കൊറോണ വ്യാപനമൂലമുണ്ടായ തിരിച്ചടിയിലും കർഷക്കാശ്വാസമായി ഇന്ത്യയിലെ ഗ്രാമങ്ങളില്‍ കൃഷിയിൽ മുന്നേറ്റം. തെക്ക്-പടിഞ്ഞാറന്‍ കാലവർഷം ,ആദ്യ 45 ദിവസങ്ങളില്‍ മികച്ചതായതും കുറഞ്ഞ ചെലവില്‍ കര്‍ഷകത്തൊഴിലാളികളെ ലഭിച്ചതുമാണ് കർഷകർക്ക് തുണയായത്.ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) കണക്കുകള്‍ പ്രകാരം, നാല് സംസ്ഥാനങ്ങള്‍ ഒഴികെ, ബാക്കി ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഇതുവരെ 18% അധിക മഴ ലഭിച്ചു. ഇത് കാര്‍ഷിക മേഖലയ്ക്ക് കരുത്തായി മാറി. കേരളം, ഹിമാചല്‍ പ്രദേശ്, ത്രിപുര, മിസോറം എന്നിവിടങ്ങളില്‍ മാത്രമാണ് കുറഞ്ഞ മഴ ലഭിച്ചത്. കര്‍ണാടകയിലെ നാല് മലയോര ജില്ലകള്‍ ഒഴികെ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും അധിക മഴ ലഭിച്ചു.ഏകദേശം 88% വിതയ്ക്കല്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു, ഗ്രാമീണ ഇന്ത്യയില്‍ കുറഞ്ഞ ചെലവില്‍ എളുപ്പത്തില്‍ തൊഴിലാളികളെ ലഭിച്ചതാണ് ഈ സീസണില്‍ കൃഷി വര്‍ദ്ധിക്കാന്‍ മറ്റൊരു കാരണം.
കാര്‍ഷിക വിദഗ്ധരുടെ അഭിപ്രായത്തില്‍, കൃത്യസമയത്ത് മഴ,കുറഞ്ഞ താങ്ങു വിലയുടെ മിനിമം സപ്പോര്‍ട്ട് പ്രൈസ് (എംഎസ്പി) വര്‍ദ്ധനവ്, ലോക്ക്ഡൌണ്‍ കാരണം ദശലക്ഷക്കണക്കിന് ആളുകള്‍ അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങുന്നത് എന്നിവ ഇന്ത്യയിലുടനീളം കാര്‍ഷിക പുനരുജ്ജീവനത്തിന് കാരണമാകുന്നു.
അരി ഉല്‍പാദനം 20 ലക്ഷം ഹെക്ടര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്, ഇത് ഇന്ത്യയെ ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാക്കി മാറ്റും.ഉയര്‍ന്ന നെല്ല് വിതയ്ക്കുന്നതിനു പുറമേ, നല്ല മണ്‍സൂണ്‍ പയറുവര്‍ഗ്ഗങ്ങളുടെ വിത വര്‍ദ്ധിപ്പിച്ചിട്ടുണ്ട് (കഴിഞ്ഞ വര്‍ഷം 9.46 ലക്ഷം ഹെക്ടറില്‍ നിന്ന് ഇത്തവണ 36.82 ലക്ഷം ഹെക്ടര്‍ ആയി കൂടി). എണ്ണക്കുരു (33.63 ലക്ഷം ഹെക്ടറില്‍ നിന്ന് 109.20 ലക്ഷം ഹെക്ടര്‍), പരുത്തി (45.85 ലക്ഷം ഹെക്ടറില്‍ നിന്ന് 91.67 ലക്ഷം ഹെക്ടര്‍), കരി (5മ്പ് 0.62 ലക്ഷം ഹെക്ടര്‍, 49.86 ലക്ഷം ഹെക്ടര്‍), സോയാബീന്‍സ് (81.81 ലക്ഷം ഹെക്ടര്‍, 16.43 ലക്ഷം ഹെക്ടര്‍) എന്നിവയുടെയെല്ലാം വിത വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 202. ലക്ഷം ഹെക്ടറില്‍ നിന്ന് ഇത്തവണ 432.97 ലക്ഷം ഹെക്ടര്‍ കാര്‍ഷിക ഭൂമിയില്‍ മൊത്തത്തില്‍ വിതയ്ക്കല്‍ നടന്നിട്ടുണ്ട്.
ജമ്മു കശ്മീര്‍ (ലഡാക്ക് ഉള്‍പ്പെടെ), ഗുജറാത്ത്, തെലങ്കാന, ബീഹാര്‍, അസം, മേഘാലയ, തമിഴ്നാട് എന്നിവയാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനത്തിനും 60 ശതമാനത്തിനും ഇടയില്‍ കൂടുതല്‍ മഴ ലഭിച്ചത്. പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, യുപി, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ, ത്രിപുര, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ 19% കൂടുതല്‍ വരെ മഴ ലഭിക്കുന്നു.ആന്ധ്രയില്‍ 60 ശതമാനം അധിക മഴ ലഭിച്ചു,
നഗരങ്ങളിലെ ലോക്ക്ഡൌണ്‍ മൂലം ഗ്രാമങ്ങളിലേക്ക് മടങ്ങിയ ദശലക്ഷക്കണക്കിനാളുകള്‍ വൻ തോതില്‍ ഗ്രാമീണ ഇന്ത്യയിലെ തൊഴില്‍ വേതനം കുറയ്ക്കാന്‍ ഇടയാക്കി. കൃഷിപ്പണി ചെയ്യാന്‍ തയ്യാറായി കൂടുതല്‍ പേര്‍ രംഗത്തെത്തിയതോടെ കൂലിയും കുറഞ്ഞു.
കര്‍ഷകര്‍ക്ക് അവരുടെ വിളകളെ രോഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുകയും അടുത്ത രണ്ട് മാസത്തേക്ക് കാലവർഷം ഇതുപോലെ തുടരുകയും ചെയ്താല്‍, 2020 അവസാനത്തോടെയും 2021 ന്റെ തുടക്കത്തിലും ഇന്ത്യ റെക്കോര്‍ഡ് വിളവെടുപ്പിന് സാക്ഷ്യം വഹിക്കും.
The southwest monsoon is in full swing in India — rainfall across the country from June 1 to July 13 was 12 per cent more than normal for this time, according to the India Meteorological Department (IMD). The distribution, however, has not been uniform across all regions.
Share your comments