1. News

കാലവര്‍ഷ മുന്നൊരുക്കം: ചെറുകിട ജലസേചന വകുപ്പ് നടപ്പാക്കുന്നത് 2.11 കോടി രൂപയുടെ പദ്ധതികള്‍

കാലവര്ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി ജലസ്രോതസുകളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള ചെറുകിട ജലസേചന വകുപ്പിന്റെ(Minor Irrigation) പദ്ധതികള് കോട്ടയം ജില്ലയില് വിവിധ മേഖലകളില് പുരോഗമിക്കുന്നു. മാര്ച്ച് മാസത്തോടെ പൂര്ത്തിയാക്കിയ 71. 22 ലക്ഷം രൂപയുടെ പദ്ധതികള്ക്ക് പുറമേ 1.4 കോടി രൂപയുടെ പദ്ധതി പ്രവര്ത്തനങ്ങളാണ് നടന്നുവരുന്നത്.

Ajith Kumar V R
photo- courtesy- thehindu.com
photo- courtesy- thehindu.com

കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി ജലസ്രോതസുകളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള ചെറുകിട ജലസേചന വകുപ്പിന്റെ(Minor Irrigation) പദ്ധതികള്‍ കോട്ടയം ജില്ലയില്‍ വിവിധ മേഖലകളില്‍ പുരോഗമിക്കുന്നു. മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കിയ 71. 22 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് പുറമേ 1.4 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.

വേമ്പനാട്ടു കായലില്‍ ചേരുന്ന ആറുകളുമായി ബന്ധപ്പെട്ട പ്രധാന തോടുകളില്‍ അടിഞ്ഞ മണ്ണും ചെളിയും മറ്റ് മാലിന്യങ്ങളും യന്ത്രം ഉപയോഗിച്ച് കോരി നീക്കം ചെയ്യുന്നതിനുള്ള ജോലികളാണ് പ്രധാനമായും നടക്കുന്നത്. Kottayam,Changanassery municipalities,Thiruvarppu,Aymanom, Kurichi,Panachikkad,Vakathanam panchayaths എന്നിവിടങ്ങളിലായി 24,110 മീറ്റര്‍ നീളത്തില്‍ നീരൊഴുക്ക് പുനഃസ്ഥാപനം നടക്കുന്ന ജലസ്രോതസുകളുടെ വിവരങ്ങള്‍ ചുവടെ.

കോട്ടയം നഗരസഭ കണ്ണങ്കര - കാവുങ്കല്‍ തോടിന്റെ അകല മുതല്‍ കൊടൂരാര്‍ വരെയുള്ള ഭാഗം (എട്ടു ലക്ഷം), സൂര്യകാലടി - നമ്പ്യാട്ട് വെട്ടിക്കുഴി നാട്ട് തോട് (15 ലക്ഷം) പുത്താനാര്‍ പാറേച്ചാല്‍ തോട് (ഒന്‍പതു ലക്ഷം) കണങ്കര -മഠത്തില്‍ പറമ്പില്‍ താന്നിക്കാട്ട് മറ്റം തോട് (12 ലക്ഷം), ചങ്ങനാശേരി വാലുമ്മേല്‍ചിറ തോട് (മൂന്നു ലക്ഷം) പനച്ചിക്കാട് മുളയ്ക്കാം ചിറ തോടിന്റെ പള്ളിക്കടവ് മുതല്‍ കാവനടി പാലം വരെയുള്ള ഭാഗം (20 ലക്ഷം), കുറിച്ചി കളമ്പാട്ട് ചിറ മുതല്‍ ചാലാച്ചിറ പാലം വരെ (15 ലക്ഷം), വാകത്താനം കളപ്പുരക്കല്‍ കടവ് മുതല്‍ വലിയ പള്ളി കടവ് വരെ (ഏഴ് ലക്ഷം), തിരുവാര്‍പ്പ് അഞ്ചുണ്ണി തോട് (18 ലക്ഷം), തൊണ്ടംപ്രാല്‍ - അറപറ തോട് (19 ലക്ഷം), തിരുവാര്‍പ്പ്, അയ്മനം ഗ്രാമ പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന പ്രാപ്പുഴ തോട് (14 ലക്ഷം).

photo-courtesy- irrigation.kerala.gov.in
photo-courtesy- irrigation.kerala.gov.in

കുറച്ചി -വാഴപ്പള്ളി പഞ്ചായത്തുകളിലായി ഒഴുകുന്ന കല്ലുകടവ് തോട്, കുമരകം കരിയില്‍ കോളനി തോട്, കുറവിലങ്ങാട് വെമ്പള്ളി വലിയതോട്, തലയാഴം കപ്പേടിക്കാവ് -മാരാംവീട് തോട്, കരിയാര്‍ തോട് എന്നിവയുടെ നവീകരണമാണ് മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കിയത്.അതത് തദ്ദേശ സ്ഥാപനങ്ങളുടെയും മീനച്ചിലാര്‍ -മീനന്തറയാര്‍ -കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി പ്രവര്‍ത്തകരുടെയും സഹകരണത്തോടെ പുരോഗമിക്കുന്ന തോട് നവീകരണ പ്രവര്‍ത്തനങ്ങള്‍ മെയ് 31-നകം പൂര്‍ത്തീകരിക്കുമെന്ന് Minor Irrigation Executive Engineer K.K.Anzar പറഞ്ഞു. മണ്ണും ചെളിയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത തോടുകളുടെ പാര്‍ശ്വഭിത്തികള്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം പിന്നീട് കയര്‍ ഭൂവസ്ത്രം വിരിച്ച് ബലപ്പെടുത്തി സംരക്ഷിക്കും. സംസ്ഥാന സര്‍ക്കാരില്‍ നിന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കനുവദിച്ച ദുരന്ത പ്രതികരണ നിധിയില്‍നിന്നാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക ലഭ്യമാക്കിയിട്ടുള്ളത്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഇറച്ചി, മത്സ്യം മുതലായ ഭക്ഷ്യവസ്തുക്കളുടെ വില ഏകീകരിച്ചു

English Summary: Monsoon preparations- Minor Irrigation implements Rs.2.11 Crore projects- kalavarsha munnorukkam-cherukida jalasechanam-2.11 kodiyudae padhathikal

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds