ഭൗമശാസ്ത്ര മന്ത്രാലയം കാലാവസ്ഥ വകുപ്പിനായി കാലാവസ്ഥ അറിയാന് പുതിയ മൊബൈല് ആപ്പായ മൗസം(Mausam) പുറത്തിറക്കി. ഏറ്റവും പുതിയ ഉപകരണങ്ങളും സാങ്കേതികവിദ്യകളും അടിസ്ഥാനമാക്കി കാലാവസ്ഥാ പ്രവചനവും മുന്നറിയിപ്പ് സേവനങ്ങളും പ്രചരിപ്പിക്കുന്നതിനായി ഇന്ത്യ കാലാവസ്ഥാ വകുപ്പ്, ഭൗമശാസ്ത്ര മന്ത്രാലയം സമീപകാലത്ത് വിവിധ സംരംഭങ്ങള് ആരംഭിച്ചിരുന്നു.അതില്‍ ഏറ്റവും പുതിയതാണ് ഈ ആപ്പ്. ഈ മൊബൈല്‍ അപ്ലിക്കേഷന്‍ പ്ലേസ്റ്റോറിലും ആപ്‌സ്റ്റോറിലും ലഭ്യമാണ്. സാങ്കേതിക പദപ്രയോഗങ്ങളില്ലാതെ, ലളിതമായി കാലാവസ്ഥ പ്രവചനം നടത്തുന്ന ഈ ആപ്പ് സാധാരണക്കാരെ ലക്ഷ്യമിട്ടാണ് തയ്യാറാക്കിയിട്ടുള്ളത്. ഉപയോക്താക്കള്‍ക്ക് കാലാവസ്ഥ, പ്രവചനങ്ങള്‍, റഡാര്‍ ചിത്രങ്ങള്‍ എന്നിവ ആക്‌സസ് ചെയ്യാനും ആസന്നമായ കാലാവസ്ഥാ വിവരങ്ങള്‍ മുന്‍കൂട്ടി ലബ്യമാക്കാനും ഇത് സഹായിക്കും.
MAUSAM മൊബൈല്‍ അപ്ലിക്കേഷന് ഇനിപ്പറയുന്ന 5 സേവനങ്ങള്‍ ഉണ്ട്:
നിലവിലെ കാലാവസ്ഥ - 200 നഗരങ്ങളിലെ നിലവിലെ താപനില, ഈര്‍പ്പം, കാറ്റിന്റെ വേഗത, ദിശ എന്നിവ ഒരു ദിവസം 8 തവണ അപ്ഡേറ്റുചെയ്യും. സൂര്യോദയം / സൂര്യാസ്തമയം, ചന്ദ്രോദയം / അസ്തമയം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും
Nowcast- പ്രാദേശിക കാലാവസ്ഥാ പ്രതിഭാസങ്ങളെക്കുറിച്ചും അവയുടെ തീവ്രതയെക്കുറിച്ചും ഏകദേശം 800 സ്റ്റേഷനുകള്‍ക്കും ഐഎംഡിയുടെ സംസ്ഥാന കാലാവസ്ഥാ കേന്ദ്രങ്ങള്‍ ഇന്ത്യയിലെ ജില്ലകള്‍ക്കും മൂന്ന് മണിക്കൂര്‍ ഇടവിട്ട് മുന്നറിയിപ്പ് നല്‍കുന്നു. കഠിനമായ കാലാവസ്ഥയാണെങ്കില്‍, അതിന്റെ ആഘാതവും മുന്നറിയിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നഗര പ്രവചനം - ഇന്ത്യയിലെ 450 നഗരങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറും വരുന്ന 7 ദിവസത്തെയും കാലാവസ്ഥാ പ്രവചനം
മുന്നറിയിപ്പുകള്‍- അപകടകരമായ കാലാവസ്ഥ സംബ്ബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിനായി എല്ലാ ജില്ലകള്‍ക്കും അടുത്ത അഞ്ച് ദിവസത്തേക്ക് കളര്‍ കോഡില്‍ (ചുവപ്പ്, ഓറഞ്ച്, മഞ്ഞ) ദിവസത്തില്‍ രണ്ടുതവണ അലേര്‍ട്ടുകള്‍ നല്‍കും. കളര്‍ കോഡ് റെഡ് ഏറ്റവും കടുത്ത വിഭാഗമാണ്, നടപടിയെടുക്കാന്‍ അധികാരികളെ പ്രേരിപ്പിക്കുന്നു, ഓറഞ്ച് കോഡ് അധികാരികളെയും പൊതുജനങ്ങളെയും ജാഗ്രത പാലിക്കാന്‍ പ്രേരിപ്പിക്കുന്നു, ഒപ്പം യെല്ലോ കോഡ് അധികാരികളെയും പൊതുജനങ്ങളെയും സ്വയം അപ്ഡേറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.
റഡാര്‍ പ്രോഡക്ട്‌സ്: ഏറ്റവും പുതിയ സ്റ്റേഷന്‍ തിരിച്ചുള്ള റഡാര്‍ പ്രോഡക്ട്‌സ് ഓരോ 10 മിനിറ്റിലും അപ്ഡേറ്റുചെയ്യുന്നു
പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ആകര്‍ഷകമായതും ഉപയോക്തൃ സൗഹാര്‍ദ്ദപരവുമായ രീതിയില്‍ കാലാവസ്ഥാ വിവരങ്ങളും മുന്നറിയിപ്പുകളും പ്രചരിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ഉപകരണമായിരിക്കും മൗസം മൊബൈല്‍ അപ്ലിക്കേഷന്‍.
ICRISAT- ന്റെ ഡിജിറ്റല്‍ അഗ്രികള്‍ച്ചര്‍ & യൂത്ത് (DAY) ടീം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി (IITM), പൂനെ, ഇന്ത്യ കാലാവസ്ഥാ വകുപ്പ് എന്നിവ സംയുക്തമായാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്തത്.
Ministry of Earth Sciences launched the mobile App 'Mausam' for India Meteorological Department
India Meteorological Department, Ministry of Earth Sciences has taken various initiatives in recent years for improvement in dissemination of weather forecast and warning services based on latest tools and technologies. To further enhance this initiative, Ministry of Earth Sciences feels proud to launch the mobile App 'Mausam' for India Meteorological Department.
This mobile app is available both on Playstore and Appstore.
This Mobile App is dedicated to the general public and designed to communicate the weather information and forecasts in a lucid manner without technical jargons.
Users can access observed weather, forecasts, radar images and be proactively warned of impending weather events.
The MAUSAM mobile App has the following 5 services:
Current Weather -Current temperature, humidity, wind speed and direction for 200 cities updated 8 times a day. Information on Sunrise/ sunset and moonrise/ moonset are also given.
Nowcast- Three hourly warnings of localized weather phenomena and their intensity issued for about 800 stations, and districts of India by State Meteorological Centres of IMD. In case of severe weather, its impact also is included in the warning.
City Forecast - Past 24 hours and 7 day forecast of weather conditions around 450 cities in India.
Warnings- Alerts issued twice a day for all districts for the next five days in colour code (Red, Orange and Yellow) to warn citizens of approaching dangerous weather. The colour code Red is the most severe category urging authorities to take action, Orange code prompts authorities and public to be alert and Yellow code prompts authorities and public to keep themselves updated.
Radar products:Latest Station wise radar products updated every 10 minutes
The Mausam mobile app will be an important tool for dissemination of weather information and warnings in an attractive and user friendly manner which will meet the requirements of public.
The mobile app has been designed and developed jointly by ICRISAT's Digital Agriculture & Youth (DAY) team, Indian Institute of Tropical Meteorology (IITM), Pune and India Meteorological Department.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ലോകബാങ്ക് സഹായത്തോടെ മധ്യപ്രദേശിലെ ചമ്പല്‍ പ്രദേശം കാര്‍ഷിക സമൃദ്ധമാക്കും- കൃഷി മന്ത്രി തോമര്‍
Share your comments