്തകൾ

പി.ടി.എയുടെ സഹകരണത്തോടെ സ്കൂളുകളിൽ മിൽമ പാർലറുകൾ തുടങ്ങുമെന്ന്, ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി.

Anusmruthi V
സ്കൂളുകളിൽ മിൽമ പാർലറുകൾ തുടങ്ങും
സ്കൂളുകളിൽ മിൽമ പാർലറുകൾ തുടങ്ങും

1. പി.ടി.എയുടെ സഹകരണത്തോടെ സ്കൂളുകളിൽ മിൽമ പാർലറുകൾ തുടങ്ങുമെന്ന്, ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി. സ്കൂളുകളിൽ മയക്കുമരുന്ന് തടയാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തരം ഷോപ്പുകൾ തുടങ്ങുന്നത്. കേന്ദ്രത്തിൽ നിന്ന് ഉടൻതന്നെ മറുപടി ലഭിക്കുമെന്ന് പ്രതിക്ഷിക്കുന്നു എന്നും, മന്ത്രി കൂട്ടിച്ചേർത്തു.

2. തമിഴ്നാട്ടിലെ ആനമല, പൊള്ളാച്ചി, ഉടുമൽപേട്ട, ട്രിച്ചി എന്നിവിടങ്ങളിൽ നിന്നാണ് തണ്ണി മത്തൻ വ്യാപകമായി പാലക്കാടൻ വിപണിയിലെത്തുന്നത്. കഴിഞ്ഞ വർഷം ഇതേ സീസണിൽ തണ്ണിമത്തൻ കിലോക്ക് 20 രൂപ വിലയുണ്ടായിരുന്നത് ഇത്തവണ 25 രൂപയാണെന്നും, കഴിഞ്ഞ വർഷം മൊത്ത വില കിലോക്ക് 13 രൂപയായിരുന്നത്, ഇത്തവണ 18 മുതൽ 20 വരെയായി ഉയർന്നിട്ടുണ്ടെന്നും, കച്ചവടക്കാർ പറഞ്ഞു. വില വർധിച്ചത് കാരണം വാഹനങ്ങളിൽ, വ്യാപകമായി എത്തിച്ച്, പാതയോരങ്ങളിലെ കച്ചവടക്കാർക്ക് ഇറക്കിക്കൊടുത്തിരുന്നവർ, രംഗം വിട്ടെന്നും കോട്ടായിയിലെ തണ്ണി മത്തൻ കച്ചവടക്കാർ പറയുന്നു.

3. പരിസ്ഥിതി സംരക്ഷണത്തിന് ശുദ്ധ ഊർജം അനിവാര്യമാണെന്നും, ഉപഭോക്താക്കൾക്ക് താങ്ങാവുന്നതും പരിസ്ഥിതിക്ക് കോട്ടം വരുത്താത്തതുമായ ശുദ്ധ ഊർജത്തിലേക്കുള്ള മാറ്റം, അനിവാര്യമാണെന്നും മന്ത്രി ജി.ആർ. അനിൽ. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ, ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ഉപഭോക്തൃ അവകാശ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ, തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് പരിഹാരം കാണണം എന്നും, ഇ-വാഹനങ്ങൾക്ക് സബ്‌സിഡി, റിബേറ്റ് എന്നിവ നൽകി, ഹരിത ഇന്ധന ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

4. "കുടുംബശ്രീ'യുടെ രജതജൂബിലി ആഘോഷത്തിന്‌, വെള്ളിയാഴ്‌ച തലസ്ഥാനം വേദിയാകും. തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങ്‌, രാഷ്‌ട്രപതി ദ്രൗപദി മുർമു ഉദ്‌ഘാടനം ചെയ്യും. രാഷ്ട്രപതിയെ പൗരാവലിക്കുവേണ്ടി ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും.

5. ജില്ലയിലെ മികച്ച ക്ഷീരകർഷകനും, ജന്തു-ക്ഷേമ പ്രവർത്തകനും, മൃഗസംരക്ഷണ വകുപ്പ് നൽകുന്ന പുരസ്‌കാരങ്ങളുടെ വിതരണവും, പരിപാടിയുടെ ഉദ്ഘാടനവും, കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മാര്ച്ച് 18ന് ഉച്ചയ്ക്ക് രണ്ടിന്, മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. ജി.എസ് ജയലാല്‍ എം എൽ എ അധ്യക്ഷനാകും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എ. കൗശിഗന്‍ മുഖ്യ പ്രഭാഷണം നടത്തും. വിവിധ തലത്തിലെ പ്രമുഖരും കർഷകരും പങ്കെടുക്കും.

6. മത്സ്യബന്ധനമേഖലയിൽ നവീന പദ്ധതികളുമായി ഫിഷറീസ് വകുപ്പ്. നിലവിലുള്ള തടി ബോട്ടുകളെ സ്റ്റീൽ ബോട്ടുകളാക്കുന്നതിനും, യന്ത്രവൽകൃത യാനങ്ങളിൽ, സ്ലറി-ഐസ് യൂണിറ്റുകൾ, ബയോ ടോയ്‌ലറ്റ്, എന്നിവ സ്ഥാപിക്കുന്നതിനുമാണ് പദ്ധതികൾ. ബോട്ടുകളിലെ മത്സ്യബന്ധനം തൊഴിലാളികളുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് സ്റ്റീൽ ബോട്ടുകളായി മാറ്റാൻ വകുപ്പ് തീരുമാനം എടുക്കുന്നത്. മത്സ്യത്തിന്റെ ഗുണനിലവാരം കാത്തുസൂക്ഷിക്കുന്നതിനും മെച്ചപ്പെട്ട വില ലഭിക്കുന്നതിനുമായി സ്ലറി- ഐസ് യൂണിറ്റ് ബോട്ടുകളിൽ സ്ഥാപിക്കും.

7. കടുത്തവേനലിൽ വലയുന്ന ജനങ്ങൾക്ക് ആശ്വാസവുമായി, സഹകരണ ബാങ്കുകളുടെ തണ്ണീർപന്തലുകൾ ജില്ലയിൽ തുറന്നു. ജില്ലാതല ഉദ്ഘാടനം പാമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ തുറന്ന, തണ്ണീർപന്തൽ ജനങ്ങൾക്കു സമർപ്പിച്ചുകൊണ്ടു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളും, ജീവനക്കാരും ചേർന്നാണ് സേവനം നടത്തുന്നത്.

8. സീസണ്‍ എത്തിയതോടെ വില ഉയർന്നെങ്കിലും കടുത്ത വേനലില്‍ പ്രതീക്ഷിച്ച വരുമാനം നേടാനാകില്ലെന്ന ആശങ്കയില്‍ പൈനാപ്പിള്‍ കർഷകർ. പൈനാപ്പിള്‍ പഴത്തിന് 50 രൂപയും പച്ചയ്ക്ക് 48 രൂപയുമാണ് ശനിയാഴ്ചത്തെ നിരക്ക്. ഈ വര്ഷകത്തെ ഏറ്റവും ഉയര്ന്ന നിരക്കാണിത്. ഉത്പാദനത്തിലുണ്ടായ ഇടിവാണ് വില ഉയരാന്‍ കാരണമെന്നും, വേനല്ച്ചൂട് കൂടിയതോടെ കടുത്ത ഉണക്ക് ബാധിച്ചതാണ് ഉത്പാദനം കുറയാന്‍ കാരണമെന്നും കർഷകർ പറയുന്നു. വിപണിയില്‍ മികച്ച ആവശ്യകതയുള്ള സമയത്ത് ഉത്പാദനം കുറയുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് കര്ഷറകര്‍.

9. പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതത് പ്രദേശത്തെ മത്സ്യഭവനുമായി ബന്ധപ്പെടണം. അപേക്ഷകൾ മാർച്ച് 25ന് മുമ്പ് സമർപ്പിക്കണം. ബന്ധപ്പെടേണ്ട നമ്പർ: കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് - 0481 2566823

10. സംസ്ഥാനത്ത് വേനല്‍ മഴ വരും ദിവസങ്ങളിലും തുടർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയുള്ള മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പത്തു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്കിയിട്ടുള്ളത്. ചൂട് വർധിക്കുന്ന കാസർഗോഡ് കണ്ണൂര്‍ ജില്ലകളില്‍ മഴ പെയ്തേക്കില്ലെന്നും റിപ്പോര്ട്ടില്‍ പറയുന്നു.

കൂടുതൽ വാർത്തകൾ: IDA Dairy Industry Conference 2023 ന് ഇന്ന് തുടക്കം

English Summary: Milma parlors will be started in schools

Like this article?

Hey! I am Anusmruthi V. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds