സംസ്ഥാനത്തെ മുഴുവന്‍ കാര്‍ഷിക, ക്ഷീര, വിദ്യാഭ്യാസ വായ്പകള്‍ക്കും ഒരുവര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.ബാങ്ക് വായ്പകളില്‍ കുടിശ്ശിക വരുത്തിയിട്ടുള്ളവരെ മൊറട്ടോറിയത്തിൻ്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന ബാങ്കേഴ്‌സ് സമിതിയുടെ നിബന്ധന ഒഴിവാക്കിയാണ് മൊറട്ടോറിയം പ്രഖ്യാപിക്കുക.
നിലവിൽ, വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള എല്ലാ വായ്പകൾക്കും ഒരു വർഷത്തെ മൊറട്ടോറിയം ബാധകമാണ്. കോളജ്-സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് വിഹിതത്തില്‍ യാതൊരു കുറവും വരുത്തുന്നതല്ല. പ്രളയത്തിനു മുൻപു വായ്പാ തിരിച്ചടവു മുടങ്ങിയവർക്കു മൊറട്ടോറിയം ബാധകമാക്കിയിട്ടില്ല.കേരളത്തിലെ ക്ഷീര സംഘങ്ങളെ ആനന്ദ് മാതൃകയില്‍ ശാക്തീകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം കരട് ബില്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഈ ബില്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.
Share your comments