കോട്ടയം: : ജനപ്രതിനിധികളും നാട്ടുകാരും ഒന്നിച്ചപ്പോൾ മൂന്ന് പതിറ്റാണ്ട് തരിശ് കിടന്ന ഉദയനാപുരത്തെ ചാലകം പാടശേഖരത്ത് നിന്നും കൊയ്തത് നൂറുമേനി പൊൻകതിർ. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. സി കെ ആശ എം എൽ എ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ പി കെ ജയശ്രീ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീതാ വർഗീസ് പദ്ധതി വിശദീകരിച്ചു.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ.കെ രഞ്ജിത് വൈസ് പ്രസിഡന്റ് പി ആർ സലില, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി എസ് പുഷ്പമണി, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ പുഷ്കരൻ, വൈസ് പ്രസിഡന്റ് റ്റി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എസ് ഗോപിനാഥൻ, ഗ്രാമപഞ്ചായത്ത് അംഗം ജിനു ബാബു, കേരള കയർ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ കെ ഗണേശൻ, ബ്ലോക്ക് പഞ്ചായത്ത് എ ഡി എ ശോഭ, കൃഷി ഓഫീസർ നീതു രാജശേഖരൻ പൊതുപ്രവർത്തകരായ വി മോഹൻകുമാർ, പി ഡി സാബു എന്നിവർ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: തരിശുരഹിത ആറന്മുള : പന്നിവേലിച്ചിറ പാടശേഖരത്ത് വിത്ത് വിതച്ചു
സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം മിഷനിൽ നിന്നും ആവേശമുൾകൊണ്ട് വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ച 'പൊൻ കതിർ' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചാലകം പാടശേഖരത്തിലെ 90 ഏക്കറിൽ പൊന്ന് വിളയിച്ചത്. ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ ചിലവഴിച്ച് തരിശ് പാടം കൃഷി യോഗ്യമാക്കി. തോട് ആഴം കൂട്ടി ജലസേചന സൗകര്യങ്ങൾ വർദ്ധിപ്പിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: 30 വർഷം തരിശ് കിടന്ന പാടത്ത് പൊന്നു വിളയിച്ചു;നാടിന് ഉൽസവമായി കരപ്പുറത്തെ നെൽകൃഷി
ഗ്രാമപഞ്ചായത്ത് അംഗം ജിനു ബാബുവിന്റെ നേതൃത്വത്തിൽ, കൃഷി വകുപ്പ് , തൊഴിലുറപ്പ് പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, ഉദയനാപുരം പാടശേഖര സമിതി എന്നിവ നടത്തിയ കൂട്ടായ പ്രവർത്തനം ഫലവത്തായി.
Share your comments